സാരിയൊക്കെ ചുറ്റി ഇതാരാ... പാല അല്‍ഫോന്‍സ കോളജിൽ അന്ന് തിളങ്ങിയ താരം.... . ആദ്യമായി സാരി ഉടുത്തപ്പോള്‍'; ഓര്‍മ്മകളുമായി പ്രിയ ഗായിക! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...
പ്രിയ ഗായിക റിമി ടോമി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കളിച്ചുനടക്കുന്ന പ്രായത്തില്‍ തന്നെ അമ്മയുടെ സാരി വാരിച്ചുറ്റി ചന്തം നോക്കുന്നവരാണ് പെണ്‍കുട്ടികള്‍.
അമ്മയെപ്പോലെ വലിയ ആളാകാനുള്ള കുഞ്ഞുമനസ്സിലെ ആഗ്രഹമാണ് അത്തരത്തിലുള്ള മോഹങ്ങള്‍ക്ക് പിന്നില്‍.
മുതിരുമ്ബോള്‍ ഉടുപ്പും പാവാടയും ചുരിദാറും കടന്ന് ആദ്യമായി സാരിചുറ്റുമ്ബോള് മിക്കവാറും സ്ത്രീകള്‍ക്കും അതൊരു കൗതുകമുള്ള ഓര്‍മ്മയാണ്.
കോളജ് കാലത്തെ ഒരു അപൂര്‍വ്വ ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം. പാല അല്‍ഫോന്‍സ കോളജില്‍ വെച്ച് എടുത്ത പ്രിയ കൂട്ടുകാരികള്‍ക്കൊപ്പമുള്ള ചിത്രമാണിത്. 'പാല അല്‍ഫോണ്‍സ കോളേജ്. ആദ്യമായി സാരി ഉടുത്തപ്പോള്‍ എടുത്ത പിക്ച്ചര്‍.
ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറി, മധുരമുള്ള ഓര്‍മകള്‍,' എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രത്തിനൊപ്പം റിമി കുറിക്കുന്നത്. ഫോട്ടോയില്‍ കൂടെയുള്ള കൂട്ടുകാരെയും റിമി പരിചയപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha