Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിണറായിയും മകളും അറസ്റ്റിലാകും.....? കാരണങ്ങള്‍ അക്കമിട്ടു നിരത്തി ക്രൈം നന്ദകുമാര്‍; സ്വപ്‌നയും ശിവശങ്കറും ചേര്‍ന്ന് ലോക്കറില്‍ സുക്ഷിച്ച ഒരു കോടി രൂപ വീണയുടെ കമ്മീഷന്‍; ലാവ്‌ലിനും ലൈഫ് മിഷനും ഒരു പോലെ പാവങ്ങളെ മറയാക്കി കമ്മീഷന്‍ തട്ടി

26 SEPTEMBER 2020 04:51 PM IST
മലയാളി വാര്‍ത്ത

ലൈഫ് മിഷനും ലാവ്‌ലിനും തമ്മിലുള്ള ബന്ധം എന്താണ് അക്കമിട്ടു നിരത്തി മാധ്യമ പ്രവര്‍ത്തകനായ ക്രൈം നന്ദകുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ലൈഫ് മിഷനും ലാവ്‌ലിനും തമ്മിലുള്ള ഏറ്റവും വലിയ ബന്ധം രണ്ടു കേസിലും പാവപ്പെട്ട വരെ സഹായിക്കാന്‍ വിദേശ ഫമ്ട് നിയമവിരുദ്ധമായി സ്വീകരിച്ചുവെന്നുള്ളതാണെന്ന് നന്ദകുമാര്‍ ചൂണ്ടികാട്ടുന്നു. ലാവ്‌ലിന്‍ പിണറായി അന്ന് ചെയ്ത് തന്റെ ഭാര്യയുടെ പേരിലുള്ള സിങ്കപ്പൂരിലെ കമല ഇന്റര്‍നാഷണല്‍ എക്‌സ്‌പോര്‍ട്ടിങ്ങിലെ അക്കൗണ്ടിലേക്ക് തുക മാറ്റിയിരുന്നു. എന്നാല്‍ ലൈഫ് മിഷന്റെ കാര്യങ്ങള്‍ നിയന്ത്രിച്ചത് മുഖ്യമന്ത്രിയുടെ മകള്‍ വീണ നേരിട്ട് തന്നെയായിരുന്നു. വീണയും സ്വപ്‌നയും നേരിട്ട് ഗള്‍ഫില്‍ എത്തിയാണ് ലൈഫ് മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്ത്. വീണയുടെ ഷെയറായ ഒരു കോടി രൂപയാണ് സ്പനയും ശിവശങ്കറും ചേര്‍ന്ന് ലോക്കറില്‍ സൂക്ഷിച്ചത്. അതുകൊണ്ടു തന്നെ സി.ബി.ഐ അന്വേഷണം നടക്കുമ്പോള്‍ പിണറായിക്കൊപ്പം മകള്‍ വീണയും അറസ്റ്റ് ചെയ്യപ്പെടുമെന്നാണ് നന്ദകൂമാര്‍ ചൂണ്ടി കാണിക്കുന്നത്.

ലൈഫ് മിഷനും സിബിഐക്ക്.. പിണറായിയും മകളും അറസ്റ്റിലാകും.....? എന്ന തലക്കെട്ടിലാണ് നന്ദകുമാര്‍ തന്റെ ഫെയ്‌സിബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ

എസ്.എന്‍.സി ലാവ്‌ലിന്‍ കേസിന് ശേഷം ലൈഫ് മിഷനും സി.ബി.ഐ അന്വേഷണം ഏറ്റെടുത്തു. എന്താണ് എസ്.എന്‍.സി ലാവ്‌ലിനും ലൈഫ് മിഷനും തമ്മിലുള്ള ബന്ധം. രണ്ടും പിണറായി വിജയന്‍ മുഖ്യ പ്രതിയായി വരുന്ന കേസാകുമെന്നത് കൊണ്ട് മത്രമല്ല, രണ്ടു കേസിലും പാവപെട്ട വരെ സഹായിക്കാന്‍ വിദേശ ഫണ്ട് നിയമ വിരുദ്ധമായി സ്വീകരിച്ചു പണം തട്ടിയെടുത്തു എന്നത് കൊണ്ട് കൂടിയാണ് സാമ്യമുണ്ടാകുന്നത്.

