Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശിവശങ്കറിന് ഐ.എ.എസ് കിട്ടിയതില്‍ ക്രമക്കേട്; അഞ്ചു ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ലിസ്റ്റിലെ 16 പേരെയും പിന്‍തള്ളി ശിവശങ്കര്‍ മുന്നിലെത്തി; കെ.എസ്.ഇ.ബി ചെയര്‍മാനായിരിക്കെ ലാവില്‍ കേസ് അട്ടിമറിച്ചതിനുള്ള നന്ദിയായി പ്രൈവറ്റ് സെക്രട്ടറി സ്ഥാനവും ഐ.ടി സെക്രട്ടറി സ്ഥാനവും ഒന്നിച്ചു നല്‍കി

10 JULY 2020 02:14 PM IST
മലയാളി വാര്‍ത്ത

എം. ശിവശങ്കറിന് ഐ.എ.എസ് കിട്ടിയതില്‍ ക്രമവിരുദ്ധമായി. കെ. നടേശന്‍ എന്ന ഡെപ്യൂട്ടി കളക്ടറെ കൃതിമമായി സ്‌പെന്‍ഡ് ചെയ്ത് ലിസ്റ്റില്‍ 16- മത്തെയാളായ ശിവശങ്കറിനെ മുന്നോട്ടു കൊണ്ടു വന്നാണ് ഐ.എ.എസ് കണ്‍ഫോം ചെയ്ത് നല്‍കിയത്. 1995 ബാച്ച് സിവില്‍ സര്‍വീസിലേക്കാണ് അദ്ദേഹത്തിന് അലോട്ട്‌മെന്റ് ലഭിക്കുന്നത്. ഡെപ്യൂട്ടി കലക്ടര്‍ തസ്തികയില്‍ കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും പ്രവര്‍ത്തികുമ്പോള്‍ മാത്രമേ പിന്നീട് ഐ.എ.എസ് ഉദ്യോഗസ്ഥരെ നിയമിക്കാവുന്ന പോസ്റ്റിലേക്ക് പരിഗണിക്കാന്‍ സാധിക്കുകയുള്ളു. ആ സാഹചര്യത്തില്‍ കൃത്യം അഞ്ചു വര്‍ഷം പൂര്‍ത്തിയാപ്പോള്‍ തന്നെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പോസ്റ്റിലേക്ക് നിയമിക്കുന്നതിന്റെ ഭാഗമായി ക്രമവിരുദ്ധമായി എം.ശിവശങ്കറിനെ ഐ.എ.എസ് കണ്‍ഫോം ചെയ്ത് നല്‍കുന്നത്. 2000 ത്തില്‍ അഞ്ചു തസ്തികളാണുണ്ടായിരുന്നത്. ഇതിലേക്കുള്ള തിരഞ്ഞെടുപ്പിലാണ് തനിക്ക് മുന്നിലുള്ള 16 പേരെ മറികടന്ന് ലിസ്റ്റില്‍ 17 മതുള്ള എം.ശിവശങ്കര്‍ സ്ഥാനം പിടിക്കുന്നത്. ഇതിന് വേണ്ടി തനിക്ക് മുന്നിലുണ്ടായിരുന്ന കെ. നടേശന്‍ എന്ന ഡെപ്യൂട്ടി കളക്ടറെ കൃതിമമായി സസ്‌പെന്റ് ചെയ്യിക്കാനും എം. ശിവശങ്കറിന് സര്‍ക്കാരിലുള്ള സ്വാധീനം മൂലം സാധിച്ചു. അന്നും എല്‍.ഡി.എഫ് സര്‍ക്കാരു തന്നെയാണ് അദ്ദേഹത്തിന് തുണയായത്. ഇ.കെ നയനാറായിരുന്നു അന്നത്തെ മുഖ്യമന്ത്രി.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 2012 മുതല്‍ 2016 വരെ എം. ശിവശങ്കറായിരുന്നു കെ.എസ്.ഇ.ബിയുടെ സി.എം.ഡി. അന്ന് എസ്.എന്‍.വി ലാവില്‍ അഴിമതിയുടെ ഫയലുകളില്‍ മേലുള്ള നിയന്ത്രണം ഈ ഉദ്യോഗസ്ഥനായിരുന്നു. അന്ന് ലാവില്‍ കേസ് ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള വഴി വിട്ട ശ്രമങ്ങള്‍ എം. ശിവശങ്കറിന്റെ ഭാഗത്തു നിന്നുമുണ്ടായി. ഇതിന്റെ ഫലമായി ലാവില്‍ കേസില്‍ പിണറായി വിജയന്‍ കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്തു. അതിന്റെ നന്ദിയായാണ് പിണറായിയുടെ ഏറ്റവും വിശ്വസ്തനായ ഇയാള്‍ക്ക് ഒരെ സമയം പ്രൈവറ്റ് സെക്രട്ടറി സ്ഥാനവും ഐ.ടി സെക്രട്ടറി സ്ഥാനവും നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ ഒരോ ചലനവും ഈ ഉദ്യോഗസ്ഥന്റെ നിയന്ത്രണത്തിലായിരുന്നു. സ്പിക്ലര്‍ വിവാദവും ബെവ്ക്യു ആപ്പ് വിവാദവും വന്നപ്പോള്‍ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതും വെറുത അല്ല. അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ വളര്‍ത്തിയെടുത്ത പിണറായി അവസാനം സ്വര്‍ണക്കടത്ത് കേസില്‍ ചൂണ്ടുവിരല്‍ തനിക്ക് നേരെ തിരിയുന്നത് മനസിലാക്കി അവസാനം എം. ശിവശങ്കറിനെ ഒഴിവാക്കുകയായിരുന്നു. ഒരു ഉദ്യോഗസ്ഥനെയും കരാര്‍ ജീവനക്കാരിനെയും കരുവാക്കി രക്ഷപ്പെടാന്‍ സാധിക്കുന്ന കേസാണോയിതെന്നും കാത്തിരുന്നു കാണുക തന്നെ വേണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (7 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (8 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (8 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (9 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (11 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (12 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (12 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (12 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (13 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (13 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (13 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (14 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (15 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (15 hours ago)

Malayali Vartha Recommends