'ഇന്ത്യന്‍ സിനിമയുടെ ജാനും ഞാനും' ആര്യയുടെ പ്രണയം ഈ നടനോടോ? ബിഗ് ബോസിലേക്ക് എത്തിയതോടെ പരസ്യമാക്കിയ പ്രണയം കണ്ടുപിടിച്ചെന്ന് ആരാധകർ; ആര്യയുടെ ജാന്‍ ഇതോ? താരത്തിന്റെ മറുപടിയ്ക്കായി കാത്തിരിപ്പോടെ ആരാധകർ

ബിഗ് ബോസിലേക്ക് എത്തിയതോടെയാണ് ആര്യയുടെ കുടുംബ വിശേഷം എല്ലാവരും അറിയുന്നത്. തന്റെ അച്ഛന്‍ മരിച്ച കഥ അടക്കം ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതിനെ കുറിച്ചുമെല്ലാം മത്സരാര്‍ഥികള്‍ക്ക് മുന്‍പില്‍ ആര്യ പറഞ്ഞിരുന്നു. ഒപ്പം തനിക്കൊരു പ്രണയമുണ്ടെന്നും അദ്ദേഹത്തെ ജാന്‍ എന്ന് വിളിക്കാമെന്നും സൂചിപ്പിച്ചു.
ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ അത് ആരാണെന്ന് പറയാമെന്നായിരുന്നു നടി പറഞ്ഞത്. ഒടുവില്‍ സോഷ്യല്‍ മീഡിയ ഒരാളെ കണ്ടെത്തിയിരിക്കുകയാണ്. ആര്യയുടെ തിരിച്ച് വരവിന് വേണ്ടി എല്ലാവരും കാത്തിരുന്നത് ആ ജാന്‍ ആരാണെന്ന് അറിയാന്‍ വേണ്ടിയായിരുന്നു. പുറത്ത് വന്നിട്ട് രണ്ട് ദിവസമായിട്ടും ആര്യ അതേ കുറിച്ച് പറഞ്ഞില്ല.
ഇതോടെ ആര്യയുടെ ജാന്‍ ആരാണെന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ആരാധകര്‍. അതിനിടെ നടന്‍ ശ്രീകാന്ത് മുരളിയാണ് ആര്യയുടെ ജാന്‍ എന്ന് ചിലര്‍ പറയുന്നു. നടനും സംവിധായകനുമായ ശ്രീകാന്ത് മുരളിയാണോ ആര്യയുടെ ജാന്‍ എന്ന് ചോദിച്ച് താരത്തിന്റെ ഫേസ്ബുക്ക് പേജില്‍ സൈബര്‍ അക്രമം നടക്കുകയാണ്. ശ്രീകാന്ത് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടൊരു ചിത്രമായിരുന്നു ഇതിന് കാരണമായി മാറിയതും. മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ഫോട്ടോയ്ക്ക് താഴെ 'ഇന്ത്യന്‍ സിനിമയുടെ ജാനും ഞാനും' എന്ന ക്യാപ്ഷന്‍ കൊടുത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
ആര്യ പറഞ്ഞിരുന്നത് പോലെ ജാന്‍ എന്നൊരു വാക്ക് വന്നതോടെയാണ് ശ്രീകാന്തിനെതിരെയുള്ള അക്രമത്തില്‍ കലാശിച്ചത്. മാത്രമല്ല ബിഗ് ബോസിലേക്ക് മോഹന്‍ലാല്‍ വന്ന അതേ വേഷത്തിലായിരുന്നു ചിത്രത്തിലും ഉണ്ടായിരുന്നത്. അങ്ങനെയാണെങ്കില്‍ അവിടെ ശ്രീകാന്തും ഉണ്ടായിരുന്നെന്ന നിഗമനത്തില്‍ പലരുമെത്തി.
അപ്പോള്‍ നിങ്ങളാണോ ആര്യയുടെ ജാന്‍?, ഇതാണല്ലേ ആ ജാന്‍, തുടങ്ങി നിരവധി ചോദ്യങ്ങളായിരുന്നു കമന്റിലൂടെ വന്ന് കൊണ്ടിരിക്കുന്നത്. മോഹന്‍ലാലിനെതിരെയുള്ള കമന്റുകളും ആര്യയയെ കളിയാക്കിയുള്ള പോസ്റ്റുകളുമെല്ലാം ഇതിന് താഴെ വരുന്നുണ്ട്.
ഇക്കാര്യത്തില്‍ താരങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. നടനും സംവിധായകനുമൊക്കെയായ ശ്രീകാന്ത് മുരളി പ്രിയദര്‍ശന്റെ അസോസിയേറ്റ് ആയി ഒരുപാട് വര്‍ഷം പ്രവര്‍ത്തിച്ചതിന് ശേഷമായിരുന്നു സ്വതന്ത്രനായി സംവിധാനം ചെയ്യുന്നത്.
2017 ല്‍ പുറത്തിറങ്ങിയ എബി എന്ന സിനിമയായിരുന്നു ശ്രീകാന്ത് സംവിധാനം ചെയ്ത ആദ്യ ചിത്രം. ശേഷം നിരവധി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തില്‍ തന്റെ വിവാഹത്തെ കുറിച്ചും ഭാര്യയെ കുറിച്ചുമെല്ലാം ശ്രീകാന്ത് വെളിപ്പെടുത്തിയിരുന്നു. ഗായികയായ സംഗീതയാണ് ശ്രീകാന്തിന്റെ ഭാര്യ.
https://www.facebook.com/Malayalivartha