മൂവായിരത്തിലധികം കിലോമീറ്റര്‍ താണ്ടി വിഷ്ണുവും ഗര്‍ഭിണിയായ വൃന്ദയും വീടണഞ്ഞു

പല്ലന പുത്തന്‍വീട്ടില്‍ പടീറ്റതില്‍ യു.വിഷ്ണുവും വൃന്ദയും ഡല്‍ഹിയില്‍ കോള്‍ സെന്റര്‍ ജീവനക്കാരാണ്. ഒരു മാസം മുന്‍പാണ് വൃന്ദ ഗര്‍ഭിണിയാണെന്നു മനസ്സിലായത്. ഗര്‍ഭിണിയായ വൃന്ദയ്ക്കു ഡോക്ടര്‍ പൂര്‍ണവിശ്രമം നിര്‍ദേശിച്ചപ്പോഴാണു ഡല്‍ഹിക്കു സമീപം യുപി അതിര്‍ത്തി പ്രദേശമായ ഗാസിയാബാദില്‍നിന്ന് ഇവരെ നാട്ടിലെത്തിച്ചത്.
ലോക്ഡൗണിനിടെ ഭക്ഷണവും മരുന്നും വാങ്ങാന്‍ പുറത്തേക്കിറങ്ങിയ വിഷ്ണുവിന് പൊലീസിന്റെ മര്‍ദനവുമേല്‍ക്കേണ്ടി വന്നു. അങ്ങനെയാണ് നാട്ടിലെത്താനുള്ള വഴി തേടിയത്. യാത്രയ്ക്കുള്ള ആംബുലന്‍സും വൈദ്യസഹായവും നല്‍കാമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അതിന് 1.20 ലക്ഷം രൂപയോളം ആവശ്യമാണെന്ന് മനസ്സിലായപ്പോള്‍ പിന്നെ അതിനുള്ള നെട്ടോട്ടമായി. മത്സ്യത്തൊഴിലാളിയായ അച്ഛന് ഉണ്ണിയും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ ശോഭയും ബന്ധുക്കളും ചേര്‍ന്നു കുറച്ചു തുക കണ്ടെത്തി. കാര്‍ത്തികപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എസ്.വിനോദ് കുമാര്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ബന്ധപ്പെട്ടു ബാക്കി തുക ലഭ്യമാക്കി. വാളയാറില്‍ വണ്ടി തടഞ്ഞ് പൊലീസ് തിരികെ പോകാന്‍ നിര്‍ദേശിച്ചപ്പോഴും പ്രതിപക്ഷ നേതാവാണ് ഇടപെട്ടത്.
തിങ്കളാഴ്ച രാവിലെ 11-മണിക്ക് പുറപ്പെട്ട് ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തി. ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരമുള്ള നിരീക്ഷണത്തിലാണിനി ഇരുവരും.
https://www.facebook.com/Malayalivartha