Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാലഭാസ്‌കറിന്റെത് അതിക്രൂര കൊലപാതകമെന്ന് ആവർത്തിക്കുമ്പോഴും മൗനം പാലിച്ച് ലക്ഷ്മി... ഭര്‍ത്താവിന്റേയും മകളുടെയും വേർപാടിൽ ഒരക്ഷരം മിണ്ടാതെ ലക്ഷ്മി ഇപ്പോൾ ഒളിത്താവളത്തിലാണെന്ന് പറയപ്പെടുമ്പോഴും തിട്ടമംഗലത്തെ വീട്ടില്‍ അവരുണ്ട്... ബാലഭാസ്‌ക്കറിന്റെ മരണം സിബിഐ ഏറ്റെടുത്തപ്പോൾ ആദ്യം എത്തുക ലക്ഷ്മിയുടെ മുൻപിൽ... ഇപ്പോൾ ഒന്നും മിണ്ടാതെ മാറി നില്‍ക്കുന്ന ദൃക്സാക്ഷികൂടിയായ ഭാര്യയുടെ മൊഴിയും കേസിൽ അതി നിർണായകം...

01 AUGUST 2020 11:52 AM IST
മലയാളി വാര്‍ത്ത

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം സ്വര്‍ണക്കടത്ത് കേസോടുകൂടി വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ഇപ്പോഴിതാ കേസ് സിബിഐ ഏറ്റെടുത്തതോടെ എന്താണ് ബാലഭാസകറിന് സംഭവിച്ചതെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. എന്നാൽ എല്ലാവരെയും അത്ഭുത പെടുത്തിയത് മറ്റൊന്നായിരുന്നു ബാലഭാസ്‌ക്കറിന്റെ മരണത്തിന്നിടയാക്കിയ വാഹനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ലക്ഷ്മി എന്തുകൊണ്ട് ഒരു പ്രതികരണവും നടത്തിയില്ല.

മകന്റെ മരണം കൊലപാതകമാണെന്ന് ആവർത്തിക്കപ്പെടുമ്പോഴും സംഭവസ്ഥലത്തെ ദൃസാക്ഷിയായ കലാഭവന്‍ സോബിനും കൊലപാതകമാണ് സംഭവിച്ചതെന്ന് ആവർത്തിക്കുമ്പോഴും ലക്ഷ്മി മാത്രം ഇപ്പോഴും മൗനം പാലിക്കുകയാണ്. ലക്ഷ്മിയുടെ ഈ മൗനം സംശയാസ്പദമാണെന്നാണ് ബാലഭാസ്‌ക്കറിന്റെ കുടുംബം ചൂണ്ടിക്കാട്ടിയത്.

ബാലഭാസ്‌കര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുമ്പോള്‍, ഇപ്പോള്‍ പിടിയിലായ സരിത് സമീപത്ത് ഉണ്ടായിരുന്നുവെന്ന് കലാഭവന്‍ സോബിന്‍ വെളിപ്പെടുത്തിയെങ്കിലും അതുമായി ബന്ധപ്പെട്ടും ഒരു പ്രതികരണവും ലക്ഷ്മി നടത്തിയിട്ടില്ല. തിരുമലയിലുള്ള ബാലുവിന്റെ വീട്ടില്‍ ലക്ഷ്മി ഉണ്ടെന്നാണ് സൂചന. തിട്ടമംഗലത്താണ് ഈ വീട്. ഇടക്കാലത്ത് ദുബായില്‍ പോയതായും കൊച്ചിയിലാണ് ഉള്ളതെന്നും മട്ടില്‍ ലക്ഷ്മിയെക്കുറിച്ച്‌ വാര്‍ത്തകള്‍ വന്നിരുന്നു. ബാലുവിന്റെ സ്വത്തിനു വേണ്ടിയാണ് കുടുംബം രംഗത്തുള്ളത് എന്ന രീതിയില്‍ അപവാദങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍ അത് കുടുംബത്തെ തത്കാലത്തെക്കെങ്കിലും പ്രതിരോധത്തില്‍ ആക്കിയിരുന്നു. പക്ഷെ ഈ രീതിയില്‍ ആരോപണ ശരങ്ങള്‍ ഉയര്‍ന്നപ്പോഴും ലക്ഷ്മി മൗനം വെടിഞ്ഞില്ല. ഇതോടെ സ്വതേ അകല്‍ച്ചയിലായിരുന്ന ബാലുവിന്റെ കുടുംബവും ലക്ഷ്മിയും തമ്മിലുള്ള ബന്ധത്തില്‍ കൂടുതല്‍ വിള്ളല്‍ വീഴുകയും ചെയ്തു.

