Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വർണക്കടത്ത് കേസിൽ മറ്റൊരു ട്വിസ്റ്റ് ! സ്വർണം പോലെ പെണ്ണിനോടും ആർത്തി.. സംഘത്തലവന്റെ ലീലാവിലാസങ്ങൾ പുറത്ത് വിട്ട് ഷീജ; എൻഐഎ പോലും ഞെട്ടിച്ച ആ മൊഴി ഭയാനകം; മൂന്ന് വിവാഹം കഴിച്ച സംഘത്തലവന് മകൾ ഷഹ്നാസിനെ വിവാഹം കഴിച്ചു കൊടുക്കാത്തത് ഭീഷണിയായതോടെ സംഭവിച്ചത്.... പരസ്യ വെളിപ്പെടുത്തലുകൾ നടത്തുന്നതിന് പിന്നിൽ മാപ്പുസാക്ഷിയാകാനുള്ള നീക്കമോ?.. വെളിപ്പെടുത്തലുകൾ പരസ്യമാകുമ്പോൾ സംഭവിക്കുന്നത്...

12 AUGUST 2020 09:34 AM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ സ്വപ്‌നയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. സ്വപ്നയുടെ മൊഴി പുറത്ത് വരാൻ തുടങ്ങിയതോടെ ഞെട്ടലോടെയാണ് പല വമ്പന്മാരും. ഇപ്പോഴിതാ പുറത്ത് വരുന്നത് സ്വർണക്കടത്ത് കേസിൽ നിർണ്ണായകമായ മറ്റൊരു ട്വിസ്റ്റാണ്. മലയാളി സ്വർണ കള്ളക്കടത്ത് സംഘത്തിന്‍റെ വലയിൽ കുടുങ്ങി ദുരിതത്തിലായ തിരുവനന്തപുരം സ്വദേശികളായ സ്ത്രീകൾ മാത്രമടങ്ങുന്ന കുടുംബത്തിന് സംഭവിച്ചതാണ് പുറത്ത് വരുന്നത്.

തിരുവനന്തപുരം കടയ്ക്കൽ സ്വദേശി ഷീജയുടേതാണ് വെളിപ്പെടുത്തൽ. ഷാർജയിൽ തയ്യൽക്കടയും ബ്യൂട്ടി പാർലറും നടത്തിയാണ് ഷീജ കുടുംബം നോക്കുന്നത്. ഭർത്താവ് നേരത്തെ മറ്റൊരു വിവാഹം കഴിച്ച് മാറിപ്പോയി. 14 വർഷമായി യുഎഇയിലുള്ള ഇവർ ബിസിനസ് ചെയ്ത് സമാധാനപരമായ ജീവിതം നയിച്ചുവരികയായിരുന്നു. ഇതിനിടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നൽകി. മകൻ ഇപ്പോൾ യുഎഇയിൽ ജോലി അന്വേഷിക്കുന്നു.

ഒന്‍പത് മാസം മുൻപാണ് യുഎഇയിലെ സ്വർണക്കടത്തു സംഘവുമായി അടുപ്പമുണ്ടായിരുന്ന മലപ്പുറം സ്വദേശിയായ യുവാവ് പരിചയപ്പെടുത്തിയ വയനാട് സ്വദേശിയായ സംഘത്തലവനുമായി സൗഹൃദത്തിലാകുന്നത്. ഇയാളുടെ പ്രേരണയിൽ നാട്ടിലെ വീടും പറമ്പും വിറ്റുകിട്ടിയ 48 ലക്ഷം രൂപയിൽ നിന്ന് 1.38 ലക്ഷം ദിർഹം (28 ലക്ഷത്തിലേറെ രൂപ) സ്വർണക്കടത്തു 'ബിസിനസി'ൽ പങ്കാളിയാകാൻ നൽകുകയായിരുന്നു. മക്കളുടെ വിവാഹത്തിനും വിദ്യാഭ്യാസച്ചെലവുകൾക്കും ഉപകരിക്കുംവിധം പ്രതിദിനം വലിയൊരു സംഖ്യ ലാഭവിഹിതം നൽകാമെന്നു വാഗ്ദാനം ചെയ്തതിനാലാണ് ആ വാക്കുകളിൽ വീണുപോയതെന്ന് ഇവർ പറയുന്നു. നഷ്ടപ്പെട്ട വീടിനേക്കാളും വലിയ വീട് മാസങ്ങൾക്കകം പണിതുയർത്താൻ സാധിക്കുമെന്നു പറഞ്ഞും പ്രലോഭിപ്പിച്ചു.

