Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കസ്റ്റംസിന്റെ നീക്കം നേരത്തെ അറിഞ്ഞു സി.പി.എം; കേസെടുത്താലും രാജി വേണ്ടന്ന് പറഞ്ഞ് വെറുതെ അല്ല; പിന്നില്‍ ആ ഉദ്യോഗസ്ഥന്‍ തന്നെയാണോ? കസ്റ്റംസ് മന്ത്രിയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത് കേസെടുത്ത ശേഷം; കുറ്റാരോപിതനായി കസ്റ്റംസിന് മുന്നില്‍ മന്ത്രി എത്തും

18 SEPTEMBER 2020 04:48 PM IST
മലയാളി വാര്‍ത്ത

മതഗ്രന്ഥങ്ങള്‍ കേരളത്തില്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരേ കസ്റ്റംസ് കേസെടുത്തു. ഈ നീക്കം തിരിച്ചറിഞ്ഞു തന്നെയാണ് ഇന്നലെ മുതല്‍ സി.പി.എം നേതാക്കള്‍ പ്രതികരിച്ചതെന്ന കാര്യം വ്യക്തമായിട്ടുണ്ട്. മന്ത്രി കെ.ടി ജലീലിനുള്ള പിന്തുണ എന്‍.ഐ.എ ചോദ്യം ചെയ്ത ശേഷവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കൂടുതല്‍ ശക്തമാക്കുകയായിരുന്നു. അതെ സമയം തന്നെ കേസെടുത്താലും മന്ത്രി രാജി വയ്‌ക്കേണ്ടന്ന നിലപാടാണ് സി.പി.എം കേന്ദ്രകമ്മിറ്റി അംഗമായ എം.വി ഗോവിന്ദന്‍ സ്വീകരിച്ചത്. ജലീലിനെതിരെ കേസു വരുമെന്ന കാര്യം ഉറപ്പാക്കിയതിന് ശേഷമാണ് ഇത്തരത്തിലൊരു പ്രസ്താവന മുതിര്‍ന്ന സി.പി.എം നേതാവ് നടത്തിയതെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

നേരത്തെ കൊച്ചി കസ്റ്റംസില്‍ സി.പി.എമ്മിനെ സഹായിക്കാന്‍ ഉദ്യോഗസ്ഥനുണ്ടായിരുന്നു. എന്നാല്‍ ജോയന്റ് കമ്മീഷണര്‍ അനീഷ് രാജനെ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം നാഗ്പൂരിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഈ ഉദ്യോഗസ്ഥനോട് താല്‍പര്യമുള്ള ഉദ്യോഗസ്ഥര്‍ ഇപ്പോഴും കൊച്ചി കസ്റ്റംസ് ഓഫീസിലുണ്ടെന്നാണ് വിലയിരുത്തുന്നത്. ഇവര്‍ വഴിയാകാം സി.പി.എമ്മിന് കെ.ടി ജലീലിനെ കസ്റ്റംസ് പ്രതിചേര്‍ക്കാന്‍ പോകുന്നുവെന്ന വിവരം ലഭിച്ചിരിക്കുക. ഇതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് സി.പി.എം നേതാക്കള്‍ ഒരു മുഴം നീട്ടിയെറിഞ്ഞത്. ഇനി കേസെടുത്തതിന്റെ പേരില്‍ രാജി വയ്ക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലാതെയായി. നയതന്ത്ര ചാനല്‍ വഴി ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ പുറത്ത് വിതരണം ചെയ്യുന്നത് നിയമലംഘനമാണെന്ന വിലയിരുത്തലിലാണ് മന്ത്രിക്കെതിരേ കസ്റ്റംസ് കേസെടുത്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മന്ത്രിയെ കസ്റ്റംസ് ചോദ്യം ചെയ്യും. കേസെടുത്ത നിലക്ക് ഇപ്പോള്‍ മന്ത്രി കുറ്റാരോപിതനാണ്. അതുകൊണ്ടു തന്നെ ഇ.ഡിയുടെയും എന്‍.ഐ.എയുടെയും ചോദ്യം ചെയ്യലില്‍ നിന്നും വ്യത്യസ്തമായിയിരിക്കും കസ്റ്റംസിന്റെ ചോദ്യം ചെയ്യല്‍. നയതന്ത്ര ചാനല്‍ വഴി കേരളത്തിലെത്തിച്ച മതഗ്രന്ഥങ്ങള്‍ സംസ്ഥാനത്ത് പലസ്ഥലങ്ങളിലും വിതരണം ചെയ്തതില്‍ നിയമലംഘനം നടന്നിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇത് അന്വേഷിക്കുന്നതിനായി സ്‌പെഷ്യല്‍ ടീമിനെ കസ്റ്റംസ് നിയോഗിച്ചു.