ഒട്ടനവധി സംശയങ്ങള്‍ ദുരീകരിക്കാന്‍ കഴിയുവാന്‍ ലക്ഷ്മിയുടെ വെളിപ്പെടുത്തലുകള്‍ക്ക് കഴിയുമായിരുന്നുവെങ്കിലും ഭര്‍ത്താവിന്റെയും മകളുടെയും മരണവുമായി ബന്ധപ്പെട്ടു ഒരു വെളിപ്പെടുത്തലും ലക്ഷ്മി നടത്തിയില്ല. ഇപ്പോള്‍ സിബിഐ വരുമ്ബോള്‍ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ക്ക് വിരാമമാകുമെന്നും ബാലുവിന്റെ മരണവുമായി സ്വര്‍ണ്ണക്കടത്തുകാര്‍ക്കുള്ള ബന്ധവും വെളിയില്‍ വരുമെന്നുമാണ് കുടുംബത്തിന്റെ പ്രതീക്ഷ.

അതേസമയം ബാലഭാസ്‌കറിന്റെ വാഹനം അപകടത്തില്‍ പെട്ട സ്ഥലത്ത് നിന്ന് ഒരാള്‍ ഓടിപ്പോകുന്നതും മറ്റൊരാള്‍ ബൈക്ക് തള്ളിക്കൊണ്ടുപോകുന്നതും കണ്ടുവെന്ന് മുമ്പ് സോബി മൊഴി നല്‍കിയിരുന്നു. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍ പെട്ട സ്ഥലത്ത് സരിത്തിനെ കണ്ടിരുന്നു എന്നാണ് ഇപ്പോള്‍ കലാഭവന്‍ സോബി പറയുന്നത്. നയതന്ത്ര ബാഗേജ് ഉപയോഗിച്ച് സ്വര്‍ണം കടത്തിയ കേസിലെ പ്രധാന പ്രതിയായ സരിത് ഇപ്പോള്‍ കസ്റ്റംസിന്റെ പിടിയിലാണ്. എന്നാല്‍ ബാലഭാസ്‌കറിന്റെ കേസുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് സരിത്ത് മൊഴി നല്‍കിയിട്ടില്ല. സരിത്തിന്റെ ചിത്രം മാധ്യമങ്ങളിലൂടെ കണ്ടപ്പോള്‍ ആണ് തിരിച്ചറിഞ്ഞത് എന്നാണ് സോബി പറയുന്നത്. മുമ്പ് ഡിആര്‍ഐയ്ക്ക് മൊഴി നല്‍കിയപ്പോള്‍ അവര്‍ ഒരുപാട് ചിത്രങ്ങള്‍ കാണിച്ചിരുന്നു എന്ന് സോബി പറഞ്ഞിരുന്നു.