ലാഭവിഹിതം ഒന്നിച്ച് നൽകിയാൽ മതിെയെന്നു പറഞ്ഞപ്പോൾ ആ കാലയളവിലെ ലാഭം കൂടി നൽകാമെന്നും ഉറപ്പു നൽകിയതോടെ മറ്റൊന്നും ആലോചിക്കാതെ യാതൊരു രേഖയുമില്ലാതെ പണം കൈമാറുകയായിരുന്നു. പിന്നീട് മൂത്ത മകളുടെ കല്യാണമായപ്പോൾ 93,000 ദിർഹം തിരികെ വാങ്ങി. ബാക്കി തുക ലാഭവിവിഹം ചേർത്ത് നാട്ടിൽ കൈമാറാമെന്നും വിശ്വസിപ്പിച്ചു.

നേരത്തെ മൂന്ന് വിവാഹം കഴിച്ച സംഘത്തലവൻ മകൾ ഷഹ്നാസിനെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയും സമ്മതിക്കാത്തതിനെ തുടർന്ന് തന്നോടും കുടുംബത്തോടും പക വീട്ടുകയാണെന്നും കൊല്ലുമെന്ന ഭയമുണ്ടെന്നും യുവതി പറയുന്നു. പാലക്കാട് ഹോട്ടലിൽ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചതടക്കം നാട്ടിൽ പൊലീസിൽ പരാതി നൽകാൻ പോകുകയായിരുന്ന തന്നെ ആളുകളെ വിട്ട് തടയുകയും ചെയ്‌തെന്നും ഷീജ വെളിപ്പെടുത്തുകയാണ്.

അതേസമയം സ്വർണ്ണക്കടത്ത് രീതികളെ കുറിച്ചും ഷീജയുടെ തുറന്ന് പറച്ചിൽ ഇങ്ങനെയായിരുന്നു.. സ്വർണം പൊടിച്ച് കുഴമ്പുരൂപത്തിലാക്കിയാണ് കേരളത്തിലേയ്ക്ക് സ്വർണക്കള്ളക്കടത്ത് നടത്തുന്നതെന്ന് ഷീജ പറയുന്നു. ദെയ്റയിലെ ഒരു ജ്വല്ലറിയാണ് എല്ലാത്തിനും കൂട്ടുനിൽക്കുന്നത്.

സ്ത്രീകൾ, കുട്ടികൾ, പുരുഷന്മാർ എന്നിവരെ കൂടാതെ പ്രായമുള്ള സ്ത്രീകളെയും കാരിയർമാരായി നിയോഗിക്കുന്നു. യുഎഇയിലെ ഗ്രോസറി, കഫ്റ്റീരിയ തുടങ്ങിയ ഇടങ്ങളിൽ തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്ന സാധാരണക്കാരെ വലവീശിപ്പിടിക്കാൻ പ്രത്യേക സംഘം തന്നെയുണ്ട്.

ഇവർക്ക് വിമാന ടിക്കറ്റും അമ്പതിനായിരത്തോളം രൂപയുമാണ് പ്രതിഫലം നൽകുക. നാട്ടിൽ വരുന്നവർക്ക് സന്ദർശക വീസയും വിമാന ടിക്കറ്റും പണവും നൽകും. പ്രോട്ടീൻ പൊടി കൂടി ചേർത്ത് കുഴമ്പു രൂപത്തിലാക്കുന്ന സ്വർണം കാരിയർമാരിൽ പുരുഷന്മാർക്ക് ഗുളിക രൂപത്തിലും സ്ത്രീകൾക്ക് സാനിറ്ററി പാഡിലും പ്രായമുള്ള സ്ത്രീകൾക്ക് ബ്രേസിയറിനകത്തും കുട്ടികൾക്ക് ഡയഫേഴ്സിലും ഒളിപ്പിച്ചാണ് നൽകുന്നത്. ഗുളികരൂപത്തിലുള്ള സ്വർണം പുരുഷന്മാരുടെ മലദ്വാരത്തിലടക്കം കൃത്യസ്ഥാനത്ത് വച്ചു കഴിഞ്ഞാൽ വിമാനത്താവളങ്ങളിലുപയോഗിക്കുന്നതുപോലുള്ള ഡ‍ിറ്റക്ടർ ഉപയോഗിച്ച് പിടിക്കപ്പെടാനുള്ള സാധ്യത ഇല്ലെന്ന് ഉറപ്പുവരുത്തും.