എസ്എന്‍സി ലാവ്‌ലിന്‍ ഇടപാടില്‍ തലശേരി മലബാര്‍ കാന്‍സര്‍ സെന്ററിന് കാനഡയില്‍ നിന്നും 98.5 കോടി രൂപ വിദേശ സംഭവന, പിണറായി നേരിട്ട് കാനഡയില്‍ പോയി എസ്.എന്‍.സി ലാവ്‌ലിനുമായി ധാരണ ഉണ്ടാക്കി നേടി എടുത്തതായിരുന്നൂ. എഫ്‌സിആര്‍എ പ്രകാരം മലബാര്‍ കാന്‍സര്‍ സെന്ററിന് കേന്ദ്ര സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന പ്രത്യേക അക്കൗണ്ടിലേക്ക് മാത്രമേ, പണം വരാന്‍ പാടുള്ളു എന്ന നിബന്ധന ഉണ്ട്. എന്നാല്‍ മലബാര്‍ കാന്‍സര്‍ സെന്ററിന് വേണ്ടി തുടങ്ങിയ തലശേരിയിലെ എസ്.ബി.ഐ ബാങ്കില്‍ നിക്ഷേപിച്ച 500 രൂപയല്ലാതെ ഒരു രൂപ പോലും വന്നിട്ടില്ല. 25 കോടി രൂപ നിയമ വിരുദ്ധമായി ടെണ്ടര്‍ വിളിക്കാത മലബാര്‍ കാന്‍സര്‍ സെന്റര്‍ ബില്‍ഡിങ്ങിന്റെ കരാര്‍ പിണറായിയുടെ താല്പര്യ പ്രകാരം കൊടുത്ത ചെന്നൈ ടെക്‌നിക്കാലിയയിലേക്കാണ് പോയത്. ബാക്കി തുക പിണറായി വിജയന്റെ ഭാര്യയുടെ പേരില്‍ സിങ്കപ്പൂരിലെ കമല ഇന്റര്‍നാഷണല്‍ എക്‌സ്‌പോര്‍ട്ടിങ് കമ്പനിയുടെ അക്കൗണ്ടിലേക്കാണ് പോയത്.

ഇപ്പോള്‍ ഇതേ സ്ഥിതിയാണ് ലൈഫ് മിഷനിലും സംഭവിച്ചിരിക്കുന്നത്. പിണറായി വിജയനും മകള്‍ വീണയും സ്വപ്‌നയും നേരിട്ട് ഗള്‍ഫില്‍ പോയാണ് ലൈഫ് മിഷന്‍ പദ്ധതിയും, പണമിടപാട് തട്ടിപ്പുകളും പ്ലാന്‍ ചെയ്തത്. വിദേശത്ത് നിന്ന് സംഭാവന വരണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണം എന്ന് മാത്രമല്ല, എഇഞഅ അനുമതികൂടി വേണം. അനുമതി പ്രാപ്തമായാല്‍ ലൈഫ് മിഷന്റെ ബാങ്ക് പ്രത്യേക അക്കൗണ്ട് തുടങ്ങുകയും ആ അകൗണ്ടിലേയ്ക്ക് പണം വരുകയും വേണം. എന്നാല്‍ ലൈഫ് മിഷന്, കേന്ദ്ര അനുമതിയോ എഫ്‌സിആര്‍എ അനുമതിയോ ഇല്ലാ. അതായത് വിദേശ സംഭാവന വിനിമയ നിയമങ്ങള്‍ തെറ്റിച്ചാണ് പണം വന്നത്,

എന്തുകൊണ്ട് സി.ബി.ഐ?
എസ്.എന്‍സി ലാവ്‌ലിന്‍ ഇടപാട് വിജിലന്‍സ് ആണ് അന്വേഷിച്ചിരുന്നത്. എന്നാല്‍ വിദേശ ഇടപാടുകളും എഫ്‌സിആര്‍എ ലംഘനങ്ങളും അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സിക്കു മാത്രമേ അധികാരമുള്ളൂ. വിജിലന്‍സ് അന്വേഷിച്ച് പിണറായിയെ മുഖ്യ പ്രതിയാക്കിയാല്‍ പോലും വിജിലന്‍സിന്, അന്വേഷിക്കാന്‍ യോഗ്യതയില്ല എന്ന ഒരൊറ്റ കാരണത്താല്‍ തന്നെ ഈ കേസ് തള്ളി പോകുമായിരുന്നു. ഈ കാരണങ്ങള്‍ ഞാന്‍ അന്നത്തെ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനെ നേരിട്ട് കണ്ട് ധരിപ്പിച്ചു. അത് സത്യമാണെന്ന് മനസിലാക്കിയ ഉമ്മന്‍ ചാണ്ടി മന്ത്രിസഭ സര്‍ക്കാര്‍ ഒരു തിരുമാനമെടുക്കുകയും 2006 മാര്‍ച്ച് മാസത്തില്‍ സിബിഐ അന്വേഷണത്തിന് ലാവ്‌ലിന്‍ കേസ് അയക്കുകയും ചെയ്തു. പിന്നീടത് അട്ടിമറിച്ച പ്പോള്‍ എന്റെ ഹരജിയെ തുടര്‍ന്ന് ഹൈക്കോടതി വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടു. ലൈഫ് മിഷന്‍ പദ്ധതിയും എഇഞഅ ലംഘനവും വിദേശ ബന്ധങ്ങളുമുള്ള കേസാണ്. വിജിലന്‍സിന് അന്വേഷിക്കാന്‍ യാതൊരു നിയമ സാധ്യതയുമില്ല. കേന്ദ്ര ഏജന്‍സിക്ക് മാത്രമേ അതിന് യോഗ്യത ഉള്ളു. വിജിലന്‍സിന് അന്വേഷിക്കാന്‍ അധികാരമില്ല എന്ന് എസ്.എന്‍.സി ലാവ്‌ലിന്‍ കേസ് നടത്തി പരിചയമുള്ള പിണറായിക്ക് വ്യക്തമായി അറിവുള്ളതാണ്. എന്നിട്ടും, ജനങ്ങളെയും, സ്വന്തം അണികളെയും പറ്റിക്കാന്‍ പിണറായിയുടെ തന്ത്രമായിരുന്നു വിജിലന്‍സ് അന്വേഷണം.