എന്നാല്‍ ആ ചിത്രങ്ങളിലെ ആരും അപകടസ്ഥലത്ത് ഉണ്ടായിരുന്നില്ല എന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍ പെട്ട സ്ഥലത്ത് താന്‍ വണ്ടി നിര്‍ത്തിയപ്പോള്‍ എട്ട് പേര്‍ തനിക്ക് നേരെ ആക്രോശിച്ച് വന്നിരുന്നു എന്നാണ് സോബി പറയുന്നത്. എന്നാല്‍ അക്കൂട്ടത്തില്‍ ഒരാള്‍ മാത്രം ഒന്നും മിണ്ടാതെ മാറി നിന്നിരുന്നു. അത് സരിത്ത് ആണ് എന്നാണ് സോബി ഇപ്പോള്‍ പറയുന്നത്. ബാലഭാസ്‌കറിന്റെ മരണത്തില്‍ താന്‍ നല്‍കിയ വിവരങ്ങള്‍ ക്രൈം ബ്രാഞ്ച് മുഖവിലയ്‌ക്കെടുത്തില്ലെന്ന ആക്ഷേപവും സോബി ഉന്നയിക്കുന്നുണ്ട്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ അന്വേഷണ സംഘം വിവരങ്ങള്‍ ആരാഞ്ഞാല്‍ കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ തയ്യാറാണെന്നും സോബി പറയുന്നു. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും ട്രൂപ്പ് അംഗങ്ങളും ആയിരുന്ന വിഷ്ണുവും പ്രകാശന്‍ തമ്പിയും സ്വര്‍ണക്കടത്ത് കേസില്‍ കുടുങ്ങിയതോടെ ആണ് സംഭവം വിവാദമായത്.

ബാലഭാസ്‌കറിന്റെ കാറിനെ അപകടത്തില്‍ പെടുത്തിയതാണോ എന്ന സംശയവും ഉയര്‍ന്നിരുന്നു. അതിനിടെ സോബിയുടെ വെളിപ്പെടുത്തല്‍ കൂടി വന്നതോടെ സംശയങ്ങള്‍ ഇരട്ടിച്ചു. എന്നാല്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. ഡിആര്‍ഐ നടത്തിയ അന്വേഷണത്തില്‍ സ്വര്‍ണക്കടത്തില്‍ ബാലഭാസ്‌കറിന് ഒരു പങ്കുമില്ലെന്നാണ് കണ്ടെത്തിയത്. ബാലുവിന്റെ മരണശേഷമാണ് വിഷ്ണുവും പ്രകാശന്‍ തമ്പിയും സ്വര്‍ണക്കടത്ത് നടത്തിയത് എന്നും കണ്ടെത്തിയിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം തനിക്ക് വധഭീഷണി ഉണ്ടെന്ന് കഴിഞ്ഞ ദിവസം സോബി ജോര്‍ജ് വെളിപ്പെടുത്തിയിരുന്നു. സിബിഐക്ക് മൊഴി കൊടുക്കാന്‍ താന്‍ ഉണ്ടാവില്ലെന്ന് ചിലര്‍ പറഞ്ഞിരിക്കുന്നതെന്നാണ് സോബി വെളിപ്പെടുത്തിയത്. ഇന്ത്യ കണ്ട ഏറ്റവും വലിയ ആസൂത്രിത കൊലപാതകമായിരുന്നു ബാലുവിന്റേത് എന്ന് ചരിത്രം തെളിയിക്കുമെന്നും സോബി പറയുന്നു. ഫേസ്ബുക്കിലായിരുന്നു പ്രതികരണം.

മാധ്യമപ്രവര്‍ത്തകരുടെ അറിവിലേക്ക്, യാത്രാമൊഴി എന്ന തലക്കെട്ടിലാണ് സോബി ജോര്‍ജ് കലാഭവന്‍ കുറിപ്പ് പങ്കുവെച്ചിരുന്നത്: '' ദിവസങ്ങള്‍ എണ്ണപ്പെട്ടു എന്ന് അറിയാം. പറയുവാന്‍ ബാക്കി വച്ച കാര്യങ്ങള്‍ വീഡിയോ ആക്കി റെക്കോര്‍ഡ് ചെയ്ത് ബാലഭാസ്‌കറിന്റെ കസിന്‍ സിസ്റ്റര്‍ ആയ പ്രിയ വേണുഗോപാലിനേയും എന്റെ അഭിഭാഷകനായ ശ്രീ കര്‍ത്താ സാറിനേയും ഏല്‍പ്പിച്ചിട്ടുണ്ട്. എന്നെ കൊണ്ട് ശത്രുപക്ഷം മൊഴി പറയിപ്പിക്കുകയില്ല എന്ന് ഉറപ്പ് വന്നതോടെയാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതും. ഞാന്‍ അതില്‍ പറഞ്ഞിരിക്കുന്ന അപകടവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നൂറ് ശതമാനം സത്യം ഉളളതും ആണ്.