തുടർന്ന് ഇവരെ വിമാനത്താവളങ്ങളിൽ കൊണ്ടുപോയി വിടും. നാട്ടിൽ സ്വർണം തിരികെ വാങ്ങാൻ സംഘാംഗങ്ങളെത്തും. പാഡുകൾ ചൂടു വെള്ളത്തിലിട്ട് കഴിഞ്ഞാൽ അതിൽ നിന്ന് സ്വർണം മാത്രം വേർതിരിഞ്ഞുവരുന്നതോടെ ലക്ഷങ്ങൾ കൈയിലാകും. ആരെങ്കിലും സ്വർണം തിരിച്ചേൽപിക്കാതെ മുങ്ങിയാൽ ഇവരെ കണ്ടെത്തി ക്രൂരമായി മർദിച്ച് വാങ്ങിക്കാൻ പ്രത്യേക ടീമുകളുമുണ്ടെന്നാണ് ഷീജയുടെ വെളിപ്പെടുത്തൽ.

എന്നാൽ ഷീജയുടെ നിർണ്ണായക വെളിപ്പെടുത്തലുകൾ പുറത്ത് വരുമ്പോൾ എൻഐഎ പിടിക്കുമെന്ന പേടി മൂലമാണെന്നാണ് വിലിയുര്ത്തൽ. ഷീജയെ എൻഐഎ ചോദ്യം ചെയ്യാൻ സാധ്യത ഏറയാണ്. ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണ്ണ കടത്തിലെ പ്രധാന കണ്ണിയാണ് അവരെന്ന സംശയം എൻഐഎയ്ക്കുണ്ട്. ഇത് മനസ്സിലാക്കിയാണ് അവർ മാധ്യമങ്ങളിലൂടെ നിലപാട് വിശദികരിക്കുന്നതെന്നാണ് സംശയം. ഈ ഘട്ടത്തിൽ പരസ്യ വെളിപ്പെടുത്തലുകൾ നടത്തുന്നതിന് പിന്നിൽ അറസ്റ്റ് ഭയമാണെന്ന വിലയിരുത്തലും സജീവാണ്. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് എൻ.ഐ.എ സംഘത്തിന് യു.എ.ഇയിലേക്ക് പോകുന്നതിനുള്ള അനുമതി നൽകിയത്.

സ്വർണക്കടത്തിനു പിന്നിലെ ഹവാല ശൃംഖലയെക്കുറിച്ചായിരിക്കും എൻ.ഐ.എ സംഘം പ്രധാനമായും അന്വേഷിക്കുക. ഹവാല ഇടപാടിലൂടെയുള്ള പണം എങ്ങനെയാണ് വിതരണം ചെയ്യപ്പെടുന്നത്, യു.എ.ഇയിൽ നിന്ന് ആരൊക്കെയാണ് ഇടപാടുകളെ നിയന്ത്രിക്കുന്നത് തുടങ്ങിയ കാര്യങ്ങളും വിദേശത്തുള്ള എൻ.ഐ.എ സംഘം അന്വേഷിക്കുന്നുണ്ട്. ഇതിനിടെയാണ് നിർണ്ണായക വെളിപ്പെടുത്തലുമായി ഷീജ എത്തുന്നത്. ഇത് ഏവരേയും ഞെട്ടിച്ചിട്ടുണ്ട്. ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത ഫൈസലിനെ വിശദമായ ചോദ്യം ചെയ്തു ശേഷം കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെ ചോജ്യം ചെയ്ത ശേഷം ഷീജയുടെ കാര്യത്തിൽ എൻഐഎ തീരുമാനം എടുക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (7 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (7 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (8 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (9 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (11 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (12 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (12 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (12 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (13 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (13 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (13 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (14 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (15 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (15 hours ago)

Malayali Vartha Recommends