Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


താൻ ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്ന് യുവതി: ആൺ സുഹൃത്തുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല- ക്രൂരതയ്‌ക്കൊടുവിൽ യുവതിയുടെ വെളിപ്പെടുത്തൽ...


അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ടു ചവച്ചാൽ...വനഗവേഷണ കേന്ദ്രവും അരളിയിൽ വിഷമുണ്ടെന്നു കണ്ടെത്തിയിരുന്നു.... ശരീരത്തിൽ എത്ര അളവിൽ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക....


മെമ്മറി കാർഡ് കാണാതായതിൽ കണ്ടക്ടറെ സംശയം:- തർക്കം ഉണ്ടായപ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കണ്ടക്ടർ ഡി.വൈ.എഫ്.ഐ പ്രവർത്തകനെന്ന് ഡ്രൈവർ യദു...


തായ്‌വാന്റെ അതിർത്തിക്ക് ചുറ്റും ഒൻപത് ചൈനീസ് സൈനിക വിമാനങ്ങളും, അഞ്ച് കപ്പലുകളും കണ്ടെത്തിയതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം...തായ്‌വാൻ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും വ്യക്തമാക്കി...


റെഡ്അലര്‍ട്ടിനു പകരം ഓറഞ്ച് അലര്‍ട്ട്.... കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം ഇന്നലെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് മുന്നറിയിപ്പ് പിന്‍വലിച്ചു...ഇന്ന് രാത്രി എട്ട് മണിയോടെ കേരള തീരത്ത് കടലാക്രമണ സാധ്യത

ഇവിടെ കാലുറപ്പിക്കാൻ എളുപ്പമല്ല; ഇഷ്ടപെടുന്ന വ്യക്തിയുമായി അത് ആണായാലും പെണ്ണായാലും സങ്കര വർഗമായാലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിനക്കുള്ള അവകാശത്തിനും പിന്തുണ നൽകുന്നു; ഒരേ സമയം ഒന്നിലധികം പേരോട് പ്രണയം തോന്നാം അങ്ങനെ തോന്നുന്നത് സ്വാഭാവികമാണെന്ന് മനസിലാക്കി അതിനും പിന്തുണ നൽകുന്നു; വൈറലായി ഒരച്ഛൻ മകൾക്കയച്ച കത്ത്

20 JULY 2020 01:54 PM IST
മലയാളി വാര്‍ത്ത

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

ഒരച്ഛൻ മകൾക്കയച്ച കത്തുകൾ ... നമുക്കോർമ്മവരുന്നത് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽനെഹ്‌റുവിനെയും അദ്ദേഹത്തിന്റെ മകൾ ഇന്ദിരാഗാന്ധിയെയുമാണല്ലേ.. ആ കത്തുകൾ വായിക്കാത്തവർ വിരളം.. ഒരു കാലഘട്ടത്തിന്റെ ദിശയെ നിർണയിച്ച കത്തുകളാണ് ഒരച്ഛൻ മകൾക്കയച്ച കത്തുകൾ എന്ന പേരിൽ പുസ്തകമാക്കപ്പെട്ടത്. ഇപ്പോൾ, ഈ ആധുനിക കാലഘട്ടത്തിൽ , സ്വാതന്ത്ര്യവും സദാചാരവും വ്യക്തികളുടെ അവകാശവും എല്ലാം തമ്മിൽ വലിയ തോതിലുള്ള ആശയ സംവാദങ്ങൾ നടക്കുമ്പോൾ.. ഒരച്ഛൻ മകൾക്കയച്ച കത്ത് വൈറലാവുകയാണ്.. ആ അച്ഛനെയും മകളെയും കേരളത്തിന് സുപരിചതമാണ് . കനി എന്നാണ് ആ മകളുടെ പേര്.. അച്ഛന്റെ പേര് മൈത്രേയൻ എന്നും.. മകൾ നടിയും മോഡലുമായ കനി കുസൃതിക്ക് അച്ഛൻ സാമൂഹ്യ പ്രവർത്തകനായ മൈത്രേയയച്ച കത്ത് ഇപ്പോൾ പന്ത്രണ്ടുവര്ഷങ്ങള്ക്കു ശേഷം വീണ്ടും തരംഗമാകുമ്പോൾ നാം അറിയണം എന്തുകൊണ്ടാണ് ഈ കത്തിന് ഇന്ന് ഇത്രയും പ്രാധാന്യമേറുന്നതെന്ന് ..

