Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശരീരത്തിലെ കോശങ്ങളെ നശിപ്പിക്കും; ഈ വൈറസ് ഭീകരതക്ക് അവസാനമില്ല; ഹൃദയവും തലച്ചോറും തകരാറിലാക്കും; കോവിഡിന് കാരണമാകുന്ന സാര്‍സ്‌കോവ് 2 മനുഷ്യനില്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍; ഇടവേളക്ക് ശേഷം യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു

24 OCTOBER 2020 03:35 PM IST
മലയാളി വാര്‍ത്ത

ഇന്ന് ലോകം വലിയൊരു പോരാട്ടത്തിലാണ്. കോവിഡ് എന്ന മഹാമാരി ലോകത്തിന് മുന്നില്‍ വച്ച വെല്ലുവിളി അതിജീവിക്കാനുള്ള ശ്രമത്തിലാണ് ഓരോ ലോകരാജ്യങ്ങളും. കൊറോണ വൈറസിനെതിരെ പ്രതിരോധിക്കുന്ന വാക്‌സിന്‍ പുറത്തിറക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിരുന്നു. കോവിഡ് വൈറസിന്റെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് ഗവേഷകര്‍ക്ക് തിരിച്ചടിയാകുന്നത്. ഇതിനിടെ കോവിഡിന് കാരണമാകുന്ന സാര്‍സ്‌കോവ് 2 മനുഷ്യ കോശങ്ങളെ രൂക്ഷമായി ബാധിക്കുമെന്ന വിശദീകരണമാണ് ഗവേഷകര്‍ നല്‍കുന്നതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സാര്‍സ്‌കോവ് 2 മനുഷ്യശരീരത്തില്‍ അതിവേഗം വ്യാപിക്കുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. മനുഷ്യകോശങ്ങളില്‍ അതിവേഗം വ്യാപിക്കുന്ന വൈറസ് ഹൃദയവും തലച്ചോറും ഉള്‍പ്പെടെയുള്ള ശ്വസനവ്യവസ്ഥയ്ക്ക് പുറത്തുള്ള അവയവങ്ങളെ ഗുരുതരമായി ബാധിക്കും. വൈറസ് ബാധയ്ക്ക് സഹായകമാകുന്ന സാഹചര്യങ്ങള്‍ മനുഷ്യ കോശങ്ങളുടെ ഉപരിതലത്തില്‍ സൃഷ്ടിക്കപ്പെടുന്നു. ന്യൂറോപിലിന്‍ 1 (എന്‍ആര്‍പി 1) എന്ന പ്രോട്ടീന് സാര്‍സ്‌കോവ് 2 വൈറസുകളും തമ്മിലുണ്ടാകുന്ന ബന്ധവും ഗവേഷകര്‍ വ്യക്തമാക്കുന്നുണ്ട്. സാര്‍സ്‌കോവ്2 ന്യൂറോപിലിന്‍ 1 മായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് സ്‌കൂള്‍ ഓഫ് സെല്ലുലാര്‍ വൈറോളജിസ്റ്റ് ഡോ മോളിക്യുലാര്‍ മെഡിസിന്‍ വ്യക്തമാക്കുന്നത്. സാര്‍സ്‌കോവ്2 വൈറസ് മനുഷ്യ കോശങ്ങളുടെ ഉപരിതലവുമായി ബന്ധപ്പെടാമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ സാഹചര്യം മറ്റ് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഒന്നിലധികം കോശങ്ങളെ ഈ അവസ്ഥ ബാധിക്കും.

മനുഷ്യ കോശങ്ങളെ ബാധിക്കാന്‍ കഴിയുന്ന സാര്‍സ്‌കോവ് 2 വൈറസിനെ ആന്റിബോഡികള്‍ക്ക് പ്രതിരോധിക്കാന്‍ കഴിയുമെങ്കിലും പ്രവര്‍ത്തനം എങ്ങനെ ആയിരിക്കുമെന്ന് വിലയിരുത്താന്‍ കഴിയില്ല. ജര്‍മ്മനിയിലെ മ്യൂണിക്കിലെ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയും ഫിന്‍ലാന്‍ഡിലെ ഹെല്‍സിങ്കി സര്‍വകലാശാലയിലെയും ശാസ്ത്രജ്ഞര്‍ നടത്തിയ മറ്റൊരു പഠനത്തില്‍ ന്യൂറോപിലിന്‍ സാര്‍സ്‌കോവ് 2 കോശങ്ങനെ ബാധിക്കുമെന്നും പകര്‍ച്ചവ്യാധിക്കും സഹായിക്കുന്നുവെന്ന് കണ്ടെത്തി. ഈ സാഹചര്യത്തില്‍ കോവിഡിനെ ചെറുക്കാന്‍ മികച്ച വാക്‌സിനും ആന്റി വൈറല്‍ ചികിത്സാ രീതിയുമായിരിക്കും ഉചിതം. സാര്‍സ്‌കോവ്2 വൈറസും ന്യൂറോപിലിന്‍ 1 തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നതായും ബ്രിസ്‌റ്റോള്‍ ഗവേഷകര്‍ വ്യക്തമാക്കുന്നു.

