ചൈനയുടെ ആ ചതിക്കെണിയില്‍ ഇന്ത്യപ്പെട്ടില്ല; ചൈന മുന്നോട്ടുവച്ച ഉപാധികള്‍ തള്ളി ഇന്ത്യ; ചുഷുല്‍ മലനിരകളില്‍ ഇന്ത്യ എത്തിച്ച ആയുധങ്ങള്‍ ആദ്യം പിന്‍വലിക്കില്ല; ചൈന ലക്ഷ്യം വയ്ക്കുന്ന ഇന്ത്യന്‍ സേനയെ ഒഴിവാക്കി പ്രദേശം പിടിച്ചെടുക്കാന്‍

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ അടുത്തകാലത്തൊന്നും രമ്യതയില്‍ എത്തുമൊന്നു തോന്നുന്നില്ല. സൈനികതലത്തിലും ഡിപ്ലോമാറ്റിക് തലത്തിലും ഏഴ് ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടും ചൈന വിട്ടുവിഴ്ച്ചകള്‍ക്ക് തയ്യാറാകുന്നില്ല. പകരം ഇന്ത്യയോട് വിട്ടുവിഴ്ചചെയ്യണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. അത്തരത്തില്‍ അവര്‍ മുന്നോട്ട് വച്ച ഉപാധിയാണ് ചുഷുല്‍ മലനിരകളില്‍ ഇന്ത്യ എത്തിച്ച ആയുധങ്ങള്‍ ആദ്യം പിന്‍വലിക്കണമെന്ന നിര്‍ദ്ദേശം. ഇതിനെ ചതി മനസിലാക്കിയ ഇന്ത്യ അത് തള്ളുകയാണ് ചെയ്ത്.
ചുഷുന്‍ മലനിരകളിലേക്ക് ഇന്ത്യ സൈന്യത്തിന് എത്തിചേരുക എന്നത് വളരെ കഠിന്യമുള്ള പ്രവര്‍ത്തിയാണ്. ഈ സാഹചര്യങ്ങള്‍ അതിജീവിച്ചാണ് ഇന്ത്യന്‍ സൈന്യം ഈ കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ അത്യാധുനിക ആയുധങ്ങളും മറ്റു യുദ്ധസന്നാഹങ്ങളും എത്തിച്ചത്. എന്നാല്‍ ചൈനയെ സംബന്ധിച്ച് ഈ പ്രദേശത്ത് എത്തിച്ചേരുക അത്ര അയാസമുള്ള കാര്യമല്ല. ഇന്ത്യ ഇവിടെ നിന്നും പിന്‍മാറിയാന്‍ ചൈനീസ് പീപ്പിള്‍ ആര്‍മി ഇവിടെ കൈയടക്കാന്‍ ശ്രമിക്കും. അത്തരമൊരു സഹചര്യം നേരാടാന്‍ അപ്പോള്‍ ഇന്ത്യക്ക് സാധിച്ചുവെന്നും വരില്ല. ആയുധങ്ങള്‍ പിന്‍വലിച്ച ശേഷം അതിര്‍ത്തിയിലേക്ക് ഇന്ത്യയെക്കാള്‍ വേഗത്തില്‍ തിരിച്ച് എത്തിക്കാനുള്ള സംവിധാനം രഹസ്യമായി ചൈന ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സമഗ്രപിന്‍മാറ്റം മാത്രമേ സാധ്യമുള്ളു എന്ന നിലപാട് ഇന്ത്യ സ്വീകരിക്കുന്നത്. സൈനിക പിന്‍മാറ്റത്തിനായി ഇതുവരെ ഒരു നടപടിയും സ്വീകരിക്കാത്ത ചൈനയെ വിശ്വാസിക്കുന്നത് അബന്ധമാകുമെന്ന ബോധ്യം ഇന്ത്യ സര്‍ക്കാരിനുമുണ്ട്.
ഏഴു ചര്‍ച്ചകളും പരാജയപ്പെട്ടെങ്കിലും ഇന്ത്യ-ചൈന എട്ടാം റൗണ്ട് സൈനികനയതന്ത്രതല ചര്‍ച്ച അടുത്തയാഴ്ച നടക്കുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ശൈത്യകാലത്തിന് മുന്നോടിയായി യഥാര്‍ഥ നിയന്ത്രണ രേഖയിലെ സൈന്യത്തിന്റെ പിന്മാറ്റത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ തന്നെയാകും നടക്കുക. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചനകള്‍ പ്രകാരം തര്‍ക്കസ്ഥലങ്ങളെ സംബന്ധിച്ച് പ്രമേയമുണ്ടാകാന്‍ സാധ്യതയില്ലെങ്കിലും ഇനിയൊരു പ്രശ്‌നമുണ്ടാകുന്നത് ഒഴിവാക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്താന്‍ ശ്രമിക്കും. ഗാല്‍വന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് യഥാര്‍ഥ നിയന്ത്രണരേഖയില്‍ ഇന്ത്യ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ചൈനയും ഇവിടെ സൈനിക വിന്യാസം ഉയര്‍ത്തിയിട്ടുണ്ട്.