കുറച്ച് വീഴ്ചകള്‍ പല കാര്യങ്ങളിലും എനിക്ക് ജീവിതത്തില്‍ പറ്റിയിട്ടുണ്ട്. എങ്കിലും അതില്‍ കൂടുതല്‍ ചെയ്യാത്ത കുറ്റങ്ങള്‍ കുറച്ച് പേര്‍ എന്നില്‍ ചാര്‍ത്തി തരികയാണ് ചെയ്തത്. ഇതിനെ പ്രതിരോധിക്കാന്‍ പേടി ഉണ്ടായിട്ട് ഒന്നും അല്ല പ്രതികരിക്കാത്തത്. എന്നോട് കൂടി മണ്ണ് അടിയേണ്ട കുറച്ച് കാര്യങ്ങല്‍ എന്നെ ഏല്‍പ്പിച്ചിട്ടാണ് ആബേലച്ചന്‍ കടന്ന് പോയത്. എന്റെ വളര്‍ത്തച്ഛന്‍ കൂടിയായ ആബേലച്ചന് കൊടുത്ത വാക്ക് ഞാന്‍ പാലിക്കുന്നു എന്നേ ഉളളൂ.

ബാലുവിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് അടിസ്ഥാനം ഇല്ല എന്ന് പറഞ്ഞ് എന്നെ ഒരു കോമാളിയുടെ വേഷം കെട്ടിച്ചു. പ്രത്യേകിച്ച് ഇസ്രായേലില്‍ ജോലി ചെയ്യുന്ന കോതമംഗലം സ്വദേശിനി ഇതിന് മുഖ്യപങ്കും വഹിച്ചു. ഇവരുടെ വിവരങ്ങളും ഞാന്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. ഒരു കോമാളി ആയിട്ടാണ് മടങ്ങുന്നത് എങ്കിലും ഇന്ത്യ കണ്ട ഏറ്റവും വലിയ ആസൂത്രിത കൊലപാതകമായിരുന്നു ബാലുവിന്റേത് എന്ന് ചരിത്രം തെളിയിക്കും. അപ്പോള്‍ ഞാന്‍ പറഞ്ഞ ഈ വാക്കുകള്‍ ആരും മറക്കരുതേ എന്ന് കൂടി ഓര്‍മ്മിപ്പിക്കുന്നു''.

എന്നതായാലും ബാലുവിന്റെ മരണത്തിന്നിടയാക്കിയ വാഹനാപകടക്കേസും ഇതുമായി ബന്ധപ്പെട്ടു വന്ന സ്വര്‍ണ്ണക്കടത്ത് കേസുകളും ഇപ്പോള്‍ സിബിഐ അന്വേഷിക്കുമ്ബോള്‍ ഇനി ലക്ഷ്മിക്ക് മൗനം തുടരാന്‍ കഴിയില്ലെന്നാണ് കുടുംബത്തിന്റെ കണക്കുകൂട്ടല്‍. ഇപ്പോള്‍ അന്വേഷണത്തിനു സിബിഐ എത്തുമ്ബോള്‍ ഇതുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ക്ക് അവസാനമാകും എന്നാണ് കുടുംബം കരുതുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (7 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (7 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (8 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (9 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (11 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (12 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (12 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (12 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (13 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (13 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (13 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (14 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (15 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (15 hours ago)

Malayali Vartha Recommends