അഡ്മിറ്റ് കാര്‍ഡില്‍ സ്വന്തം ഫോട്ടോയ്ക്ക് പകരം അമിതാഭ് ബച്ചന്‍!

ബിഎഡ് പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡില്‍ പതിച്ചിരിക്കുന്ന ഫോട്ടോ കണ്ട് വിദ്യാര്‍ത്ഥി ഞെട്ടി, സാക്ഷാല്‍ അമിതാഭ് ബച്ചന്‍ ആയിരുന്നു ആ അഡ്മിറ്റ് കാര്‍ഡില്‍ ഉണ്ടായിരുന്നത്. ഉത്തര്‍പ്രദേശിലെ ഡോ റാം മനോഹര്‍ ലോഹ്യ യൂണിവേഴ്‌സിറ്റിയിലാണ് സംഭവം.
യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ഫൈസാബാദ് രബീന്ദ്ര സിങ് സ്മാരക മഹാവിദ്യാലയത്തിലെ രണ്ടാം വര്‍ഷ ബിഎഡ് വിദ്യാര്‍ത്ഥിയായ അമിത് ദ്വിവേദിക്കാണ് അമിതാഭ് ബച്ചന്റെ ഫോട്ടോ വെച്ച അഡ്മിറ്റ് കാര്‍ഡ് ലഭിച്ചത്.
ഓണ്‍ലൈനില്‍, പരീക്ഷയ്ക്കുള്ള രേഖകള്‍ സമര്‍പ്പിക്കുമ്പോള്‍ വിദ്യാര്‍ത്ഥിയോ ഇന്റര്‍നെറ്റ് കഫേക്കാരോ തെറ്റായി ഫോട്ടോ അപ്‌ലോഡ് ചെയ്തതാവാം കാരണമെന്നാണ് കോളേജ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ താന്‍ കൃത്യമായിട്ടാണ് എല്ലാം നല്‍കിയതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. മറ്റു രേഖകള്‍ ഹാജരാക്കിയതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ പരീക്ഷയെഴുതാന്‍ അനുവദിച്ചു.

എന്നാല്‍ അമിതാഭ് ബച്ചന്റെ ഫോട്ടോ പതിച്ച മാര്‍ക്ക് ഷീറ്റായിരിക്കുമോ തനിക്ക് ലഭിക്കുക എന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥി. യൂണിവേഴ്‌സിറ്റിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും കൃത്യമായ മാര്‍ക്ക് ഷീറ്റ് ലഭ്യമാക്കുമെന്നും കോളേജ് അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























