Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗവര്‍ണര്‍ കളത്തിലിറങ്ങി; വിജിലന്‍സ് ഡയറക്ടറില്‍ നിന്നും വിവരങ്ങള്‍ തേടുന്നു; അന്വേഷണ അനുമതിയില്‍ തീരുമാനം ഡയറക്ടറുമായിയുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം; പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ മുഖവിലക്കെടുക്കുന്ന നടപടി

02 DECEMBER 2020 01:21 PM IST
മലയാളി വാര്‍ത്ത

പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചാണ് സര്‍ക്കാര്‍ ഇപ്പോള്‍ അഴിമതി ആരോപണങ്ങളെ നേരിടുന്നത്. ബാര്‍ കോഴയില്‍ ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതിന് അനുകൂലമായ നിയമ ഉപദേശവും സ്പീക്കറുടെ അനുമതിയും സര്‍ക്കാരിന് ലഭിച്ചു. രമേശ് ചെന്നിത്തല മാത്രമല്ല ഒരു കൂട്ടം യു.ഡി.എഫ് എം.എല്‍.എമാര്‍ക്കെതിരായിയാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ അന്വേഷണങ്ങള്‍ ആരംഭിക്കുന്നതിന് ഇനി വേണ്ടത് ഗവര്‍ണറുടെ അനുമതി മാത്രമാണ്. എന്നാല്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ വിജിലന്‍സ് ഡയറക്ടറില്‍ നിന്നും വിവരങ്ങള്‍ തേടാന്‍ തീരുമാനിച്ചിട്ടുണ്ട്.

ബാര്‍കോഴ കേസില്‍ മുന്‍മന്ത്രിമാരായ വിഎസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരായ അന്വേഷണ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിജിലന്‍സ് ഡയറക്ടറെ വിളിപ്പിക്കുന്നത്. മുന്‍മന്ത്രിമാരായതുകൊണ്ട് നിയമന അധികാരി എന്ന നിലയില്‍ ഗവര്‍ണറുടെ അനുമതിയോടെ മാത്രമേ അന്വേഷണം നടത്താന്‍ സാധിക്കുകയുള്ളൂ. അന്വേഷണത്തിന് അനുമതി തേടിയുള്ള ഫയല്‍ ഇന്നലെയാണ് ഗവര്‍ണര്‍ക്ക് ലഭിച്ചത്. എന്നാല്‍ ഫയലില്‍ പറഞ്ഞ കാര്യങ്ങളില്‍ കൂടുതല്‍ വിശദീകരണം ആവശ്യമുള്ളതിനാല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിജിലന്‍സ് ഡയറക്ടറെ നേരിട്ട് വിളിപ്പിക്കുന്നത്.

വിജിലന്‍സ് ഡയറക്ടര്‍ വ്യാഴാഴ്ച അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന മുറയ്ക്ക് ഗവര്‍ണറെ കാണും. കൂടിക്കാഴ്ചയ്ക്ക് ശേഷമാവും മന്ത്രിമാര്‍ക്കെതിരായ അന്വേഷണത്തിന് അനുമതി നല്‍കുന്നതില്‍ അന്തിമ തീരുമാനം ഉണ്ടാവുക. യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ വ്യാപകമായി വിജിലന്‍സിനെ ഉപയോഗിച്ച് അഴിമതി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങള്‍ക്ക് തടയിടാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. അതുകൊണ്ടു തന്നെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനുണ്ടായ സാഹചര്യം വ്യക്തമായതിന് ശേഷം അനുമതി നല്‍കാമെന്ന നിലപാടിലേക്ക് ഗവര്‍ണര്‍ എത്തിയത്.

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ട് വഴി അഴിമതിപ്പണം വകമാറ്റിയെന്ന ഈ കേസിലാണ് വിജിലന്‍സ് കേസെടുക്കാന്‍ ഉദേശിക്കുന്നത്. ഇതിനായാണ് ഗവര്‍ണറുടെ അനുമതി തേടിയിരിക്കുന്നതും. ബാര്‍കോഴയില്‍ പ്രതിപക്ഷനേതാവിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കര്‍ ഇന്നലെ അനുമതി നല്‍കിയിരുന്നു. അനധികൃത സ്വത്ത് സമ്പാദനത്തില്‍ കെഎം ഷാജിക്കെതിരായ അന്വേഷണത്തിനും സ്പീക്കര്‍ അനുമതി നല്‍കി. ബാര്‍ ലൈസന്‍സ് ഫീസ് കുറക്കാന്‍ കെപിസിസി പ്രസിഡണ്ടായിരിക്കെ രമേശ് ചെന്നിത്തലക്ക് കോഴ കൊടുത്തുവെന്ന ബിജുരമേശിന്റെ വെളിപ്പെടുത്തലിലാണ് അന്വേഷണം.

കോഴ നല്‍കിയെന്ന് പറയുന്ന സമയം ചെന്നിത്തല എംഎല്‍എ ആയത് കൊണ്ടാണ് സ്പീക്കറുടെ അനുമതി തേടിയത്. കേസെടുത്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്ന ആഭ്യന്തരവകുപ്പിന്റെ ആവശ്യം സ്പീക്കര്‍ അംഗീകരിച്ചു. ചെന്നിത്തലക്കൊപ്പം കോഴ നല്‍കിയെന്ന ബിജുരമേശ് ആരോപിച്ച മുന്‍മന്ത്രിമാരായ വിഎസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരായ അന്വേഷണ അനുമതി ഗവര്‍ണര്‍ ആകും തീരുമാനമെടുക്കുക. അന്വേഷണ അനുമതിയെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് പ്രതിപക്ഷനേതാവിന്റെ തീരുമാനം

അനധികൃതസ്വത്ത് സമ്പാദനത്തിലാണ് കെഎം ഷാജിക്കെതിരായ അന്വേഷണവും, പുനര്‍ജ്ജനി പദ്ധതിയില്‍ വിഡി സതീനെതിരായ അന്വേഷണ അനുമതിയും, പാലം നിര്‍മാണത്തിലെ ക്രമക്കേടില്‍ അന്‍വര്‍ സാദത്ത് എംഎല്‍എക്കെതിരായ അന്വേഷണവും സ്പീക്കര്‍ കൂടുതല്‍ വിവരങ്ങള്‍ തേടിയിരിക്കുകയാണ്. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കെ ഇത്രയും അധികം പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കുന്നത് സംസ്ഥാന ചരിത്രത്തിലാദ്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (7 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (8 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (8 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (9 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (11 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (12 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (12 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (12 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (13 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (13 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (13 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (14 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (15 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (15 hours ago)

Malayali Vartha Recommends