മക്കളുടെ കണ്‍മുന്നില്‍ വച്ച് ഭാര്യയേയും അമ്മായിയമ്മയേയും കൊലപ്പെടുത്തിയ ശേഷം ശരീരം വെട്ടിനുറുക്കി; രക്തത്തില്‍ കുളിച്ചുകിടക്കുന്ന അമ്മയുടെയും മുത്തശ്ശിയുടെയും മൃതദേഹങ്ങള്‍ക്ക് മുന്നിലിരുന്നു നിലവിളിക്കുന്ന കുട്ടികളെ കണ്ടെത്തിയത് നാട്ടുകാർ... തുടർ പരിശോധനയിൽ കണ്ടെത്തിയത് ഭയാനകമായ ആ കാഴ്ച്ച.. നടുക്കം വിട്ടുമാറാതെ നാട്ടുകാർ

മക്കളുടെ കണ്‍മുന്നില്‍ വച്ച് ഭാര്യയേയും അമ്മായിയമ്മയേയും കൊലപ്പെടുത്തി യുവാവ്. കൊലപാതകം നടത്തിയ ശേഷം ഇയാള്‍ ഇരുവരുടെയും ശരീരം വെട്ടിനുറുക്കുകയും ചെയ്തു.
കുട്ടികളുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്. രക്തത്തില്‍ കുളിച്ചുകിടക്കുന്ന അമ്മയുടെയും മുത്തശ്ശിയുടെയും മൃതദേഹങ്ങള്‍ക്ക് മുന്നിലിരുന്നു നിലവിളിക്കുന്ന കുട്ടികളെയാണ് സ്ഥലത്തെത്തിയ നാട്ടുകാര്‍ കണ്ടത്.
ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവിനെ തൊട്ടടുത്ത മുറിയില്‍ ബോധരഹിതനായി കണ്ടെത്തി. യുവാവിന്റെ ശരീരത്തില്‍ വിഷത്തിന്റെ അംശം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.
എന്നിരുന്നാലും ദാമ്പത്യപ്രശ്‌നങ്ങളാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മാസങ്ങളായി യുവാവിന്റെ ഭാര്യയും മക്കളും ഭാര്യാ മാതാവിനൊപ്പമാണ് താമസിച്ചിരുന്നത്. പ്രതിക്ക് ബോധം വന്ന ശേഷം വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ത്രിപുരയിലെ ധലായ് ജില്ലയിലാണ് സംഭവം.
https://www.facebook.com/Malayalivartha