എന്റെ പ്രിയമുള്ള മകൾ കനിക്ക്, എന്ന് തുടങ്ങുന്ന ആ അച്ഛൻ മകൾക്കെഴുതിയ കത്ത് ഇങ്ങനെയാണ്..

ഇന്ന് നിനക്ക് 18 വയസ്സ് തികയുകയാണ്. ഇന്ത്യൻ ഭരണഘടനാപരമായി സ്വതന്ത്രമായി തീരുമാനം എടുക്കാൻ അവകാശമുള്ള ഒരു വ്യക്തിയായി നീ മാറിയിരിക്കുന്നു. ഈ സന്ദർഭത്തിൽ നിന്റെ അവകാശങ്ങൾക്കും ഉത്തരവാദിത്വങ്ങൾക്കും ഒപ്പം നിന്നെ വളർത്താൻ ഒരു പ്രധാന പങ്കുവഹിച്ച വ്യക്തി എന്ന നിലയിൽ നിനക്ക് ചില പിന്തുണകളും വാഗ്ദാനങ്ങളായി ഞാൻ നൽകുകയാണ്.

വ്യത്യസ്തങ്ങളായ ജാതമത വിശ്വാസങ്ങളുടെയും, വർഗ്ഗ,വംശ, രാഷ്ട്രീയ വേർതിരുവുകളുടെയും,പുരുഷ മേധാവിത്വ മൂല്യങ്ങളുടെയും സമ്മിശ്ര സംസ്കാര സമൂഹത്തിൽ വേണം നീ ഇനി മുതൽ ഒരു സ്വതന്ത്ര്യ വ്യക്തിയായി ജീവിക്കാൻ. ഇവിടെ കാലുറപ്പിക്കാൻ എളുപ്പമല്ല. അതിൽ ഏത് ശരി, ഏത് തെറ്റ് എന്ന് സംശമുണർത്തുന്ന സന്ദർഭങ്ങളിൽ ഒന്ന് മറിച്ചു നോക്കാനാണ് ഈ കുറിപ്പ് നിനക്ക് ഞാൻ നൽകുന്നത്.

സ്ത്രീകളെ രണ്ടാം തരം പൗരന്മാരായി കണ്ട് പുരുഷന്മാരെ നിയന്ത്രിക്കാൻ തരത്തിൽ രൂപപ്പെടുത്തിയ മൂല്യങ്ങളും നിയമങ്ങളുമാണ് ഈ സമൂഹത്തിൽ ഭൂരിപക്ഷം ഉള്ളത്. സ്ത്രീകളെ നിയന്ത്രിക്കാൻ അവരുടെ ലൈംഗിക അവകാശങ്ങളെ കവർന്നെടുക്കുകയാണ് പുരുഷന്മാർ ചെയ്ത് വന്നത്. നിന്റെ സ്വാതന്ത്ര്യ ബോധം പുരുഷസമൂഹത്തിന്റെ മൂല്യ ബോധത്തിനെതിരാണ്. അതിനാൽ അതിന്റെ അടികളേൽക്കാൻ ധാരാളം സന്ദർഭങ്ങൾ ജീവിതത്തിൽ ഉണ്ടാവുമെന്ന് ഞാൻ തിരിച്ചറിയുന്നു. ആ അടികളുടെ രൂക്ഷത കുറക്കാൻ എന്റെ ഇനിയുള്ള വാഗ്ദാനങ്ങൾ ശാരീരികവും മാനസികവുമായ ശക്തി പകരുമെന്ന് ഞാൻ കരുതുന്നു.

വീട് വിട്ട് പോകാനും മാറി താമസിക്കാനുമുള്ള നിന്റെ അവകാശത്തിനു പിന്തുണ പ്രഖ്യാപിക്കുന്നു

ഇഷ്ടപെടുന്ന വ്യക്തിയുമായി അത് ആണായാലും പെണ്ണായാലും സങ്കര വർഗമായാലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിനക്കുള്ള അവകാശത്തിനും പിന്തുണ നൽകുന്നു

ഗർഭം ധരിക്കാനും പ്രസവിക്കാനുമുള്ള നിന്റെ അവകാശം ഒരു പുരുഷന്റെ സംരക്ഷണം മാത്രം പരിമിതപ്പെടുത്തുന്ന ഇന്നത്തെ നടപ്പിന് വിരുദ്ധമായി നിനക്കത് സ്വതന്ത്രമായി ചെയ്യാൻ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നു

നിനക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനുള്ള അവകാശത്തിനും പിന്തുണ നൽകുന്നു

നിന്റെ ഇഷ്ടത്തിന് വിരുദ്ധമായി ഗർഭം ധരിക്കുവാൻ ഇടവരികയാണെങ്കിൽ അത് വേണ്ട എന്ന് വയ്ക്കാൻ നിനക്ക് അവകാശമുണ്ട്.

