Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവില്ല; കോണ്‍ഗ്രസിനെ വിട്ട് എന്‍.എസ്.എസ് ബി.ജെ.പിയോട് അടുക്കുന്നു; മന്നം ജയന്തി ആശംസിച്ച പ്രധാനമന്ത്രിക്കും അമിത്ഷാക്കും നന്ദി പറഞ്ഞ് സര്‍വീസില്‍ മുഖപ്രസംഗം; പിന്തുണ ഉറപ്പിക്കാന്‍ കെ. സുരേന്ദ്രന്‍ രംഗത്ത്

19 JANUARY 2021 04:40 PM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസില്‍ രമേശന്‍ നായരുടെ കാര്യത്തില്‍ ഒരു തീരുമാനമായി. മുഖ്യമന്ത്രി കുപ്പായം തുന്നി കാത്തിരുന്നത് വെറുതെ ആണെന്ന് എതാണ്ട് ഉറപ്പായി. ഹിന്ദി അറിയില്ലെങ്കിലും ഉമ്മന്‍ചാണ്ടി ഹൈകാന്‍ഡിനെ കറക്കി എടുത്തു.താക്കോല്‍ സ്ഥാനം സ്വന്തമാക്കുകയും ചെയ്തു. ഇനി പിന്നെ കോണ്‍ഗ്രസിനെ പിന്തുണച്ചിട്ട് എന്തുകാര്യമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ അങ്ങനെ ചിന്തിച്ചില്ലെങ്കിലെ അത്ഭുതപ്പെടാനുള്ളു. ഇത് മനസിലാക്കി ബി.ജെ.പിയും കളി തുടങ്ങിക്കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് എന്‍ എസ് എസിനെ ഒപ്പംകൂട്ടാന്‍ ബി ജെ പിയുടെ നീക്കം ആരംഭിച്ചു.

മന്നം ജയന്തിക്ക് ആശംസ അറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി അമിത് ഷായ്ക്കും എന്‍ എസ് എസ് നന്ദി പ്രകടിപ്പിച്ചതിനെ സമര്‍ത്ഥമായി ഉപയോഗിക്കാനാണ് ബി ജെ പി ലക്ഷ്യമിടുന്നത്. മുഖപത്രമായ സര്‍വ്വീസില്‍ പ്രധാനമന്ത്രിക്കും അമിത്ഷാക്കും നന്ദി അറിയിച്ചുകൊണ്ട് എന്‍.എസ്.എസ് മുഖപ്രസംഗവും എഴുതിയിരുന്നു.

ഈ ലേഖനം കെ. സുരേന്ദ്രന്‍ ഫെയ്സ്ബുക്ക് പോസ്റ്റായി ഇട്ടതിലൂടെയാണ് ബിജെപിയുടെ മനസിലിരുപ്പ് വ്യക്തമായത്. പ്രധാനമന്ത്രിക്കും അമിത്ഷായ്ക്കും ജനറല്‍ സെക്രട്ടറി നന്ദി അറിയിച്ചത് എന്‍ എസ് എസ് തങ്ങളോട് അടുക്കുന്നതിന്റെ സൂചനയായാണ് ബി.ജെ.പി നേതൃത്വം വ്യാഖ്യാനിക്കുന്നത്. ശബരിമല പ്രശ്‌നത്തോടെ നായര്‍ സമുദായത്തിലെ കൂടുതല്‍പ്പേര്‍ ബി.ജെ.പിയോട് അടുത്തിരുന്നു. രമേശ് ചെന്നിത്തലയ്ക്ക് പകരം ഉമ്മന്‍ചാണ്ടിയെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അധ്യക്ഷനായി നിശ്ചയിച്ച കോണ്‍ഗ്രസിന്റെ തീരുമാനം എന്‍ എസ് എസുമായി അടുക്കാനുളള നീക്കം കൂടുതല്‍ സുഗമമാക്കുമെന്നാണ് ബി.ജെ.പി കരുതുന്നത്. എന്‍.എസ്.എസിനെ തങ്ങളോട് കൂടുതല്‍ അടുപ്പിക്കുന്നതിന്റെ ഭാഗമായി മറ്റുചില നീക്കങ്ങളും ബി ജെ പി അണിയറയില്‍ ഒരുക്കുന്നുണ്ട്.

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി കേരളത്തിലെത്തുകയാണെങ്കില്‍ മന്നം സമാധിയില്‍ അദ്ദേഹത്തെക്കൊണ്ട് പുഷ്പാര്‍ച്ചന നടത്തിപ്പിക്കാനുളള ആലോചനയാണ് ഇതില്‍ ഏറ്റവും പ്രധാനം. എന്നാല്‍ മോദി കേരളത്തിലെത്തുമോ എന്ന് ഇപ്പോഴും വ്യക്തമല്ല. അതെ സമയം ബി ജെ പിയുടെ മനസിലിരുപ്പ് വ്യക്തമാണെങ്കിലും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ഇതുവരെ മനസ് തുറന്നിട്ടില്ല. സമദൂര നിലപാടില്‍ നിന്ന് മാറ്റമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. തിരഞ്ഞെടുപ്പിനോട് കൂടുതല്‍ അടുക്കുമ്പോള്‍ മറിച്ചെന്തെങ്കിലും തീരുമാനമുണ്ടാകുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (7 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (7 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (8 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (9 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (11 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (12 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (12 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (12 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (13 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (13 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (13 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (14 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (15 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (15 hours ago)

Malayali Vartha Recommends