Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരിക്കല്‍ വെറുത്തവര്‍ തന്നെ ഇപ്പോള്‍ സ്വീകരിക്കുന്നു; ഇത് ബെഞ്ചമിന്‍ നെതന്യാഹുവുവിന്റെ വിജയം; എന്നും ഇന്ത്യയുടെ അടുത്ത സുഹൃത്ത്; ബഹ്‌റൈനുമായി ഒപ്പിട്ട കരാറുകള്‍ വഴിത്തിരിവ്; അമേരിക്കയുടെ മധ്യസ്ഥത ഫലം കണ്ടപ്പോള്‍; പാലസ്തീനെ കൈവട്ട അറബ് രാജ്യങ്ങള്‍

20 OCTOBER 2020 11:44 AM IST
മലയാളി വാര്‍ത്ത

ലോകത്ത് ഏറ്റവും അധികം യാതനകള്‍ അനുവഭവിച്ചവരും അതെ സമയം തന്നെ വെറുക്കപ്പെട്ടവരുമായ ജനവിഭാഗമുണ്ടെങ്കില്‍ അത് ജുതന്മാര്‍ ആയിരിക്കും. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ ആകെ മാറുകയാണ് ഇസ്രായിലിനോട് അടുക്കാന്‍ മടിച്ചു നിന്നവരെല്ലാം ഇന്ന് അവരുമായി അടുക്കാന്‍ മത്സരിക്കുകയാണ്. മുസ്ലിം രാഷ്ട്രങ്ങളുടെ എതിര്‍പ്പുണ്ടായിട്ടും ഇസ്രായേലിന്റെ സഹകരണം ഇരുകൈകളും നീട്ടി സ്വീകരിക്കുന്ന നിലാപാടാണ് ബഹ്‌റൈന്‍ സ്വീകരിച്ച്. അതിന്റെ ഫലമായി നയതന്ത്ര സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇസ്രായേല്‍ ബഹ്‌റൈനുമായി വിവിധ കരാറുകളില്‍ ഒപ്പു വയ്ക്കുകയും ചെയ്തു. മനാമയില്‍ വച്ച് നടന്ന യോഗത്തില്‍ ഇസ്രായേല്‍, അമേരിക്കന്‍ നയതന്ത്ര പ്രതിനിധി സംഘങ്ങളുടെ സാന്നിദ്ധ്യത്തിലാണ് ബഹാറൈന്‍ വിദേശകാര്യമന്ത്രി അബ്ദുള്‍ ലത്തീഫ് അല്‍സയാനി ഇസ്രായേലിന്റെ വിദേശകാര്യ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ അലോണ്‍ ഉഷ്പിത്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മെയിര്‍ ബെന്‍ ഷബാത്ത് എന്നിവരുമായി കരാര്‍ ഒപ്പിട്ടത്. അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്റ്റീവ് മിനൂചിന്‍ ചടങ്ങില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

കഴിഞ്ഞ സെപ്തംബര്‍ 15നാണ് ഇരുരാജ്യങ്ങളും തമ്മില്‍ അമേരിക്കന്‍ മധ്യസ്ഥതയില്‍ നയതന്ത്ര,സമാധാന കരാറിലെത്തിയത്. നിരന്തര ഇടപെടലുകളും സഹകരണവുമാണ് ഇരുരാജ്യങ്ങളും തമ്മില്‍ സമാധാനം കൊണ്ടുവരാനുളള മാര്‍ഗമെന്ന് അല്‍ സയാനി അറിയിച്ചു.ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം ചെറിയൊരു തുടക്കമാണെന്ന് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്റ്റീവ് മിനൂചിന്‍ പറഞ്ഞു. വ്യാപാരം, വ്യോമയാന സര്‍വീസുകള്‍,ടെലികമ്മ്യൂണിക്കേഷന്‍,ധനകാര്യം, ബാങ്കിംഗ്, കൃഷി എന്നീ മേഖലകളിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ സഹകരിക്കുക. ഫെബ്രുവരി 25ന് നടക്കുന്ന ജൂതരുടെ പുരിം ഉത്സവത്തിനായി മനാമയിലെ പഴയ സെനഗോഗ് തുറന്ന് കൊടുക്കാന്‍ ബഹ്‌റൈന്‍ തീരുമാനിച്ചു. ഇവിടെ 34ഓളം ജൂതവംശജര്‍ താമസമുണ്ടെന്നാണ് ഔദ്യോഗിക വിവരം.