ഒരു കോടി വീണയ്ക്ക്
ലൈഫ് മിഷന്‍ പദ്ധതിയില്‍ 1 കോടി രൂപ സ്വപ്‌നയുടെയും ശിവശങ്കരന്റെയും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിന്റെയും കൂടിയുള്ള ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചത് പിണറായിയുടെ മകള്‍ വീണക്കാണെന്ന വിവരം ഇന്ന് അങ്ങാടിപ്പാട്ടാണ്. ഇത് കൃത്യമായി തെളിഞ്ഞാല്‍ ഹശളല ാശശൈീി പദ്ധതിയുടെ ലഃലരൗശേ്‌ല രവമശൃാമി ആയ പിണറായിയോടൊപ്പം വീണയെയും ഇആക ചോദ്യം ചെയ്യുമെന്ന് മാത്രമല്ല, സത്യമാണെന്ന് തെളിഞ്ഞാല്‍ അറസ്റ്റ് ചെയ്യുകയും ചെയ്യും. പിണറായി വിജയനും വീണയും സ്വപ്‌നയും ഗള്‍ഫില്‍ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പങ്കെടുക്കുകയും കമ്മീഷന്‍ കാര്യങ്ങള്‍ ഉറപ്പിക്കുകയും ചെയ്തു എന്നതാണ് വാസ്തവം.

എന്തിനാണ് പിണറായി സ്വന്തം മകളെയും മകനെയുമെല്ലാം ഇത്തരത്തിലുള്ള ഇടപാടുകള്‍ക്ക് ബന്ധപെടുത്തിയത്?
എത്ര ദുഷ്ടന്മാരായാലും എല്ലാ പിതാക്കന്മാരും സ്വന്തം മക്കള്‍ സുരക്ഷിതരായി ഇരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. പണത്തോടുള്ള ആര്‍ത്തി മൂത്ത് അധികാര ഭ്രാന്തിനാല്‍ സ്വന്തം മക്കളെയും വിവാദങ്ങളിലേക്ക് എറിഞ്ഞു കൊടുത്ത പരമ ദുഷ്ടനായിട്ടായിരിക്കും ചരിത്രത്തില്‍ പിണറായി, താങ്കളെ അറിയപ്പെടുക. ഓരോ ദിവസം കൂടുന്തോറും താങ്കളുടെ കഴുത്തില്‍ നിയമത്തിന്റെ കുരുക്കുകള്‍ മുറുകിക്കൊണ്ടിരിക്കുകയാണ്. ധ്രുതരാഷ്ട്രര്‍, ജന്മനാ അന്ധനായ പിതാവ് മക്കളോടുള്ള അമിത സ്‌നേഹം കാരണവും അധികാര ഭ്രാന്ത് കാരണവും ആണ് മഹാഭാരത യുദ്ധത്തിനും സര്‍വ നാശത്തിനും കാരണമായത്. എന്നാല്, പിണറായി താങ്കള്‍ പണത്തോടുള്ള അത്യര്‍ത്തിയലും അധികാര ഭ്രാന്തിനാ ലും സമനില തെറ്റി കണ്ണ് കാണാനാവാതെ മാനസിക വിഭ്രാന്തിയില്‍ കേരളത്തിന്റെ സര്‍വ്വ നാശത്തിന് ഉള്ള പുറപ്പാടിലാണ്. ഇനി നിങ്ങളെ രക്ഷിക്കുവാന്‍ ദൈവം തമ്പുരാന്‍ വിചാരിച്ചാല്‍ പോലും നടക്കില്ല.

എന്തായാലും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും, വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കരയുടെയും പോരാട്ടം വിജയിക്കുക തന്നെ ചെയ്യും. അത്രയും ശക്തവും വ്യക്തവുമായ നിയമ ലംഘനങ്ങളും തട്ടിപ്പുകളുമാണ് ലൈഫ് മിഷന്‍ പദ്ധതിയില്‍ പിണറായി വിജയന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ അരങ്ങേറിയിരിക്കുന്നത്....ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ പിണറായിക്ക് ഒരു വഴിയും കാണുന്നില്ല .അത്രയ്ക്കും ശക്തവും വ്യക്തവുമായ തെളിവുകളാണ് അദ്ദേഹത്തിനെതിരെ ഉള്ളത്. എന്നിങ്ങനെയാണ് നന്ദകുമാര്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (7 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (7 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (8 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (9 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (11 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (12 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (12 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (12 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (13 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (13 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (13 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (14 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (15 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (15 hours ago)

Malayali Vartha Recommends