തിരഞ്ഞെടുത്ത ഇണയെ പിന്നീട് വേണ്ടെന്നു വയ്ക്കാനുള്ള അവകാശത്തിനു പിന്തുണ നൽകുന്നു

ഒരേ സമയം ഒന്നിലധികം പേരോട് പ്രണയം തോന്നാം അങ്ങനെ തോന്നുന്നത് സ്വാഭാവികമാണെന്ന് മനസിലാക്കി അതിനും പിന്തുണ നൽകുന്നു

ആരോടും പ്രേമം തോന്നുന്നില്ല അതിനാൽ ഒറ്റയ്ക്ക് കഴിയാനാണ് തീരുമാനം എങ്കിൽ അതിനും പിന്തുണ നൽകുന്നു

മദ്യംകഴിക്കാനും പുകവലിക്കാനും മറ്റേതൊരു വ്യക്തിയെ പോലെ നിനക്കും അവകാശമുണ്ട്.

നിനക്ക് ഇഷ്ടമുള്ള പ്രവർത്തി ചെയ്തു ജീവിക്കാൻ പരിപൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നു

ഇതോടൊപ്പം ചില അഭ്യർത്ഥനകളും മകൾക്കു മുന്നിൽ മൈത്രേയൻ വയ്ക്കുന്നുണ്ട്. ബലാത്സംഗത്തിന് വിധേയയാൽ , അതിനെ അക്രമം എന്ന് കണ്ട് ഉളവാക്കിയ സ്തോഭത്തെ മറികടക്കാനുള്ള ആർജവം നേടിയെടുക്കണമെന്ന് മൈത്രേയൻ ഓർമിപ്പിക്കുന്നു. മറ്റുള്ളവർക്ക് ഹാനികരമായതിനാൽ പുകവലി ശീലമാക്കരുതെന്ന് അഭ്യർഥിക്കുന്നു.
ഒരു വ്യക്തിയുടെ നിലനിൽപ്പ് തന്നെ ചില സന്ദർഭങ്ങളിൽ മറ്റുള്ളവർക്ക് വേദന ഉളവാക്കുന്നതാണ് എന്ന് ഞാൻ അറിയുമ്പോൾ പോലും അറിഞ്ഞു കൊണ്ട് മറ്റൊരാളെ വാക്ക് കൊണ്ടോ , പ്രവർത്തി കൊണ്ടോ , നോട്ടം കൊണ്ടോ, ഭാവം കൊണ്ടോ വേദനിപ്പിക്കാതിരിക്കാൻ പരമാവധി ശ്രമിക്കണം, ബലാത്സംഗം ചെയ്തവരെ പോലും വെറുക്കരുത്, ഈ ശ്രമത്തിണ്റ്റെ പരാജയം പോലും ജീവിത വിജയമാണ് ...മൈത്രേയൻ കുറിക്കുന്നു ..അച്ഛത്തമില്ലാതെ പെരുമാറാൻ ശ്രമിക്കുന്ന നിന്റെ അച്ഛൻ എന്ന കുറിപ്പോടെയാണ് മൈത്രേയൻ തന്റെ കത്ത് അവസാനിപ്പിക്കുന്നത്..

.അച്ഛനെ മൈത്രേയൻ എന്നും അമ്മയെ ജയശ്രീ ചേച്ചിയും എന്ന് വിൽക്കുന്ന ഒരു മകൾ.അതാണ് കനി .സദാചാര കേരളത്തിന് ഒട്ടും ദഹിക്കാത്ത ചില ശീലങ്ങൾ..ഇനി ഈ അച്ഛത്തമില്ലാത്ത അച്ഛൻ മൈത്രേയൻ ആരെന്നറിയണ്ടേ?
ഒരിക്കൽ ഫേസ് ബുക്കിൽ കനി തന്നെയാണ് ആ ചിത്രം പോസ്റ്റ് ചെയ്തത്. നഗ്നമായ തന്റെ പുറം ഭാഗത്തിന്റെ ചിത്രം. നിമിഷങ്ങൾക്കം ആ ചി‌ത്രത്തിനു താഴെ 'ഇവൾക്ക് നാണമില്ലേ ' എന്ന മട്ടിൽ സദാചാരവാദികളുടെ കമന്റുകളുടെ ‌ഘോഷയാത്ര നിരന്നു.

