എല്ലാ വിരോധികളോടുമായി…ദയവായി അപഹസിക്കുന്നതോ, ചീത്ത വിളിക്കുന്നതോ ആയ കമന്റുകള്‍ ഈ പോസ്റ്റില്‍ ഇടരുത്.. ഇതില്‍ എന്റെ മകളുണ്ട്; എന്റെ ഇന്‍ബോക്‌സില്‍ കയറി നിങ്ങള്‍ക്കെന്നെ ചീത്ത വിളിക്കാം! ആര്യ പറയുന്നു

മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്ഗ്‌ബോസ് ഷോ രണ്ടാം ഭാഗം കോവിഡ് 19 നെ തുടർന്ന് കഴിഞ്ഞ ആഴ്ച്ചയാണ് അവസാനിപ്പിക്കേണ്ടി വന്നത്. മത്സരാർത്ഥികളെല്ലാം പുറത്തെത്തിയതോടെ താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ബിഗ് ബോസ് മലയാളം സീസണ്‍ ടുവിലെ ശക്തയായ മത്സരാർത്ഥിയായിരുന്നു ആര്യ. ഇപ്പോഴിതാ മകള്‍ റോയയുമൊത്ത് ലോക് ഡൗണ്‍ കാലം വീടിനകത്ത് ആഘോഷിക്കുകയാണ് താരം. ഇന്‍സ്റ്റാഗ്രാമില്‍ മകളുമൊത്തുള്ള ചിത്രം പങ്കുവച്ചാണ് ആര്യ തങ്ങള്‍ സുരക്ഷിതരാണെന്ന് ആരാധകരെ അറിയിച്ചത്. ഒപ്പം ചീത്ത വിളിക്കുന്നവര്‍ ഈ ചിത്രത്തിന് താഴെ വിളിക്കരുതെന്നും ഇന്‍ബോക്‌സില്‍ ആവാം എന്നും ആര്യ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപത്തിലൂടെ...
ഞങ്ങളുടെ ക്ഷേമം അന്വേഷിച്ച എല്ലാവരോടുമായി…ഞാനും എന്റെ മകളും നന്നായിരിക്കുന്നു. ഞങ്ങള്‍ വീടിനുള്ളില്‍ തന്നെയാണ്. കഴിഞ്ഞ ഒരാഴ്ച്ചയായി കൊറോണയ്‌ക്കെതിരേയുള്ള ഞങ്ങളുടെ പോരാട്ടത്തിന്റെ ദിനങ്ങള്‍ ഒന്നിച്ചാഘോഷിക്കുകയാണ്. ഈ സമയവും കടന്നു പോകും. ഇതിനെ നമുക്ക് ഒന്നിച്ച് നേരിടാം. സുരക്ഷിതരായിരിക്കൂ…വീട്ടില്‍ തന്നെയിരിക്കൂ..കഷ്ടപ്പെടുന്നവര്‍ക്കായി പ്രാര്‍ഥിക്കൂ..
എല്ലാ വിരോധികളോടുമായി…ദയവായി അപഹസിക്കുന്നതോ, ചീത്ത വിളിക്കുന്നതോ ആയ കമന്റുകള്‍ ഈ പോസ്റ്റില്‍ ഇടരുത്..ഇതില്‍ എന്റെ മകളുണ്ട്. എന്റെ ഇന്‍ബോക്‌സില്‍ കയറി നിങ്ങള്‍ക്കെന്നെ ചീത്ത വിളിക്കാം. എല്ലാ വിമര്‍ശനങ്ങളും ഇവിടെ സ്വീകരിക്കപ്പെടും…നന്ദി ആര്യ കുറിച്ചു..
https://www.facebook.com/Malayalivartha