Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞങ്ങളെ ഒന്നു കൊണ്ടുപോകുപ്പാ..നല്ല ഉപ്പച്ചിയല്ലേ... മലയാളികളെ കരയിച്ച ഫാത്തിമ ഫിദയുടെ സങ്കടപ്പറച്ചില്‍ പ്രവാസലോകത്തെയെന്നല്ല കാഴ്ചക്കാരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയപ്പോൾ മരുഭൂമിയിലെ കൗതുകങ്ങള്‍ കാണാന്‍ കൊതിക്കുന്ന ഒട്ടേറെ കുടുംബങ്ങള്‍ക്ക് ഗള്‍ഫിലേയ്ക്കുള്ള വഴി തുറന്നു...

21 FEBRUARY 2019 09:51 AM IST
മലയാളി വാര്‍ത്ത

നിറമുള്ള ജീവിതം കെട്ടിപ്പടുക്കാൻ പ്രവാസലോകത്തേക്ക് ചേക്കേറിയവരുടെ നിസഹായതയും ഒറ്റപ്പെടലിന്റെയൊക്കെ വേദന തുറന്ന് കാട്ടിയ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അവധിക്കാലത്ത് തന്നെയും കൂടി ഗള്‍ഫിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെടുന്ന കുട്ടിയുടെ ശബ്ദശകലത്തിനൊപ്പം പ്രവാസിയും കലാകാരനുമായ മൂവാറ്റുപുഴ പെഴയ്ക്കാപ്പള്ളി സ്വദേശി കാനാപറമ്ബില്‍ ജലാലാണ് ഏവരെയും വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ച വച്ചത്. ഗള്‍ഫില്‍ ആട് മേയ്ക്കുന്ന ഒരാളുടെ ജീവിതം പറയുന്ന വിഡിയോയില്‍ ഗള്‍ഫ് കാണാന്‍ ആഗ്രഹം പറയുന്ന മകളുടെ ശബ്ദം കേട്ട് സങ്കടപ്പെടുന്ന ഉപ്പയുടെ വികാരങ്ങള്‍ ജമാല്‍ തന്മയത്വത്തോടെ അവതരിപ്പിച്ചു. മലപ്പുറം കോട്ടൂര്‍ എകെഎം സ്‌കൂള്‍ വിദ്യാര്‍ഥിനി ഫാത്തിമ ഫിദയുടെ സങ്കട ശബ്ദമാണ് വീഡിയോയില്‍ ജമാല്‍ ഉള്‍പ്പെടുത്തിയിരുന്നത്. '' ഹലോ ഉപ്പച്ചി.. അമ്മായി പറഞ്ഞു ഇപ്പോ ദുബായിക്ക് പോകാന്‍ കൊറച്ച്‌ പൈസേള്ളൂ.. ഞങ്ങള്‍ക്കെല്ലാവര്‍ക്കും ടിക്കറ്റിന് പയിനയ്യായിരം ഉറുപ്യേ ആവുള്ളൂന്ന്.. ഹാപ്പി ന്യൂ ഇയറിന്റെ ഇതാണെന്ന്.. ഉപ്പച്ചീ പ്ലീസ്.. എന്റെ ക്ലാസിലെ 4 കുട്ടികള്‍ ഇപ്രാവശ്യം ഗള്‍ഫിക്ക് പോകുന്ന്.. പ്ലീസ് ഉപ്പ... ഞങ്ങളെ ഒന്നു കൊണ്ടുപോകുപ്പാ..നല്ല ഉപ്പച്ചിയല്ലേ... കൊറേ ദിവസത്തിനൊന്നും മാണ്ട.. ഒരു മാസത്തേന് മതി..'' എന്നായിരുന്നു ഫാത്തിമ സങ്കടത്തോടെ പറഞ്ഞത്. മലയാളികളെ കരയിച്ച ഫാത്തിമ ഫിദയുടെ സങ്കടപ്പറച്ചില്‍ മരുഭൂമിയിലെ കൗതുകങ്ങള്‍ കാണാന്‍ കൊതിക്കുന്ന ഒട്ടേറെ കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ ഗള്‍ഫിലേയ്ക്കുള്ള വഴി തുറന്നിരിക്കുകയാണ്.

ഫാത്തിമ ഫിദയുടെ പിതാവ് മുഹമ്മദ് അല്‍ ഐനിലെ ഒരു അറബി വീട്ടില്‍ 24 വര്‍ഷമായി പാചകക്കാരനായി ജോലി ചെയ്യുകയാണ്. അദ്ദേഹത്തിന്റെ അനുമതിയോടെ ജലാല്‍ ഫാത്തിമയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് പുറംലോകത്തെത്തിച്ചത്. ഫാത്തിമയുടെ ഈ സങ്കടകരച്ചില്‍ കേട്ട്, കുടുംബത്തെ വേര്‍പിരിഞ്ഞ് കഠിനാധ്വാനം ചെയ്യുന്ന 10 പാവപ്പെട്ട പ്രവാസി കുടുംബങ്ങളെ കൊണ്ടുവരാന്‍ തങ്ങള്‍ ഒരുക്കം ആരംഭിച്ചതായി യുഎഇയിലെ സ്മാര്‍ട്ട് ട്രാവല്‍ മനോജിങ് ഡയറക്ടര്‍ അഫി അഹമ്മദ് പറഞ്ഞു. തന്റെ ഫെയ്സ് ബുക്ക് പേജിലൂടെ പൊതു ജനങ്ങള്‍ നിര്‍ദേശിക്കുന്ന അര്‍ഹരായ കുടുംബങ്ങളെയാണ് അറബ് നാടിന്റെ വര്‍ണക്കാഴ്ചകള്‍ കാണാന്‍ കൊണ്ട് വരിക. ഇതുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഇതിനകം ഏഴു പാവപ്പെട്ട പ്രവാസി കുടുംബങ്ങളെ സ്മാര്‍ട്ട് ട്രാവല്‍ തിരഞ്ഞെടുത്തിട്ടുണ്ട്. ഒരുപാട് സ്വപ്‌നങ്ങളുമായി വിമാനം കയറുന്നവരാണ് ഓരോ പ്രവാസിയും. സ്വന്തം സ്വപ്നങ്ങള്‍ക്ക് വേണ്ടി മാത്രമല്ല കുടുംബത്തിന് വേണ്ടിയും കൂടിയാണ് പലരും കടല്‍ കടന്ന് മണലാരണ്യത്തില്‍ പോയി കഷ്ടപ്പെടുന്നത്. എന്നാല്‍ ഭാഗ്യം തേടി പോകുന്നവര്‍ക്കെല്ലാം നിറമുള്ള ജീവിതം അവിടെ ലഭിക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ പ്രവാസികളുടെ അധ്വാനവും അവരുടെ വേദനയും എന്താണെന്ന് നാട്ടിലുള്ളവര്‍ പലപ്പോഴും മനസിലാകാറില്ല. നാടും വീടും വിട്ടു പ്രവാസജീവിതം നയിക്കാന്‍ നാടുകടന്നവരാണ് പ്രവാസികള്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (7 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (7 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (8 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (9 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (11 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (12 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (12 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (12 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (13 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (13 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (13 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (14 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (15 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (15 hours ago)

Malayali Vartha Recommends