പെട്ടെന്നെവിടെയോ പൊട്ടി വീണതുപോലെ ഒരു പുരുഷന്റെ കമന്റ്. 'നന്നായിരിക്കുന്നു. നൈസ് ഫോട്ടോ '. ഉടൻ സദാചാരവാദികൾ പല്ലും നഖവും കൂർപ്പിച്ച് അയാൾക്കു നേരെ തിരിഞ്ഞു. 'തന്റെ മകളോ തന്റെ വീട്ടിലെ പെൺകുട്ടിയോ ആണെങ്കിൽ ഇങ്ങന‌െ പറയുവോടോ? '

ഒട്ടും വൈകാതെ മറുപടി വന്നു. 'എന്റെ മകളാടോ ഇത്. ' ഈ അച്ഛന്റെ പേര് മൈത്രേയൻ.

കോ-ഹാബിറ്റേഷൻ എന്ന വാക്ക് മലയാളികൾക്ക് ഒട്ടും തന്നെ പരിചിതമല്ലാതിരുന്ന കാലത്ത് വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിച്ചു വിപ്ലവം സൃഷ്ടിച്ച പൊതു പ്രവർത്തകനായ മൈത്രേയന്റെയും ഡോക്ടർ ജയശ്രീയുടെയും മകളാണ് കനി. മകൾ എന്നാണ് ഈ പേരിന്റെ അർത്ഥം. തിയേറ്റർ ആർട്ടിസ്റ്റ്, ചലച്ചിത്ര നടി...കനി കുസൃതി
പൊതു സ്ഥലത്ത് ചുംബന സമരം നടത്തുന്നവർ സ്വന്തം അമ്മയെയോ സഹോദരിയെയോ ഭാര്യയെയോ ഇങ്ങനെയൊരു സമരത്തിനു വേണ്ടിയിറക്കുമോ എന്നു ചോദ്യങ്ങൾ ഉയർന്ന സമയത്ത് മൈത്രേയന്‍ ഫേസ്ബുക്കിൽ ഒരു കുറിപ്പ് എഴുതി. "29 വയസ്സുള്ള എന്റെ മകൾ ഒരാളെ ചുംബിക്കുകയോ കെട്ടിപ്പിടിക്കുകയോ ചെയ്താൽ ലോകമിടിഞ്ഞു വീഴുമെന്നു ഞാൻ കരുതുന്നില്ല‌. സ്വന്തം വികാരങ്ങൾ മറച്ചു വയ്ക്കുക‌യെന്നതല്ല സംസ്കാരത്തിന്റെ ലക്ഷണം...." ചുംബനസമരത്തെ അനുകൂലിച്ചു എന്നതുകൊണ്ടല്ല ആ കുറിപ്പ് ശ്രദ്ധിക്കപ്പെട്ടത്. മകൾ ഒരു സ്ത്രീയായതുകൊണ്ട് അവളുടെ വ്യക്തി സ്വാതന്ത്യം ഇല്ലാതാകുന്നില്ല എന്ന ഒരച്ഛന്റെ വാക്കുകളാണ് ശ്രദ്ധ നേടിയെടുത്തത്. ചുംബന സമരത്തെ അനുകൂലിച്ച മകളെ പിന്തുണയ്ക്കുന്ന അച്ഛനോ എന്നു കേരളം അന്തംവിട്ടു..അതെ അച്ഛനും മകളും വീണ്ടും വാർത്തകളിൽ നിറയുകയാണ്..സ്വന്തം മക്കളെ തങ്ങളുടെ ചിറകുകൾക്കുള്ളിൽ പൊതിഞ്ഞു സൂക്ഷിക്കുന്ന...,പെൺമക്കൾക്ക്,സ്ത്രീക്ക് ,സമൂഹവും കുടുംബവും കല്പിച്ചിരിക്കുന്ന അദൃശ്യമായ അരുത് കളുടെ ചങ്ങലബന്ധനത്തിന്റെ ലോകത്ത് വേറിട്ട വഴിയും ചിന്തയുമായി കാലത്തിനു മുന്നേ സഞ്ചരിക്കുന്ന പ്രതീകങ്ങളാകുകയാണ് മൈത്രേയനും ജയശ്രീയും കനിയും

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ബസ് തലയിലൂടെ കയറി ഇറങ്ങി പാല പഴയ ബസ് സ്റ്റാൻഡിനുള്ളിൽ മധ്യവയസ്ക്കന് ദാരുണന്ത്യം...  (3 minutes ago)

