ഹരിയാനയില്‍ നിന്ന് ബിഹാര്‍ വരെ പിതാവിനെ പിന്നിലിരുത്തി ജ്യോതി സൈക്കിള്‍ ചവിട്ടി!

ഹരിയാനയിലെ ഗുരുഗ്രാമില്‍ ഇ-റിക്ഷ ഓടിച്ചു ജീവിക്കുന്ന മോഹന്‍ പാസ്വാന് അപകടത്തില്‍ പരുക്കേറ്റതോടെ ജീവിതം വഴിമുട്ടി.
ലോക്ഡൗണിന്റെ ആദ്യ മാസംതന്നെ വാടക കൊടുക്കാത്തതിന്റെ പേരില്‍ വീട്ടുടമ ഇറക്കിവിടാനൊരുങ്ങി. ഒടുവില്‍ 15-കാരി മകള്‍ പറഞ്ഞു, സ്വന്തം നാടായ ബീഹാറിലേക്ക് മടങ്ങാം.
എന്നാല്‍ ആ 1200 കിലോമീറ്റര്‍ ദൂരം എങ്ങനെ താണ്ടുമെന്ന് പിതാവ് അമ്പരന്നു. ജ്യോതികുമാരി എന്ന ആ പെണ്‍കുട്ടി തെല്ലും പകച്ചില്ല. കയ്യിലുണ്ടായിരുന്ന പൈസ കൊണ്ട് ഒരു സെക്കന്‍ഡ് ഹാന്‍ഡ് സൈക്കിള്‍ വാങ്ങി പിതാവിനെ കാരിയറിലിരുത്തി സൈക്കിളില്‍ പുറപ്പെടാനായിരുന്നു അവളുടെ തീരുമാനം.
ചെറിയ ദൂരമല്ല താണ്ടുന്നത്, പിന്നില്‍ ഭാരമുള്ള ഒരാളുണ്ട് എന്നതൊന്നും ജ്യോതിയുടെ തീരുമാനത്തെ പിന്നോട്ടു വലിച്ചില്ല. ഒടുവില്‍ മകളുടെ തീരുമാനത്തിനു പിതാവ് വഴങ്ങി.
ദിവസവും 40 കിലോമീറ്റര്‍ യാത്ര. പാതയോരത്തു ചിലര്‍ നല്‍കുന്ന ഭക്ഷണം കൊണ്ടു വിശപ്പടക്കി. സഹതാപം തോന്നിയ ലോറി ഡ്രൈവര്‍മാര്‍ ഇടയ്ക്ക് ലിഫ്റ്റ് നല്‍കി. സിരുഹള്ളിയിലെ ഗ്രാമത്തില്‍ ക്വാറന്റീനിലാണ് ഇപ്പോള്‍ അച്ഛനും മകളും. നാട്ടില്‍ അങ്കണവാടി അധ്യാപികയാണ് അമ്മ. 4 സഹോദരങ്ങളുമുണ്ട്.
രോഗബാധിതനായ പിതാവ് മോഹന്‍ പാസ്വാനെ പിന്‍സീറ്റിലിരുത്തി 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി സ്വന്തം നാട്ടിലെത്തിയ 15 വയസ്സുള്ള ജ്യോതി
ഫിറ്റ്‌നസ് മന്ത്രവുമായി ജീവിക്കുന്ന സൈക്ലിങ് താരങ്ങളെപ്പോലും അമ്പരപ്പിക്കുന്നു. ബിഹാറിലെയെന്നല്ല ഇന്ത്യയിലെ ലോക്ഡൗണ്‍ ഹീറോയാണ് ഇപ്പോള്‍ ജ്യോതി.
https://www.facebook.com/Malayalivartha