മന്ത്രി സുനില്‍കുമാര്‍ 19 വര്‍ഷത്തിനിടെ ആദ്യമായി ആ പതിവു തെറ്റിച്ചു!
മന്ത്രി വി.എസ്. സുനില്‍കുമാര്‍ 19 വര്‍ഷമായി മുടങ്ങാതെ ചെയ്യുന്ന ഒരു കാര്യമുണ്ടായിരുന്നു. എല്ലാ വിവാഹ വാര്‍ഷികദിനത്തിലും ഭാര്യ രേഖയ്ക്കു ഒരു സാരി സമ്മാനിക്കുന്ന പതിവ്. എന്നാല്‍ ഇവരുടെ 20-ാം വിവാഹ വാര്‍ഷികമായിരുന്ന ഇന്നലെ ഇരു സ്ഥലങ്ങളിലായിരുന്നു ഇരുവരും.
ആലുവ പാലസില്‍ ആയിരുന്ന മന്ത്രി തൃശൂര്‍ അന്തിക്കാട്ടെ വീട്ടിലായിരുന്ന അഭിഭാഷകയായ ഭാര്യ രേഖയെ രാവിലെ തന്നെ ഭാര്യയെ വിളിച്ച് ഒപ്പമില്ലാത്തതിന്റെ പരിഭവമകറ്റുകയും ശുഭദിനത്തിന്റെ സന്തോഷം പങ്കിടുകയും ചെയ്തു. 'കോവിഡ് മൂലം കൊടുങ്ങല്ലൂരിലെ കാവുതീണ്ടല് വരെ മാറ്റി. അതിലും വലുതല്ലല്ലോ നമ്മുടെ വിവാഹ വാര്‍ഷികം?' ഭക്തയായ ഭാര്യയെ അദ്ദേഹം വിശ്വാസത്തെ കൂട്ടുപിടിച്ച് ആശ്വസിപ്പിച്ചു.
പഴയ കൂട്ടുകുടുംബമാണ് ഞങ്ങളുടേത്. അതുകൊണ്ട് രേഖയും മകന് നിരഞ്ജനും ഒറ്റയ്ക്കല്ല വീട്ടില്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ അതൊരാശ്വാസമാണ്'. മന്ത്രി പറഞ്ഞു. ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ചുമതല മന്ത്രിക്കാണ്. അതിനു വേണ്ടി മാര്‍ച്ച് 19 മുതല്‍ ആലുവ പാലസില്‍ താമസിക്കുന്ന അദ്ദേഹം ഇടയ്ക്ക് ഒരു ദിവസമേ വീട്ടില്‍ പോയുള്ളൂ. 22നു ജനതാ കര്‍ഫ്യൂ നാളില്‍.
ഇനി ലോക്ഡൗണ്‍ കഴിഞ്ഞേ മടങ്ങൂ. മന്ത്രിക്ക് ഇന്നലെയും തിരക്കിനു കുറവുണ്ടായില്ല. പ്രഭാത ഭക്ഷണം കഴിഞ്ഞു പാലസില്‍ നിന്നിറങ്ങിയ അദ്ദേഹം മൂവാറ്റുപുഴ, അങ്കമാലി, കാക്കനാട്, മട്ടാഞ്ചേരി എന്നിവിടങ്ങളില്‍ പോയി രാത്രി വൈകിയാണ് തിരിച്ചെത്തിയത്.
https://www.facebook.com/Malayalivartha