Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്കും തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പിലേക്കും പോകാനിരിക്കെ മൂന്നു കേന്ദ്രഏജന്‍സികള്‍ക്കപ്പുറം സി.ബി.ഐ കൂടി സംസ്ഥാനത്തെത്തുമ്പോൾ ചങ്കിടിപ്പോടെ അണികൾ! വിജിലന്‍സിനെകൊണ്ട് പ്രാഥമികാന്വേഷണം നടത്തി മുഖംരക്ഷിക്കാനുള്ള തന്ത്രത്തിന് തിരിച്ചടിയായി സി.ബി.ഐയുടെ വരവ്.. മിന്നൽ പരിശോധനയിൽ തന്നെ കാലിടറി മുഖ്യൻ; യൂണിടാക്‌ എം.ഡിയുടെ ഡിജിറ്റല്‍ ഡയറിയില്‍ വമ്പന്‍സ്രാവുകള്‍.. യു.വി. ജോസ്‌ അടക്കം പത്ത്‌ ഉന്നതര്‍, അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്ക്...

28 SEPTEMBER 2020 08:20 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

സി.ബി.ഐ. കൂടി രംഗത്ത് എത്തിയതോടെ കേന്ദ്ര ഏജന്‍സികളുടെ ചക്രവ്യൂഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരും. ലാവ് ലിന്‍ കേസിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയജീവിത്തിനു മുന്നില്‍ വന്‍ഭീഷണി ഉയര്‍ത്തിയാണ് ലൈഫ് മിഷന്‍ കേസില്‍ അന്വേഷണവുമായി സി.ബി.ഐ. രംഗത്തെത്തിയത്. എന്നാൽ ലൈഫ്‌ മിഷന്‍ അഴിമതി ഇടപാടുമായി ബന്ധപ്പെട്ട്‌ യൂണിടാക്‌ മാനേജിങ്‌ ഡയറക്‌ടറുടെ ഓഫീസില്‍ സി.ബി.ഐ. നടത്തിയ മിന്നല്‍ പരിശോധനയില്‍ നിര്‍ണായക വിവരങ്ങളടങ്ങിയ ഡിജിറ്റല്‍ ഡയറി കണ്ടെടുത്തെന്നാണ് പുറത്ത് വരുന്ന സൂചനകൾ. ഡയറിയില്‍ ലൈഫ്‌ മിഷന്‍ സി.ഇ.ഒ: യു.വി. ജോസ്‌ അടക്കം പത്ത്‌ ഉന്നതരെക്കുറിച്ചുള്ള വിവരങ്ങള്‍. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരന്‍, ഒരു അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി എന്നിവരുടെ പേരുകളും ഡയറിയിലുണ്ടെന്നു വിവരം. ലൈഫ്‌ മിഷനുമായി ബന്ധപ്പെട്ട്‌ മാത്രമല്ല, മറ്റുചില ഇടപാടുകളും ഉന്നതര്‍വഴി നടത്തിയതിന്റെ രേഖകളും സി.ബി.ഐക്കു ലഭിച്ചെന്നാണു കരുതുന്നത്‌. ഇതോടെ ലൈഫ്‌ സി.ഇ.ഒ: യു.വി. ജോസിനെ കേന്ദ്രീകരിച്ച്‌ അന്വേഷണം മുന്നോട്ടുനീങ്ങാന്‍ കളമൊരുങ്ങി.