ഗാസ ഇനിയൊരിക്കലും പഴയപോലെയാകില്ല:- 44 വര്‍ഷമെടുത്ത് വളര്‍ന്ന ഗാസ മുനമ്പിനെ നാമാവശേഷമാക്കി, ഇസ്രയേല്‍ സൈനിക നീക്കം:- വെടിനിർത്തൽ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ചർച്ചകൾ...  (12 minutes ago)

താൻ ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്ന് യുവതി: ആൺ സുഹൃത്തുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല- ക്രൂരതയ്‌ക്കൊടുവിൽ യുവതിയുടെ വെളിപ്പെടുത്തൽ...  (18 minutes ago)

നിവേദ്യത്തില്‍ നിന്ന് അരളിപ്പൂ ഒഴിവാക്കുന്നു?  (21 minutes ago)

മെമ്മറി കാർഡ് കാണാതായതിൽ കണ്ടക്ടറെ സംശയം:- തർക്കം ഉണ്ടായപ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കണ്ടക്ടർ ഡി.വൈ.എഫ്.ഐ പ്രവർത്തകനെന്ന് ഡ്രൈവർ യദു...  (25 minutes ago)

ചൈനയുടെ നീക്കം  (32 minutes ago)

9 മാസവും യുവതി ചെയ്തത് ആ ഒരൊറ്റ കാര്യം മാത്രം; വീട്ടുകാർ അറിയാത്ത രഹസ്യം പുറത്തുവിട്ട് യുവതിയുടെ വീട്ടില്‍ ജോലിചെയ്തിരുന്ന ആ സ്ത്രീ! നടുക്കുന്ന വെളിപ്പെടുത്തൽ  (2 hours ago)

റെഡ്അലര്‍ട്ടിനു പകരം ഓറഞ്ച് അലര്‍ട്ട്.... കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം ഇന്നലെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് മുന്  (2 hours ago)

പൈനാപ്പിള്‍ വില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുന്നു....  (2 hours ago)

സംസ്ഥാനത്ത് ഡ്രൈവിങ് പരിഷ്‌കരണത്തില്‍ നേരത്തെയിറക്കിയ ഉത്തരവില്‍ ഇളവ് വരുത്തി പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി ഗതാഗത വകുപ്പ്  (2 hours ago)

ഡ്രൈവര്‍ യദുവിന്റെ ഡ്രൈവിങ്ങില്‍ തെറ്റില്ലെന്ന് കെ.എസ്.ആര്‍.ടി.സി. വിജിലന്‍സ് വിഭാഗത്തിന്റെ കണ്ടെത്തൽ..യദു തിരികെ ജോലിയിലേക്കൊ  (2 hours ago)

തലസ്ഥാനനഗരത്തിലെ പാളയത്ത് മേയർ ആര്യാ രാജേന്ദ്രനും കെ എസ് ആർ ടി സി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ കണ്ടക്ടർ സുബിന്റെ മൊഴിയെടുത്തു.... ഡ്രൈവർ യദു ലൈംഗികാധിക്ഷേപം നടത്തുന്നത് കണ്ടില്ലെന്ന് കണ്ടക്ടർ സുബി  (3 hours ago)

സംവിധായകൻ ജോഷിയുടെ വീട്ടിൽ കയറിയ അതിഗംഭീര മോഷ്ടാവിനെ പിടികൂടിയ കൊച്ചി പൊലീസിന്റെ അന്വേഷണം മികവ് നേരത്തെ ഏറെ പ്രശംസിക്കപ്പെട്ടത്... ബിഹാറിലെ റോബിൻഹുഡിനെ പൊക്കാൻ അന്ന് കൊച്ചി പൊലീസിന് വേണ്ടി വന്നത് 14 മ  (3 hours ago)

താനൂര്‍ താമിര്‍ ജിഫ്രിയുടെ കസ്റ്റഡി കൊലപാതകത്തില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് സിബിഐ...ഇന്ന് പുലര്‍ച്ചെയാണ് പ്രതികളെ സിബിഐ സംഘം വീട്ടില്‍ എത്തി അറസ്റ്റ് ചെയ്തത്  (3 hours ago)

കെഎസ്ആർടിസി ബസ് തടഞ്ഞ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നിയമനടപടിക്കൊരുങ്ങി ഡ്രൈവര്‍ യദു...നാളെ തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് മജ  (3 hours ago)

Malayali Vartha Recommends