അനുഷ്‌കയെ കണ്ടപ്പോള്‍ ആരാധകര്‍ വിളിച്ചു കൂവിയത് കോഹ്ലിയുടെ പേര്, അത് കേട്ട് നാണിച്ചു ചുവന്നുപോയി അനുഷ്‌ക!

വിരുഷ്‌കയെന്നത് സിനിമാ-ക്രിക്കറ്റ് ആരാധകര്‍ ഒരു പോലെ നെഞ്ചേറ്റിയ പേരാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ നായകനായ വിരാട് കോഹ്ലിയും ബോളിവുഡിന്റെ നായിക അനുഷ്‌കാ ശര്‍മ്മയും അത്രയേറെ മനോഹരമായ പ്രണയമാണ് ആരാധകര്‍ക്ക് സമ്മാനിച്ചത്.
വിരാടിനേയും അനുഷ്‌കയേയും സ്‌നേഹച്ചരടില്‍ ഒന്നിച്ചു കോര്‍ത്ത് ആരാധകര്‍ അവരെ വിളിക്കുന്ന പേരാണ് വിരുഷ്‌ക. അഞ്ചു വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിന് ശേഷം കഴിഞ്ഞ വര്‍ഷം വിവാഹിതരായെങ്കിലും കൂടുതല്‍ ശക്തമായി ആ പ്രണയം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. പരസ്പരം പ്രോത്സാഹിപ്പിച്ചും പിന്തുണച്ചും കൂടെ നില്‍ക്കുന്ന ഇരുവരും നല്ല മാതൃകയാണ്.
നിലവില്‍ തന്റെ പുതിയ ചിത്രം സുയി ധാഖയുടെ പ്രചരണ പരിപാടിയിലാണ് അനുഷ്‌ക. ജയ്പൂരിലെ വിവേകാനന്ദ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയിലായിരുന്നു കഴിഞ്ഞ ദിവസം പ്രചരണ പരിപാടി. നായകന്‍ വരുണ്‍ ധവാനും അനുഷ്‌കയും ഇവിടെയെത്തി. പക്ഷേ അവിടെ ഇല്ലാത്ത കോഹ്‌ലിയായിരുന്നു താരം.
വിദ്യാര്‍ത്ഥികള്‍ കോഹ്‌ലി കോഹ്‌ലി എന്ന് ആര്‍ത്തു വിളിച്ചു കൊണ്ടേയിരുന്നു. ഇതു കേട്ട് അനുഷ്‌കയ്ക്ക് നാണം വന്നു. നാണത്തോടെ ചിരിച്ചു കൊണ്ട് അനുഷ്‌ക അവര്‍ക്ക് മറുപടി നല്‍കി. 'അതേ അതേ എല്ലാവര്‍ക്കും അദ്ദേഹത്തോട് പ്രണയമാണ്. എനിക്കും പ്രണയമാണ്. നിങ്ങള്‍ക്ക് അദ്ദേഹത്തെ മിസ്സ് ചെയ്യുന്നുണ്ട്. എനിക്കും മിസ്സ് ചെയ്യുന്നുണ്ട്' അനുഷ്‌ക പറഞ്ഞു.
https://www.facebook.com/Malayalivartha


























