അന്‍ഷാദിന് ദുരിതപര്‍വം കഴിഞ്ഞു, ഇനി സ്നേഹത്തണലിലേക്ക്!

ഓര്‍ക്കാനിഷ്ടപ്പെടാത്ത ഒരു പീഡനകാലത്തില്‍നിന്നും രക്ഷപ്പെടാന്‍ ഇടയായത് പ്രാര്‍ഥനയുടെ ഫലമെന്ന് അന്‍ഷാദ്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 13-ാം വാര്‍ഡ് കാക്കാഴം പുതുവല്‍ ജലാലുദീന്‍- ബലൈല ദമ്പതികളുടെ മകന്‍ അന്‍ഷാദ് എന്ന 27-കാരന്‍ ഭാര്യ റാഷിദ ഗര്‍ഭിണിയായിരിക്കെ വിദേശത്തേക്ക് പോയതാണ്.
സുഹൃത്തിന്റെ ബന്ധു നല്‍കിയ വിസയില്‍ 2017 ഒക്ടോബര്‍ 18-നാണ് അന്‍ഷാദ് റിയാദിലെത്തിയത്. സൗദി പൗരന്റെ വീട്ടിലെ മജ്ലിസിലെത്തുന്ന അതിഥികള്‍ക്ക് ചായ നല്‍കുന്ന ജോലിയാണെന്നാണ് ആദ്യം പറഞ്ഞിരുന്നത്. റിയാദിലെത്തിയശേഷം പക്ഷേ, ഒട്ടകങ്ങളെ പരിപാലിക്കുന്ന ജോലി നല്‍കുകയായിരുന്നു.
സമയം അറിയാന്‍ വാച്ചോ മൊബൈല്‍ ഫോണോ ഇല്ലാത്ത മരുഭൂമിയിലെ ടെന്റിലായിരുന്നു താമസം.പട്ടിണിയും ദുരിതവും നിറഞ്ഞ രണ്ടുവര്‍ഷത്തെ ദുരിതകാലം. രാവിലെ തീറ്റസമയം ആകുമ്പോള്‍ ഒട്ടകങ്ങള്‍ തട്ടുകയും മുട്ടുകയും ചെയ്യും. അപ്പോള്‍ ഉണര്‍ന്ന് സുബഹ് നിസ്‌കാരം നടത്തും. ഒട്ടകത്തെ മേയ്ക്കാനുള്ള വടി മണ്ണില്‍ കുത്തി അളന്നാണ് മുഹര്‍, അസര്‍ നിസ്‌കാരം നടത്തിയിരുന്നത്. ഒരു ദിവസത്തെ ആഹാരമായ രണ്ടു കേക്കും ഒരു കോളയും കഴിച്ച് പ്രതിദിനം 60 കിലോമീറ്ററോളം ഒട്ടകങ്ങളുമായി നടക്കേണ്ടിയിരുന്നു. പ്രതികരിക്കണമെന്ന് തോന്നിയെങ്കിലും അറബിയുടെ തോക്കുഭയന്ന് നിശബ്ദം കഴിഞ്ഞുകൂടി.
ഒടുവില്‍ സ്പോണ്‍സര്‍ ഉറങ്ങിക്കിടന്നപ്പോള്‍ അന്‍ഷാദ് മൊബൈലില്‍ കക്കാഴം കമ്പിവളപ്പ് സ്വദേശിയും വിദേശമലയാളിയുമായ സിയാദിനെ വിവരം അറിയിച്ചതാണ് മോചനത്തിനു വഴിതെളിച്ചത്. സിയാദിനൊപ്പം ഇന്ത്യന്‍ ഫ്രട്ടേണിറ്റി ഫോറം പ്രവര്‍ത്തകന്‍ നൗഷാദ് കൊല്ലം, റോയല്‍ ട്രാവത്സിലെ മുജീബ് എന്നിവരും സജീവമായി ഇടപെട്ടതോടെ നരകജീവിതത്തിന് അറുതിയായി.
മണലാരണ്യത്തില്‍ ആടുജീവിതം നയിച്ചിരുന്ന അന്‍ഷാദ് ഇതു രണ്ടാം ജന്മമാണെന്നാണ് കരുതുന്നത്. പെറ്റമ്മയെയും ഉറ്റവരെയും ഈ ജന്മം കാണാനാകില്ലെന്നു കരുതിയിരുന്ന രണ്ടുവര്‍ഷത്തെ ദുരിതപര്‍വത്തിനൊടുവില്‍ രണ്ടുവയസുള്ള മകന്‍ ഉമറുല്‍ ഫറൂഖിനെയും കാണാനായി!
https://www.facebook.com/Malayalivartha