അതെ സമയം കോവിഡ് മരുന്നുകളും ചികിത്സകളുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശം (ഐ.പി.ആര്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ്) താല്‍ക്കാലികമായി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ലോക വ്യാപാര സംഘടനയ്ക്ക് മുന്നില്‍ വെച്ച നിര്‍ദേശത്തെ യുഎസ് ഉള്‍പ്പടെയുളള വികസിത രാജ്യങ്ങള്‍ പിന്തുണച്ചില്ല. യു.എസ്., യൂറോപ്യന്‍ യൂണിയന്‍,യു.കെ., സ്വിറ്റ്‌സര്‍ലന്‍ഡ്, ബ്രസീല്‍ എന്നിവര്‍ നിര്‍ദേശത്തെ എതിര്‍ത്തപ്പോള്‍ ചൈന, പാകിസ്താന്‍, തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ നിര്‍ദേശത്തെ പിന്തുണച്ചു. നിര്‍ദേശം ഇപ്പോഴും ലോക വ്യാപാര സംഘടനയ്ക്ക് മുന്നില്‍ തന്നെയാണ്. നിര്‍ദേശത്തെ ലോകാരോഗ്യ സംഘടനയും പിന്തുണച്ചിട്ടുണ്ട്.

കോവിഡ് വാക്‌സിനുകള്‍, ചികിത്സകള്‍, പരിശോധനകള്‍ എന്നിവ മിതമായ നിരക്കില്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇവയുടെ ബൗദ്ധിക സ്വത്തവകാശ നിയമം ലഘൂകരിക്കുന്നതിനായി ഡബ്ലിയുടിഒയ്ക്ക് മുന്നില്‍ ഇന്ത്യയും ദക്ഷണിണാഫ്രിക്കയും വെച്ച നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ലോകാരോഗ്യ സംഘടന ട്വീറ്റ് ചെയ്തിരുന്നു.

എന്നാല്‍ ചെറിയ ഇടവേളയ്ക്ക് ശേഷം യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ഫ്രാന്‍സ്, റഷ്യ, പോളണ്ട്, ഇറ്റലി, അയര്‍ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലാണ് കൊവിഡ് കേസുകള്‍ ഉയര്‍ന്ന തോതില്‍ തുടരുന്നത്. കഴിഞ്ഞ 10 ദിവസത്തിനിടെ യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇരട്ടിയോളം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഫ്രാന്‍സില്‍ 24 മണിക്കൂറിനിടെ മാത്രം നാല്‍പ്പതിനായിരം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 298 മരണങ്ങളും രേഖപ്പെടുത്തി. കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ അയര്‍ലന്‍ഡ് രണ്ടാമതും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. രണ്ടാമതും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമാണ് അയര്‍ലന്‍ഡ്.

അതെ സമയം തന്നെ കോവിഡ് വാക്‌സിന്‍ മുന്‍ഗണനാ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുളള നടപടികള്‍ ഇന്ത്യയില്‍ ആരംഭിച്ചു. വാക്‌സിന്‍ വിതരണത്തിനായി മറ്റുപദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതില്‍ നിന്ന് സംസ്ഥാനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിട്ടുമുണ്ട്. കോവിഡ് വാക്‌സിന്‍ ലഭ്യമായിക്കഴിഞ്ഞാല്‍ പ്രത്യേക പദ്ധതി പ്രകാരം വിതരണം ചെയ്യാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇതിനായി വാക്‌സിന്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് സംഭരിക്കുകയും നിലവിലുളള സംസ്ഥാന ജില്ലാ ശൃംഖലകളിലൂടെ വിതരണം ചെയ്യുകയും ചെയ്യും. സംസ്ഥാനകേന്ദ്രഭരണപ്രദേശങ്ങളുടെ സഹായത്തോടെ 30 കോടി വാക്‌സിന്‍ മുന്‍ഗണനാ ഗുണഭോക്താക്കളെ കണ്ടെത്താനുളള നടപടികളാണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. ആഗോള രോഗപ്രതിരോധ പദ്ധതിക്ക് സമാന്തരമായിട്ടായിരിക്കും പ്രത്യേക കോവിഡ് രോഗപ്രതിരോധ പദ്ധതിയുടെ പ്രവര്‍ത്തനം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (7 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (8 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (8 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (9 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (11 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (12 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (12 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (12 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (13 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (13 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (13 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (14 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (15 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (15 hours ago)

Malayali Vartha Recommends