പാര്‍വതിക്കും സിഞ്ചിവേലിനും ആശ്വാസമായി റേഷന്‍കാര്‍ഡെത്തി!

തമിഴ് വംശജരും കുറ്റിച്ചിറ വാര്‍ഡിലെ വോട്ടര്‍മാരുമായ പാര്‍വതിക്കും സിഞ്ചിവേലിനും റേഷന്‍കാര്‍ഡില്ലാത്തതിന്റെ ദുരിതം മനോരമ വാര്‍ത്തയായപ്പോള്‍ സത്വര പരിഹാരവുമായി അധികൃതര്‍ എത്തി. വിറകുവെട്ട് തൊഴിലാളികളായ പാര്‍വതിക്കും സിഞ്ചിവേലിനും സൗത്ത് ബിച്ചീലെ കുടിലിലെത്തിയാണ് ഉദ്യോഗസ്ഥര്‍ റേഷന്‍ കാര്‍ഡ് കൈമാറിയത്.
വാര്‍ത്തയിലൂടെ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ കെ.രാജീവിന്റെ നേതൃത്വത്തില്‍ സിറ്റി റേഷനിങ് ഓഫിസര്‍ (സൗത്ത്) പി.സി.രാജന്‍. റേഷനിങ് ഇന്‍സ്‌പെക്ടര്‍ കെ.വി. അബ്ദുറഹ്മാന്‍ എന്നിവര്‍ കുടിലിലെത്തി കാര്‍ഡു നല്‍കുകയായിരുന്നു. ഇന്നലെ വൈകിട്ട് കുറ്റിച്ചിറ വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മൊയ്തീന്‍കോയ, യുഡിഎഫ് നേതാക്കളായ ഫൈസല്‍ പള്ളിക്കണ്ടി, പി.എം.ഇഖ്ബാല്‍, എം.പി. ഉസ്മാന്‍, വി.എസ്. ഷെരീഫ് തുടങ്ങിയവരും കുടിലിലെത്തി പാര്‍വതിയെയും സിഞ്ചിവേലിനെയും കണ്ടിരുന്നു.
എഴുപതുകാരനായ സിഞ്ചിവേലും അറുപതുകാരിയായ പാര്‍വതിയും സൗത്ത് ബീച്ചില്‍ ഫ്‌ലക്‌സ് ഷീറ്റുകളും മരക്കഷ്ണങ്ങളും കൊണ്ടുമറച്ച കുഞ്ഞുകുടിലിലാണ് താമസിക്കുന്നത്. മരത്തടികള്‍ ചീന്തി വിറകുണ്ടാക്കി കൊടുത്ത് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ജീവിക്കുന്നത്. തമിഴ്‌നാട്ടിലെ കടലൂര്‍ സ്വദേശികളാണ് ഇരുവരും.
https://www.facebook.com/Malayalivartha