ലഡാക്ക്, ജമ്മു കശ്മീര്‍ എന്നീ പ്രദേശങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയനുസരിച്ചു രാജ്യത്തിന്റെ അവിഭാജ്യവും അന്യാധീനപ്പെടുത്താന്‍ സാധിക്കാത്തതുമായ പ്രദേശങ്ങളാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൈനയെ വീണ്ടും ഓര്‍മിപ്പിക്കുകയാണ്. സമൂഹമാധ്യമങ്ങളിലെ ലൊക്കേഷന്‍ സെറ്റിങ്‌സില്‍ ലേ ചൈനയുടെ ഭാഗമാണെന്ന രീതിയില്‍ കാണിക്കാന്‍ തുടങ്ങിയതോടെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയുടെ ഭൂപടം തെറ്റായി കാണിച്ചതില്‍ എതിര്‍പ്പ് അറിയിച്ച് ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സിക്ക് കേന്ദ്രം കത്തയച്ചു. ഇന്ത്യന്‍ പൗരന്മാരുടെ വികാരങ്ങളെ ബഹുമാനിക്കണമെന്നു സര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടു. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന്റെ ആസ്ഥാനം ലേയാണ്. ഈ പ്രദേശമാണു ചൈനയുടേതാണെന്ന രീതിയില്‍ ട്വിറ്റര്‍ കാണിച്ചത്.
ലഡാക്കിലെ ഏറ്റവും വലിയ ടൗണാണ് ലേ. ഇന്ത്യയുടെ പരമാധികാരത്തോട് അനാദരവ് കാണിച്ച നടപടി അംഗീകരിക്കാനാകില്ല. ഇതു നിയമവിരുദ്ധമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ഐ!ടി സെക്രട്ടറി അജയ് സാവ്‌നിയാണ് കത്തയച്ചത്. ഇത്തരം നടപടികള്‍ അപകീര്‍ത്തികരമാണ്. ട്വിറ്ററിന്റെ നിഷ്പക്ഷതയ്‌ക്കെതിരെ ചോദ്യങ്ങള്‍ ഉയരുന്നതിന് ഇടയാക്കുമെന്നും സാവ്‌നി ചൂണ്ടിക്കാട്ടി. യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വഷളായിരിക്കെയാണു ട്വിറ്ററില്‍ ഭൂപടത്തിന്റെ കാര്യത്തില്‍ പിഴവുണ്ടായത്. ഇന്ത്യയും ചൈനയും തമ്മില്‍ പ്രശ്‌ന പരിഹാരത്തിനായി സൈനിക നയതന്ത്രതല ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ഇതിനിടെ ഇന്ത്യന്‍ സേന കൂടുതല്‍ മിസൈലുകള്‍ തങ്ങളുടെ ഭാഗമാക്കി കൂടതല്‍ ശക്തരാകുകയാണ്. ഇ്ന്ന് യുദ്ധകപ്പലുകള്‍ തകര്‍ക്കാനുള്ള മിസൈല്‍ വിജയകരമായി പരീക്ഷതായി നാവികസേന വ്യക്തമാക്കി. ശത്രുവിന്റെ കപ്പലുകള്‍ തുറക്കാന്‍ ശേഷിയുള്ള മിസൈലാണ് പരീക്ഷിച്ചത്. നാവികസേനയുടെ ചെറിയ യുദ്ധകപ്പലില്‍ നിന്ന് പറന്ന മിസൈല്‍ ലക്ഷ്യം കൃത്യമായി കണ്ടു. യുദ്ധടാങ്കുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള നാഗ് മിസൈലിന്റെ വിജയകരമായ പരീക്ഷണത്തിനു പിന്നാലെയാണിത്.
അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥയ്ക്ക് മാറ്റമില്ലാത്തപ്പോഴാണ് സേനകള്‍ ഈ തയ്യാറെടുപ്പുകള്‍ തുടരുന്നത്. നിയന്ത്രണരേഖയ്ക്കടുത്തുള്ള മലനിരകളിലേക്ക് കയറിയ ഇന്ത്യന്‍ സേന വലിയ തോക്കുകള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങളും ഇവിടെ എത്തിച്ചിരുന്നു. ആദ്യം ഈ ആയുധങ്ങള്‍ പിന്‍വലിക്കുക എന്ന ചൈനീസ് നിര്‍ദ്ദേശം തള്ളിയാണ് സമ്പൂര്‍ണ്ണ പിന്‍മാറ്റം എന്ന ആവശ്യം ഇന്ത്യ മുന്നോട്ടു വച്ചത്.
https://www.facebook.com/Malayalivartha