Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിചാരണ ഘട്ടത്തിൽ നിർണായക മൊഴി! ഉത്രയുടെ മുറിയിൽ പാമ്പ് എത്താൻ സാധ്യതയില്ല... കാരണം ആ മുറിയിൽ ഉപയോഗിച്ചിരുന്നത് മറ്റൊന്ന്; സാധാരണയായി മൂർഖൻ വിഷം പാഴാക്കാറില്ല... പത്തി ഉയർത്തിയും ശബ്ദം ഉണ്ടാക്കിയും പത്തികൊണ്ട് അടിച്ചും ശത്രുവിനെ ഭയപ്പെടുത്തുകയാണ് പതിവ്... കൊല്ലം അഞ്ചലില്‍ ഉത്രയെ പാമ്പുകടിയേറ്റ് മരിച്ച കേസില്‍ സൂരജിനെതിരെ വീണ്ടും നിര്‍ണായക മൊഴി

20 JANUARY 2021 09:53 AM IST
മലയാളി വാര്‍ത്ത

കൊല്ലം അഞ്ചലില്‍ ഉത്രയെ പാമ്പുകടിയേറ്റ് മരിച്ച കേസില്‍ സൂരജിനെതിരെ വീണ്ടും നിര്‍ണായക മൊഴി. വിചാരണ ഘട്ടത്തിലായിരുന്നു ഉത്രയ്ക്കു പാമ്പുകടിയേറ്റതു സ്വാഭാവികമായ സാഹചര്യത്തിലല്ലെന്നു പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചതായി സർപ്പശാസ്ത്ര വിദഗ്ധൻ മവീഷ് കുമാർ ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം.മനോജ് മുൻപാകെ മൊഴി നൽകിയത്.

ഒൻപതാം വയസ്സുമുതൽ പിതാവിനോടൊപ്പം പാമ്പുകളുമായി സഹവസിക്കുകയും പഠിക്കുകയും ബിരുദാനന്തര ബിരുദത്തിനു ശേഷം പാമ്പുസംബന്ധമായ വിഷയത്തിൽ ഗവേഷണത്തിൽ ഏർപ്പെടുകയും ചെയ്തയാളാണ് നേപ്പാളിൽ പാമ്പു ഗവേഷണവുമായി ബന്ധപ്പെട്ടു ജോലി ചെയ്യുകയുമാണ് മവീഷ്കുമാർ. ഫോറൻസിക് മെഡിസിൻ വിഭാഗം മേധാവി ഡോ. ശശികല, വെറ്ററിനറി സർജൻ കിഷോർ കുമാർ, അരിപ്പ ഫോറസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് അസി. കൺസർവേറ്റർ മുഹമ്മദ് അൻവർ എന്നിവരോടൊപ്പം ഉത്രയുടെയും സൂരജിന്റെയും വീടു പരിശോധിച്ചതായി സാക്ഷി മൊഴി നൽകി.

ഉത്രയുടെ മുറിയിൽ സ്വാഭാവികമായി പാമ്പ് എത്താനോ ആക്രമണ സ്വഭാവത്തോടെ കടിക്കാനോ സാധ്യതയില്ല. മുറിയിൽ അണുനാശിനി ഉപയോഗിച്ചിരുന്നു. രൂക്ഷഗന്ധമുള്ള വസ്തുക്കൾ ഉള്ള സ്ഥലങ്ങൾ പാമ്പുകൾ ഒഴിവാക്കാറുണ്ട്.

ഉത്രയുടെ കയ്യിലെ പാമ്പുകടിയുടെ അടയാളം കണ്ടപ്പോൾ അതു സ്വാഭാവികമായുള്ള കടിയല്ലെന്നു കമ്മിറ്റിക്കു വ്യക്തമായി. മൂർഖൻ സാധാരണ വിഷം പാഴാക്കാറില്ല. പത്തി ഉയർത്തിയും ശബ്ദം ഉണ്ടാക്കിയും പത്തികൊണ്ട് അടിച്ചും ശത്രുവിനെ ഭയപ്പെടുത്തുകയാണ് പതിവ്. ഡമ്മിയിൽ കെട്ടിവച്ച കോഴിയെ കൊത്താതെ ഇഴഞ്ഞു നീങ്ങിയ മൂർഖൻ പലതവണ പ്രകോപിച്ചിട്ടും കടിക്കാതെ പത്തികൊണ്ട് അടിച്ച് ഒഴിവാക്കുന്നത് വിഡിയോ ദൃശ്യങ്ങളിൽ നിന്നു സാക്ഷി കോടതിയെ ബോധ്യപ്പെടുത്തി. അതേസമയം കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു ഉത്ര വധക്കേസിൽ പ്രതി സൂരജിനെതിരെ കോടതിയിൽ ഹാജരാക്കിയ തെളിവുകൾ സാക്ഷികൾ തിരിച്ചറിഞ്ഞത്. പാമ്പിനെ കൊണ്ടു വരുന്നതിന് ഉപയോഗിച്ച ജാർ, മയക്കാൻ ഉപയോഗിച്ച ഉറക്കഗുളികയുടെ സ്ട്രിപ്പുകൾ എന്നിവയാണു 15 മുതൽ 18 വരെയുള്ള സാക്ഷികളുടെ വിചാരണയ്ക്കിടെ അവർ തിരിച്ചറിഞ്ഞത്.

ചാത്തന്നൂരിലെ സൂപ്പർമാർക്കറ്റിൽ നിന്നാണു ചാവരുകാവ് സുരേഷ് പാമ്പിനെ ഇടാനായി ജാർ വാങ്ങിയത്. കോടതിയിൽ ഹാജരാക്കിയ ജാർ ലോക്ഡൗൺ സമയത്തു തന്റെ സൂപ്പർമാർക്കറ്റിൽനിന്നു നൽകിയതാണെന്ന് ഉടമ കോടതിയിൽ മൊഴി നൽകി. ഉത്രയുടെ വീട്ടുപരിസരത്തു നിന്നു ജാർ കണ്ടെടുത്തതിനു സാക്ഷിയായ നവാസും മൊഴി നൽകി. സൂരജ് ഉപയോഗിക്കുന്ന കാറിൽനിന്നു രണ്ടു ഗുളികകൾ മാത്രം ശേഷിക്കുന്ന ഉറക്കഗുളികയുടെ സ്ട്രിപ് കണ്ടെത്തുന്നതിനു സാക്ഷിയായ അഞ്ചൽ സ്വദേശി അരുണും കോടതിയിൽ ഇക്കാര്യം സമ്മതിച്ചു. സുരേഷ് പാമ്പിനെ സൂരജിനു കൈമാറിയ സ്ഥലത്തിനു സമീപത്തു കട നടത്തുന്ന നജീമിനെയും കോടതി വിസ്തരിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (7 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (7 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (8 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (9 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (11 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (12 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (12 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (12 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (13 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (13 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (13 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (14 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (15 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (15 hours ago)

Malayali Vartha Recommends