യു.എ.ഇയുമായി വ്യോമയാന ഗതാഗതത്തിന് ഇസ്രായേല്‍-യു.എ.ഇയുമായി 28 വിമാനസര്‍വ്വീസുകള്‍ക്ക് ഇസ്രായേല്‍ നാളെ കരാര്‍ ഒപ്പിടും. ടെല്‍ അവീവിലെ ബെന്‍ ഗുരിയോന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ദുബായ്,അബുദാബി വിമാനത്താവളങ്ങളിലേക്കാണ് സര്‍വീസ് നടത്തുകയെന്ന് ഇസ്രായേല്‍ ഗതാഗത മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. ഗതാഗതം മാത്രല്ല മറ്റ് മേഖലകളിലും യു.എ.ഇ നിരവധി കരാറുകളാണ് ഇസ്രായേലുമായി ഒപ്പുവച്ചിരിക്കുന്നത്.

ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാന്‍ തീരുമാനിച്ച യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ഒമാനും, ഇസ്രായേലുമായി സഹകരിക്കാന്‍ തയ്യറെടുക്കുകയാണ്. കൂടുതല്‍ മുസ്ലിം രാജ്യങ്ങള്‍ പാലസ്തീനെ തള്ളി ഇസ്രയിലിനെ സ്വീകരിക്കുകയാണ്. ഗള്‍ഫ് മേഖലയില്‍ ഇറാനും തുര്‍ക്കിയും നടത്തുന്ന ഇടപെടലുകള്‍ ആ മേഖലയിലെ രാജ്യങ്ങളെ വളരെ നാളുകളായി അസ്വസ്ഥരാക്കുന്നുണ്ട്. യമനില്‍ വിമതരും അറബ് രാജ്യങ്ങളും യുദ്ധത്തിലാണ്. ലിബിയയില്‍ ഗൃഹയുദ്ധം നടക്കുകയാണ്. സിറിയ ആകെ തകര്‍ന്നു തരിപ്പണമായിക്കഴിഞ്ഞു. ഇറാക്ക് ഇനിയും കരകയറിയിട്ടില്ല.

അറബ് ലോകത്ത് അസ്ഥിരതയും അശാന്തിയും വര്‍ദ്ധിച്ചുവരുന്നു. യമന്‍, സിറിയ, ഇറാക്ക്, ലിബിയ, ലബനോന്‍ രാജ്യങ്ങള്‍ അപ്രസക്തമായിരിക്കുന്നു. സ്വയം പൊരുതുന്ന ഈ രാജ്യങ്ങള്‍ക്കൊപ്പം പാലസ്തീന്‍ വിഷയത്തിലുള്ള ഐക്യദാര്‍ഢ്യം കഴിഞ്ഞ 70 വര്‍ഷമായി ഗള്‍ഫ് രാജ്യങ്ങള്‍ തുടര്‍ന്നുവന്നത് അവര്‍ സ്വമേധയാ പുനരവ ലോകനം ചെയ്യാന്‍ ഇപ്പോള്‍ നിര്‍ബന്ധിതായിരിക്കുന്നു. പാലസ്തീന്‍ ഒരു സ്വതന്ത്ര രാഷ്ട്രം എന്നതിലുപരി പാലസ്തീന്‍ ജനതയുടെ സുരക്ഷയും പുരോഗതിയും എന്നതാകും ഇനി ഗള്‍ഫ് രാജ്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന നിബന്ധനകള്‍.അതാകട്ടെ ഇസ്രായേല്‍ പൂര്‍ണ്ണമായും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. പശ്ചിമേഷ്യയില്‍ തുര്‍ക്കിയുടെയും ഇറാന്റെയും ഇടപെടല്‍ വര്‍ദ്ധിക്കുന്നത് അറബ് രാഷ്ട്രങ്ങള്‍ക്ക് വലിയ തലവേദനയാണ്. സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം ഇസ്രായേലിനേക്കാള്‍ തുര്‍ക്കിയെയും ഇറാനെ യുമാണ് അവര്‍ കൂടുതല്‍ ഭയക്കുന്നത്.