മതഗ്രന്ഥങ്ങളെക്കൂടാതെ 17,000 കിലോ ഗ്രാം ഈന്തപ്പഴവും നയതന്ത്ര ചാനല്‍ വഴി കേരളത്തിലെത്തിച്ച് വിതരണം ചെയ്തു. ഡിപ്ലോമാറ്റുകളുടെ പരിരക്ഷക്കുവേണ്ടിയും അവരുടെ ഉപയോഗത്തിനും വേണ്ടി മാത്രമാണ് നയതന്ത്ര ചാനല്‍ ഉപയോഗിക്കുന്നത്. ഡിപ്ലോമാറ്റുകള്‍ക്ക് കുടിവെള്ളം മുതല്‍ ഭക്ഷണം സാധനങ്ങള്‍ വരെ അവരുടെ മാതൃരാജ്യത്ത് നിന്ന് ഇറക്കാനുള്ള അനുമതി മാത്രമാണ് ഉള്ളത്. എന്നാല്‍ ഇതിന്റെ പരിരക്ഷയുടെ മറവിലാണ് മതഗ്രന്ഥങ്ങള്‍ കേരളത്തിലെത്തിക്കുകയും വിതരണംചെയ്യുകയും ചെയ്തത്. ഇതെല്ലാം കസ്റ്റംസിന്റെ മുന്നിലുണ്ട്. ആ നിലക്ക് കെ.ടി ജലീലിന് കാര്യങ്ങള്‍ അത്ര സുഗമമാകില്ല.

വിദേശത്തുനിന്ന് മതഗ്രന്ഥം എത്തിച്ചതിലുള്ള പ്രോട്ടോക്കോള്‍ ലംഘനം സംബന്ധിച്ച് എന്‍.ഐ.എക്ക് മുന്നില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ കെ.ടി ജലീലിന് സാധിച്ചിരുന്നില്ല. മതഗ്രന്ഥം കൈപറ്റിയത് കേന്ദ്രത്തെ എന്തുകൊണ്ട് അറിയിച്ചില്ല, ഇതിനായി മുന്‍കൂര്‍ അനുമതി തേടിയിരുന്നോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ജലീല്‍ കൃത്യമായ മറുപടി നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിയെന്ന നിലയില്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടപ്പോള്‍ ചട്ടങ്ങള്‍ പാലിച്ചിരുന്നോ എന്നതിലും ജലീല്‍ കൃത്യമായ ഉത്തരം നല്‍കിയില്ലെന്നാണ് വിവരങ്ങള്‍. ഇക്കാര്യത്തില്‍ നേരത്തെ എന്‍.ഐ.എ സംഘം പ്രോട്ടോക്കോള്‍ ഓഫീസറില്‍ നിന്നും വിശദാംശങ്ങള്‍ തേടിയിരുന്നു. വിദേശത്തുനിന്നെത്തിയ പാര്‍സലിന്റെ തൂക്കത്തിലുള്ള വ്യത്യാസത്തെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് തനിക്കതിനെക്കുറിച്ച് അറിയില്ലെന്നാണ് ജലീല്‍ മറുപടി നല്‍കിയത്. നേരത്തെ എന്‍ഫോഴ്‌സ്‌മെന്റിന് മുന്നിലും ഇതേ മൊഴിയാണ് ജലീല്‍ നല്‍കിയത്. മന്ത്രിയുടെ മൊഴി എന്‍.ഐ.എ സംഘം വിശദമായി പരിശോധിച്ചുവരുകയാണ്. ഇതിന് ശേഷം അന്വേഷണ സംഘം തുടര്‍നടപടികളിലേക്ക് കടക്കും. ഇതിനിടയില്‍ ജലീലിന്റെ സ്വത്തുവകകള്‍ സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കൂടുതല്‍ അന്വേഷണം ആരംഭിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (7 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (8 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (8 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (9 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (11 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (12 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (12 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (12 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (13 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (13 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (13 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (14 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (15 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (15 hours ago)

Malayali Vartha Recommends