ചോദ്യം ചെയ്യാനായി സി.ബി.ഐ. അദ്ദേഹത്തിനു നാളെ നോട്ടീസ്‌ നല്‍കും. ജോസിന്റെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ സെക്രട്ടേറിയറ്റിലേക്കും മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും സി.ബി.ഐ. സംഘം പരിശോധനയ്‌ക്കെത്തും. ആവശ്യമെങ്കില്‍ മാത്രമേ മുഖ്യമന്ത്രിയുടെ മൊഴി രേഖപ്പെടുത്തുകയുള്ളൂ. പക്ഷേ, മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഫയല്‍ ​കൈകാര്യം ചെയ്‌ത അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറിയും മറ്റ്‌ ഉദ്യോഗസ്‌ഥരും അന്വേഷണ പരിധിയില്‍ വരും. അതേസമയം സി.ബി.ഐ. അന്വേഷണം പ്രഖ്യാപിച്ചശേഷം തിരക്കിട്ട്‌ ഫയലുകള്‍ ശേഖരിച്ച വിജിലന്‍സിന്റെ നടപടിയില്‍ ദുരൂഹത. സെക്രട്ടേറിയറ്റിലും തലസ്‌ഥാനത്തെ ഒരു ലോഡ്‌ജിലും നടത്തിയ പരിശോധനയിലാണ്‌ െലെഫ്‌ മിഷന്റെ ഫയലുകള്‍ വിജിലന്‍സ്‌ കണ്ടെടുത്തത്‌. ഇത്തരമൊരു കീഴ്‌വഴക്കമില്ലെന്നു വിജിലന്‍സ്‌ മുന്‍ അഡീഷണല്‍ ഡയറക്‌ടര്‍ ഓഫ്‌ പ്രോസിക്യൂഷന്‍ ശശീന്ദ്രന്‍ പറഞ്ഞു. പ്രാഥമികാന്വേഷണ ഘട്ടത്തില്‍ അസല്‍ രേഖകള്‍ ശേഖരിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ലാവ്‌ലിൻ കേസില്‍ സിബിഐ അന്വേഷണം ഒഴിയാബാധയായി പിന്തുടര്‍ന്ന പിണറായിക്ക് ലൈഫ് മിഷന്‍ പുതിയ തലവേദനയായി മാറിയിരിക്കുകയാണ്. ‘രണ്ടാം ലാവ്‌ലിൻ’ എന്നാണു ലൈഫ് മിഷന്‍ പദ്ധതിയെ ​പ്രതിപക്ഷം വിശേഷിപ്പിക്കുന്നത്. മുഖ്യമന്ത്രി തന്നെ ലൈഫ് മിഷൻ എക്സിക്യൂട്ടീവ് ചെയർമാനായിരിക്കെ അന്വേഷണപരിധിയില്‍ അദ്ദേഹവും വരുമെന്നത് ​പ്രതിപക്ഷ​ത്തിന് നല്‍കുന്ന സന്തോഷം ചെറുതല്ല. ലാവ് ലിനില്‍ കണ്‍സള്‍ട്ടന്‍സിയായ ടെക്നിക്കാലിയയുടെ പേരാണ് വിവാദങ്ങളില്‍ നിറഞ്ഞുനിന്നതെങ്കിൽ ഇപ്പോള്‍ ‘യുണിടാക്കാണ്’. വിദേശ കരാറും ഫണ്ട് വിനിയോഗവുമാണു രണ്ടിലും അന്വേഷണ വിഷയം. ലൈഫ് മിഷന്‍ ഇടപാടില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് സി.പി.എം. നേതൃത്വം നാലാഴ്ച മുമ്പ് ആവശ്യപ്പെട്ടിട്ടും കാലതാമസം വരുത്തിയത് സര്‍ക്കാരിന് വിനയായി. ലൈഫ് മിഷന്‍ വിവാദങ്ങളില്‍ പൊടുന്നനെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍ തടിതപ്പാന്‍ ​ശ്രമിച്ചപ്പോഴാകട്ടെ ആ നീക്കത്തെ തകിടം മറിച്ചാണ് സി.ബി.ഐ. ഇപ്പോൾ രംഗത്തെത്തിയത്.

ലൈഫ് മിഷന്‍ കേസില്‍ സി.ബി.ഐ. അന്വേഷണം ഉണ്ടാകുമെന്ന് മൂന്നുദിവസം മുമ്പുതന്നെ സര്‍ക്കാരിന് സൂചന ലഭിച്ചതായാണ് വിവരം. രണ്ടുദിവസംമുമ്പു മാത്രമാണ് വിജിലന്‍സ് അന്വേഷണ ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടത്. മൂന്നാഴ്ചക്കുമുമ്പുതന്നെ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നുവെങ്കില്‍ ഇപ്പോഴത്തെ സി.ബി.ഐയുടെ രംഗപ്രവേശം രാഷ്ട്രീയ പ്രേരിതമാണെന്ന ന്യായമെങ്കിലും സി.പി.എമ്മിന് ഉയര്‍ത്താമായിരുന്നു. ധാരണാപത്രം പുറത്തുവിടുന്നതു തന്നെ ആരോപണമുണ്ടായി ഒന്നരമാസത്തിനുശേഷമാണ്.

പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്കും തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പിലേക്കും പോകാനിരിക്കെയാണ് മൂന്നു കേന്ദ്രഏജന്‍സികള്‍ക്കപ്പുറം സി.ബി.ഐ കൂടി സംസ്ഥാനത്തെത്തുന്നത്. ഒരേസമയം നാല് കേന്ദ്ര ഏജന്‍സികള്‍ ഗുരുതര സ്വഭാവമുളള കേസുകള്‍ അന്വേഷിക്കുമ്പോള്‍ ഏറ്റവും നിര്‍ണായകമായ സമയത്ത് സര്‍ക്കാരിന് പ്രത്യേകിച്ച്, മുഖ്യമന്ത്രിക്കു രാഷ്ട്രീയമായ വലിയ തിരിച്ചടിയാണ്. വിജിലന്‍സിനെകൊണ്ട് പ്രാഥമികാന്വേഷണം നടത്തി മുഖംരക്ഷിക്കാനുള്ള തന്ത്രത്തിന് തിരിച്ചടിയായി സി.ബി.ഐയുടെ വരവ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍  (3 minutes ago)

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (24 minutes ago)

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (9 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (11 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (12 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (12 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (12 hours ago)

ദൃശ്യങ്ങൾ പുറത്ത്  (12 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (12 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (13 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (13 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (14 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (15 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (15 hours ago)

Malayali Vartha Recommends