Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇതെങ്ങനെ ഇത്രയും സ്വത്തുക്കൾ? എല്ലാ സ്വത്തുക്കളും മരവിപ്പിയ്ക്കാന്‍ നീക്കം.. സര്‍ക്കാര്‍ ഭൂമി കൈയേറി പാറ്റൂരില്‍ ഫ്ളാറ്റ് നിര്‍മ്മിച്ച കേസിലും ബിനീഷ് കോടിയേരിയുടെ പങ്ക് അന്വേഷിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

27 NOVEMBER 2020 11:01 AM IST
മലയാളി വാര്‍ത്ത

ബിനീഷ് കോടിയേരിയുടെ ആസ്തികള്‍ കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ബിനീഷിന്റെ തിരുവനന്തപുരം മരുതന്‍ കുഴിയിലെ ‘കോടിയേരി’ വീടും സ്വത്തുവകകളും കണ്ടുകെട്ടാനായിരുന്നു ഇഡിയുടെ തീരുമാനം. ഇപ്പോഴിതാ ഇഡിയുടെ ശ്രദ്ധ ബിനീഷിൻറെ കോടികള്‍ മറിയുന്ന ഭൂമി-ഫ്ളാറ്റ് കൈമാറ്റങ്ങളിലേയ്ക്ക് എത്തിയിരിക്കുകയാണ്.

എന്നാൽ എങ്ങനെ കോടിയേരി കുടുംബത്തിന് ഇത്രയും സ്വത്തുക്കള്‍ കൈവശം വന്നെന്ന ഇഡിയുടെ അന്വേഷണത്തിന് മുന്നിൽ ആദ്യം ബിനീഷിന്റെ എല്ലാ സ്വത്തുക്കളും മരവിപ്പിയ്ക്കാനാണ് നീക്കം നടക്കുന്നത്. സര്‍ക്കാര്‍ ഭൂമി കൈയേറി പാറ്റൂരില്‍ ഫ്ളാറ്റ് നിര്‍മ്മിച്ച കേസിലും ബിനീഷ് കോടിയേരിയുടെ പങ്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നുവെന്നും റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നുണ്ട്.

പാറ്റൂര്‍ ഇടപാടില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഉന്നതര്‍ പ്രതികളാക്കപ്പെട്ടതോടെയാണ് കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടന്നത്. ഇതിന് പ്രത്യുപകാരമായി നിര്‍മ്മാണകമ്പനി തിരുവനന്തപുരത്ത് വഴുതക്കാട്ടുള്ള 'ആര്‍ട്ടെക് കല്ല്യാണി'യില്‍ ബിനീഷിന് ബിനാമി പേരില്‍ ഫ്ളാറ്റ് നല്‍കിയെന്നാണു വിവരം.
ആര്‍ടെക് കല്യാണിയില്‍ കോടിയേരിയുടെ ആര്‍ക്കെങ്കിലും ഫ്ളാറ്റുണ്ടോ എന്നും കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. വി എസ്. അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരിക്കെ പാറ്റൂര്‍ ഫ്ളാറ്റ് നിര്‍മ്മാണത്തിനെതിരേ കേസുകള്‍ ഉത്ഭവിച്ച ഘട്ടത്തില്‍ ബിനീഷ് ഇടപെട്ടതിനുള്ള സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്.

പാറ്റൂര്‍ കേസില്‍ മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ ഉള്‍പ്പെടെ എട്ട് ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ പ്രതികളാണ്. രണ്ടരക്കോടി രൂപ വിലമതിക്കുന്ന പാറ്റൂരിലെ സര്‍ക്കാര്‍ ഭൂമി കൈയേറി ഫ്ളാറ്റ് നിര്‍മ്മിച്ചെന്ന പരാതിയില്‍ നാല് കേസുകളാണ് ഹൈക്കോടതിയില്‍ നിലവിലുള്ളത്. ഇതിനൊപ്പം കവടിയാറിലെ ഹീരാ ഫ്ളാറ്റും നിരീക്ഷണത്തിലാണ്. ഇവിടെ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഒരു ഫ്ളാറ്റുണ്ട്. ബിനീഷിന്റെ അടുത്ത അനുയായി ആയി അറിയപ്പെട്ടിരുന്ന ജാഫര്‍ ജമാല്‍ ഇവിടെ താമസിച്ചിരുന്നു. ജാഫറിന്റെ ബൈക്ക് അനൂപ് മുഹമ്മദിന്റെ ബംഗളൂരുവിലെ ഹോട്ടലില്‍ നിന്നും പിടിച്ചെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ ഈ ഫ്ളാറ്റ് ആരാണ് എടുത്തതെന്നും കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കും. ബിനീഷ് എടുത്തു നല്‍കിയതാണ് ഈ ഫ്ളാറ്റെന്നാണ് ജാഫര്‍ പലരോടും പറഞ്ഞിട്ടുള്ളത്.

ബിനീഷിന്റെ ബിനാമികളെ കണ്ടെത്താനുള്ള നീക്കങ്ങള്‍ തുടരുകയാണ്. എല്ലാ ബിനാമികളുടേയും സ്വത്ത് കണ്ടു കെട്ടാനാണ് നീക്കം. ബിനീഷിന്റേയും ഭാര്യയുടേയും സ്വത്തുക്കള്‍ കണ്ടെത്തുന്നത് ഇതിന്റെ തുടക്കം മാത്രമാണെന്നാണ് സൂചന. ബിനീഷിന്റെ ഐ ഫോണുകളും മറ്റും സ്ഥിരമായി കൈമാറിയിരുന്നത് ഒരു ക്രിക്കറ്റ് പരിശീലകനാണെന്ന സൂചനയും ഇഡിക്ക് കിട്ടിയിട്ടുണ്ട്.

അതേസമയം കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിനെ വട്ടം കറക്കിയ സോളാര്‍ വിവാദത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമ്പോൾ ബിനീശും സംശയ നിഴലിലേക്ക് വീഴുകയാണ്. യു ഡി എഫ് സര്‍ക്കാരിന്റെ അവസാന നാളുകളില്‍ പരാതിക്കാരി തങ്ങിയത് തിരുവനന്തപുരത്തെ ബിനീഷ് കോടീയേരിയുടെ ബിനാമി എന്ന് അറിയപ്പെടുന്ന വ്യവസായിയുടെ വീട്ടിലായിരുന്നു. ബിനീഷിന്റെ ബിനാമി ബിസിനസ് പങ്കാളിയെന്ന് ഇഡി ആരോപിക്കുന്ന കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫിന്റെ മുട്ടടയിലുള്ള വീട്ടിലാണ് ഇവര്‍ തങ്ങിയതെന്നാണ് പ്രമുഖ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. നെടുമങ്ങാട്ടുള്ള ഒരു വ്യക്തിയില്‍ നിന്നും ബിനീഷ് വാങ്ങിയതാണ് മുട്ടടയിലുള്ള വീട്. ഇവിടെ ഒരു എം എല്‍ എ ഇടപെട്ടാണ് ക്രമീകരണങ്ങളെല്ലാം നടത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇടത് സര്‍ക്കാര്‍ അധികാരമേറ്റതോടെ സോളാര്‍ കേസിലെ കനല്‍ തുടരന്വേഷണമില്ലാതെ കെട്ടിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം വീണ്ടും പോകുന്ന സമയത്ത് വീണ്ടും കനല്‍ കത്തിക്കുവാനുള്ള ശ്രമങ്ങള്‍ അടുത്തിടെ ആരംഭിച്ചിരുന്നു. വിവാദമായ പല വെളിപ്പെടുത്തലുകളും വരും ദിവസമുണ്ടായേക്കാം. എന്നാല്‍ ഇതിനിടയിലാണ് ബിനീഷിന്റെ ബിനാമി സോളാര്‍ വിവാദത്തിലും ഇടപെട്ടിരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ ഇഡിയുടെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്. സാമ്ബത്തികമായി ഇടപാടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ ഇതു സംബന്ധിച്ച്‌ കൂടുതല്‍ കാര്യങ്ങളിലേക്ക് ഇഡി കടക്കുവാനും സാധ്യതയുണ്ട്. ബിനീഷുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ലത്തീഫിനെ കഴിഞ്ഞ ദിവസം ഇ ഡി ചോദ്യം ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (7 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (8 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (8 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (9 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (11 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (12 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (12 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (12 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (13 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (13 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (13 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (14 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (15 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (15 hours ago)

Malayali Vartha Recommends