Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിതാവിനെ വീട്ടിലെത്തിക്കാന്‍ സൈക്കിളില്‍ സംസ്ഥാനങ്ങള്‍ താണ്ടിയ കൗമാരക്കാരിയ്ക്ക് അമേരിക്കന്‍ പ്രസിഡന്റിന്റെ മകളുടെ അഭിനന്ദനം!

23 MAY 2020 11:59 AM IST
മലയാളി വാര്‍ത്ത

'സ്നേഹവും കരുതലും നല്‍കുന്ന സുന്ദരമായ പാദങ്ങള്‍' യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ് ട്വീറ്റ് ചെയ്ത വരികളാണ്. അവര്‍ ആ പ്രശംസ 15-കാരി ജ്യോതികുമാരിയ്ക്ക് നല്‍കിയതാണ്.

ലോക്ഡൗണില്‍ ഡല്‍ഹിയില്‍ കുടുങ്ങിപ്പോയ രോഗിയായ പിതാവിനെ ബിഹാറിലെ വീട്ടിലെത്തിക്കാന്‍ 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയ 15-കാരിയെ ആര്‍ക്കെങ്കിലും മറക്കാന്‍ കഴിയുമോ?

രോഗിയായ പിതാവിനെ സൈക്കിളിന്റെ പിന്നിലിരുത്തി ഏഴു ദിവസം കൊണ്ട് 1200 കിലോമീറ്ററോളം സഞ്ചരിച്ചാണ് 15 വയസ്സുള്ള ജ്യോതികുമാരി വീട്ടിലെത്തിച്ചത്. കരുതലൂം സ്നേഹവും നിറഞ്ഞ സുന്ദരമായ ആ പാദങ്ങള്‍ ഇന്ത്യന്‍ ജനതയുടെയും സൈക്കളിംഗ് ഫെഡറേഷന്റെയും മനോധര്‍മ്മമാണ് കാണിക്കുന്നതെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ പട്ടിണിയും ദാരിദ്ര്യവും മൂലം വശംകെട്ട ഒരു 15-കാരിയുടെ ദുരിതത്തെ മഹത്വവല്‍ക്കരിക്കുന്ന ഇവാന്‍ക ട്രംപ് ശരിയായ രീതിയിലല്ല ചിന്തിക്കുന്നതെന്ന് വിമര്‍ശിക്കുന്നവരുമുണ്ട്.

ബീഹാറില്‍ നിന്നും ജ്യോതി കുമാരി മാര്‍ച്ചിലാണ് ഗുഡ്ഗാവില്‍ ഇ-റിക്ഷ തൊഴിലാളിലായ പിതാവിന്റെ താമസ സ്ഥലത്തെത്തിയത്. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു അദ്ദേഹം. ലോക്ഡൗണ്‍ വന്നതോടെ ജ്യോതികുമാരിക്ക് പിതാവിനൊപ്പം കഴിയേണ്ടി വന്നു. വീടൊഴിയാന്‍ വീട്ടുടമ ആവശ്യപ്പെട്ടതോടെയാണ് പിതാവിനെയും കൂട്ടി വീട്ടിലേക്ക് മടങ്ങാന്‍ അവള്‍ തീരുമാനിച്ചത്.

ട്രെയിന്‍, ബസ് സര്‍വീസുകള്‍ നിര്‍ത്തിയതോടെ പിതാവിനെ വീട്ടിലെത്തിക്കാന്‍ എന്താണ് വഴിയെന്ന് അവള്‍ ആലോചിച്ചു. അങ്ങനെയാണ് പിതാവിനെ സൈക്കിളിലിരുത്തി കൊണ്ടുപോകാമെന്ന ആശയത്തിലെത്തിയത്. ആദ്യം സൈക്കിള്‍ വാങ്ങുന്നതിനുള്ള പണം കടമായി വാങ്ങി. വലിയ ഭാരം വഹിച്ച് സൈക്കിള്‍ ചവിട്ടുന്നതില്‍ നിന്നും പിതാവ് മകളെ വിലക്കിയെങ്കിലും അവള്‍ വകവച്ചില്ല.

ചില ദിവസങ്ങളില്‍ 30-40 കിലോമീറ്ററുകള്‍ സൈക്കിള്‍ ചവിട്ടിയിരുന്നുവെന്ന് അവള്‍ പറയുന്നു. സൗജന്യമായി ഭക്ഷണം കിട്ടുന്ന സ്ഥലങ്ങളില്‍ നിന്നുമാത്രം ഭക്ഷണം കഴിച്ചായിരുന്നു യാത്ര. അവളുടെ പരിശ്രമം കണ്ട ഒരു ലോറി ഡ്രൈവര്‍ ഇടയ്ക്ക് സഹായവുമായി എത്തി.

ജ്യോതി കുമാരിയുടെ വാര്‍ത്ത അറിഞ്ഞ ഇന്ത്യന്‍ സൈക്കിളിംഗ് ഫെഡറേഷന്‍ അടുത്ത മാസം അവളെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (7 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (7 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (8 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (9 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (11 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (12 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (12 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (12 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (13 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (13 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (13 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (14 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (15 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (15 hours ago)

Malayali Vartha Recommends