തടാകത്തിലേക്ക് പറന്നിറങ്ങുന്ന മീനുകള്‍
വിമാനത്തില്‍ നിന്നും തടാകത്തിലേക്ക് മത്സ്യങ്ങളെ നിക്ഷേപിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.
അമേരിക്കയിലെ യൂട്ടായിലാണ് സംഭവം. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്.
യൂട്ടാ ഡിവിഷന് ഓഫ് വൈല്‍ഡ് ലൈഫ് റിസോഴ്സസിന്റെ ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവച്ചത്.
വിമാനത്തിലെ ഒരു ദ്വാരത്തിനുള്ളില്‍ നിന്നും ആയിരക്കണക്കിന് മത്സ്യകുഞ്ഞുങ്ങള്‍ അന്തരീക്ഷത്തിലൂടെ പറന്നു പോകുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്.
ഇത്തരത്തില്‍ യൂട്ടായിലുള്ള ഏകദേശം ഇരുന്നൂറ് തടാകങ്ങളില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കാറുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha