Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇതാണ് ആ പെൺകുട്ടി! ആൺകുട്ടിയെ പോലും വെല്ലും ഇവളുടെ ഡ്രൈവ്! ഹെല്‍മറ്റില്ലാതെ രൂപമാറ്റം വരുത്തിയ ബൈക്കില്‍ ചീറിപ്പാഞ്ഞ സുന്ദരിയെ ഏറ്റെടുത്ത് സോഷ്യൽമീഡിയ

06 AUGUST 2020 01:23 PM IST
മലയാളി വാര്‍ത്ത

രൂപമാറ്റം വരുത്തിയ ബൈക്കില്‍ ഹെല്‍മറ്റ് ധരിക്കാതെ കറങ്ങിയ പെണ്‍കുട്ടിക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പെണ്‍കുട്ടിക്ക് 20,500 രൂപ പിഴ ചുമത്തി.ഗിയറില്ലാത്ത ബൈക്ക് ഓടിക്കാനുള്ള ലൈസന്‍സ് ഉപയോഗിച്ച്‌ ഗിയറുള്ള ബൈക്ക് ഓടിച്ചതിനും ബൈക്ക് രൂപമാറ്റം വരുത്തിയതിനും ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിനുമാണ് പിഴ ചുമത്തിയിരിക്കുന്നത്.

'നമ്മള്‍' എന്ന ചിത്രത്തിലെ 'രാക്ഷസി' എന്ന പാട്ടിന്റെ പശ്ചാത്തലത്തില്‍ ബൈക്ക് ഓടിച്ചു പോകുന്ന യുവതിയുടെ വിഡിയോ കുറച്ചു ദിവസം മുന്‍പാണ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. വീഡിയോ പിന്നീട് വ്യാപകമായി പ്രചരിച്ചു. ഇതോടെ ഹെല്‍മറ്റ് ധരിക്കാതെ രൂപമാറ്റം വരുത്തിയ ബൈക്കില്‍ ചീറിപ്പാഞ്ഞ യുവതിയെ തേടിപ്പിടിച്ച്‌ കണ്ടെത്തി വീട്ടിലെത്തി മോട്ടോര്‍വാഹനവകുപ്പ് പിഴ ചുമത്തി.

ഈ പെണ്‍കുട്ടിക്ക് 'പണി' കൊടുത്തത് ഒരു പ്രമുഖ താരത്തിന്റെ ആരാധകരാണെന്നു വ്യക്തമാക്കുന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയെ. ബൈക്കോടിക്കുന്ന പെണ്‍കുട്ടിയുടെ വിഡിയോ ഉപയോഗിച്ച്‌ ഫാന്‍ ഫൈറ്റ് ക്ലബിലെ ട്രോളന്മാര്‍ ഒരു പ്രമുഖ താരത്തെ ആക്ഷേപിക്കുന്ന തരത്തിലുള്ള മറ്റൊരു വിഡിയോ പുറത്തിറക്കിയിരുന്നു.

ആ ട്രോള്‍ വിഡിയോ യുവതി സ്വന്തം പേജില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇതോടെ, ആരാധകര്‍ യുവതിയ്‌ക്കെതിരെ അസഭ്യവര്‍ഷവും ഭീഷണികളുമായി രംഗത്തെത്തി. വിഡിയോ പിന്‍വലിച്ച്‌ മാപ്പു പറയണമെന്ന് പെണ്‍കുട്ടിയോട് സൈബര്‍ ബുള്ളേഴ്‌സ് ആവശ്യപ്പെട്ടെങ്കിലും പെണ്‍കുട്ടി വിസമ്മതിച്ചു.

തുടര്‍ന്ന്, മാസ് റിപ്പോര്‍ട്ട് ചെയ്ത് വിവാദ വിഡിയോ പേജില്‍ നിന്ന് നീക്കം ചെയ്യിപ്പിക്കുകയായിരുന്നു. എന്നാല്‍, ആരാധകരുടെ രോഷം അവിടെ അവസാനിച്ചില്ല. പെണ്‍കുട്ടിയുടെ വിഡിയോ സഹിതം പരാതിയുമായി മോട്ടോര്‍ വാഹന വകുപ്പിനെ ഇവര്‍ സമീപിച്ചു.

യുവതിക്കെതിരെ ഒട്ടേറെ പരാതികള്‍ വന്നതോടെ നടപടി എടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ബന്ധിതമാവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നടപടിക്രമങ്ങളുടെ ഭാഗമായി യുവതിയുടെ വിവരങ്ങള്‍ തേടിപ്പിടിച്ച്‌ മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ വീട്ടിലെത്തുകയായിരുന്നു.

പരിശോധനയില്‍ ഗിയര്‍ ഇല്ലാത്ത സ്‌കൂട്ടര്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സ് മാത്രമേ പെണ്‍കുട്ടിക്കുള്ളൂ എന്ന് കണ്ടെത്തി. അങ്ങനെ, ഗിയര്‍ ഉള്ള ബൈക്ക് ഓടിച്ചതിനു 10,000 രൂപ, ബൈക്ക് രൂപ മാറ്റം വരുത്തിയതിന് 10000, ഹെല്‍മറ്റ് ഇല്ലാത്തതിന് 500 എന്നിങ്ങനെ 20,500 രൂപ പിഴ ചുമത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (7 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (8 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (8 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (9 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (11 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (12 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (12 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (12 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (13 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (13 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (13 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (14 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (15 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (15 hours ago)

Malayali Vartha Recommends