കാഞ്ഞങ്ങാട് കടപ്പുറത്ത് കണവക്കൂട്ടം കരയിലേക്ക് അടിച്ചുകയറി

തിരയടിച്ച് കണവകള്‍ (കൂന്തല്‍) കൂട്ടത്തോടെ കരയിലേക്ക് കയറി. തിരിച്ചറിഞ്ഞ മത്സ്യത്തൊഴിലാളികള്‍ക്ക് കൂട്ട നിറയെ കണവ കിട്ടി.
തിരയില്‍ അടിച്ചു കണവകള്‍ കൂട്ടത്തോടെ കരയിലെത്തിയത് ഇന്നലെ പുലര്‍ച്ചെ കാഞ്ഞങ്ങാട് നിത്യാനന്ദ സ്വാമിമഠം കടപ്പുറത്താണ്.
ഈ സമയത്തു മീന്‍ പിടിക്കാന്‍ കടലിലേക്കു പോകുന്നവരാണ് ഇതു കണ്ടത്.
ഉടന്‍ തന്നെ കിട്ടിയ കൂട്ടകളില്‍ കണവകളെ ഇവര്‍ പെറുക്കിയിട്ടു.
അപൂര്‍വമായേ ഇത്തരത്തില്‍ മീനുകള്‍ കരയിലേക്ക് എത്താറുള്ളൂവെന്നു മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