മറുവശത്ത് 1973 നുശേഷം മറ്റൊരു രാജ്യത്തിന്റെ ഭൂമിയിലും ഇസ്രായേല്‍ കയ്യേറ്റം നടത്തിയിട്ടുമില്ല. എന്നാല്‍ ഇപ്പോള്‍ ഇറാന്റെ സൈന്യം യമനിലും സിറിയയിലും സജീവമാണ്. ഇറാന്‍ സൗദിയെ വളഞ്ഞിരിക്കുന്നതായാണ് അവര്‍ കരുതുന്നത്. തുര്‍ക്കിക്കാകട്ടെ ഖത്തറില്‍ സൈനികത്താവളമുണ്ട്. ലിബിയ,സിറിയ,ഇറാക്ക്,സൊമാലിയ,എറിട്രിയ എന്നീ രാജ്യങ്ങളിലെല്ലാം തുര്‍ക്കിയുടെ സൈന്യമുണ്ട്. തുര്‍ക്കി നാറ്റോയുടെ ഭാഗവും അതുകൊണ്ടുതന്നെ ശക്തിശാലിയുമാണ്. ഇസ്രായേലുമായി ഗള്‍ഫ് രാജ്യങ്ങള്‍ നയതന്ത്രബന്ധം സ്ഥാപിക്കുന്നതിനെ ശക്തിയുക്തം അപലപിച്ച തുര്‍ക്കിക്ക് 1949 മുതല്‍ക്കേ ഇസ്രായേലുമായി നയതന്ത്രബന്ധങ്ങളുണ്ട് എന്നാണ് വസ്തുത. 1974 ല്‍ ഈജിപ്റ്റും ,പിന്നീട് ജോര്‍ദാനും ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിച്ചിരുന്നു. പാലസ്തീന്‍ ജനതയുടെ സുരക്ഷക്കായി ഇസ്രായേലും ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ പാലസ്തീന്‍ നേതൃത്വവും ഹമാസും പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു.

ഒരു സ്വതന്ത്ര രാജ്യത്തിനായുള്ള പിഎല്‍ഒയുടെ വര്‍ഷങ്ങളായുള്ള പോരാട്ടത്തിന് അറബ് രാഷ്ട്രങ്ങളുടെ പിന്തുണ വളരെ വിലപ്പെട്ടതായിരുന്നു. പാലസ്തീന് സ്വയം ഭരണാവകാശം നല്കപ്പെട്ടിട്ടുണ്ടെങ്കിലും നികുതി ചുമത്താനുള്ള അധികാരം ഇസ്രായേലില്‍ നിക്ഷിപ്തമാണ്. ഗാസയിലും വെസ്റ്റ് ബാങ്കിലുമുള്ള പരസ്പരം അകന്നുകഴിഞ്ഞിരുന്ന പാലസ്തീന്‍ സംഘടനകളായ ഹമാസും, ഫത്തായും,ഇസ്ലാമിക് ജിഹാദ് സംഘങ്ങളും അടുത്തിടെ ലബനോനില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഗള്‍ഫ് രാജ്യങ്ങളുടെ പുതിയ നീക്കങ്ങള്‍ ചര്‍ച്ച ചെയ്യുകയും പാലസ്തീന്‍ വിഷയത്തില്‍ ഒറ്റക്കെട്ടായി നീങ്ങാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.

രണ്ട് ദശാബ്ദമായി ഇന്ത്യയിലേക്ക് ആയുധം വിതരണം ചെയുന്ന ഏറ്റവും മികച്ച നാല് രാജ്യങ്ങളില്‍ ഒന്നാണ് ഇസ്രായേല്‍.1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇസ്രായേല്‍ ഇന്ത്യയിലേക്ക് അടിയന്തിര ആയുധങ്ങള്‍ എത്തിച്ചതിനുശേഷമാണ് ഇരു രാജ്യങ്ങളുടെയും പ്രതിരോധ മേഖലയിലെ രഹസ്യമായ ഉഭയകക്ഷി ബന്ധം വര്‍ധിച്ചു വന്നത്. 2014 മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഈ ബന്ധം ഊട്ടിയുറപ്പിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ ബെഞ്ചമിന്‍ നെതന്യാഹുവു ഇന്ത്യക്ക് വളരെ പ്രിയപ്പെട്ടവനാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (7 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (8 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (8 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (9 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (11 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (12 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (12 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (12 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (13 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (13 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (13 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (14 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (15 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (15 hours ago)

Malayali Vartha Recommends