കൊല്ലം അഞ്ചാലുമൂട്ടിൽ നിന്നും കാണാതായ സഹോദരങ്ങളെ പൊക്കിയത് വേളാങ്കണ്ണിയിലെ ലോഡ്ജിൽ നിന്നും... പ്രണയിനിയെ സ്വന്തമാക്കാന്‍ സഹോദരിയെ കാമുകനടുത്തെത്തിച്ച് യുവാവ് ചെയ്തത്; സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ സുഖജീവിതം സ്വപ്നം കണ്ട 'കാമുകന്മാരെ' പൊക്കിയതോടെ ചുരുളഴിഞ്ഞത് ആരെയും ഞെട്ടിക്കുന്ന കഥ...
പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന് യുവാക്കളെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു.
പ്രാക്കുളത്തെ 17 കാരിയെയും കണ്ണനല്ലൂരിലെ 15 കാരിയെയും തട്ടിക്കൊണ്ടുപോയ കേസില്‍ കൊല്ലം കാക്കത്തോപ്പ് കളീക്കല്‍ കടപ്പുറം ഷിജിന് ആന്റണി (21), പ്രാക്കുളത്തെ പെണ്‍കുട്ടിയുടെ സഹോദരന് (21), ഇവര്‍ സഞ്ചരിച്ച കാറിന്റെ ഡ്രൈവര്‍ പ്രാക്കുളം സ്വദേശി ബിനീഷ് (21) എന്നിവരാണ് അറസ്റ്റിലായത്. പ്രാക്കുളത്തെ പെണ്‍കുട്ടിയെ കാമുകന്റെ അടുത്ത് എത്തിക്കാന്‍ സഹോദരന് സഹായിച്ചുവെന്നാണ് പൊലീസ് പറയുന്നത്.
പകരം പ്രാക്കുളത്തെ പെണ്‍കുട്ടിയുടെ സഹോദരന്റെ കാമുകിയായ കണ്ണനല്ലൂരിലെ 15 കാരിയെ ഷിജിന് ആന്റണി കൂട്ടിക്കൊണ്ടുവന്നു. പെണ്‍കുട്ടിയെയും സഹോദരനെയും കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ അഞ്ചാലുംമൂട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതേദിവസം കണ്ണനല്ലൂരില്‍ 15കാരിയെ കാണാനില്ലെന്ന പരാതിയും ലഭിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട് വേളാങ്കണ്ണിയില്‍ ഇവരുണ്ടെന്ന് കണ്ടെത്തിയത്. വേളാങ്കണ്ണിയിലെ ലോഡ്ജില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha