Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പരീക്ഷയുടെ ടെൻഷനായിരുന്നു അവൾക്ക്... കോളേജിലേക്ക്‌ പരീക്ഷയ്ക്ക്‌ പോകുന്നതിനിടെ ഒരു കിലോമീറ്റര്‍ മാത്രം അകലെ വെച്ച് സ്വകാര്യ ബസിനെ മറികടക്കുന്നതിനിടയിൽ സംഭവിച്ച ആ ദുരന്തം; സ്‌കൂട്ടര്‍ ബസിനടിയിലേക്ക്‌ പാഞ്ഞുകയറിയ കാഴ്‌ച നേരില്‍ കണ്ട ബസ്‌ യാത്രക്കാര്‍ വാവിട്ടു കരഞ്ഞു... കൂട്ട നിലവിളി കേട്ട നാട്ടുകാര്‍ സംഭവ സ്‌ഥലത്തേക്ക്‌ ഓടിയെത്തി... ആരക്കുന്നം ടോക്‌ എച്ച്‌ എഞ്ചീനിയറിംഗ്‌ കോളേജിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും തീരാനൊമ്പരമായി അഞ്‌ജലി അനില്‍കുമാര്‍

05 MARCH 2021 12:58 PM IST
മലയാളി വാര്‍ത്ത

കോളേജിലേക്ക്‌ പരീക്ഷക്ക്‌ പോകുന്നതിനിടെ സ്വകാര്യ ബസിനെ മറികടന്നത്‌ വിദ്യാര്‍ത്ഥിനിയുടെ അന്ത്യയാത്രയായി.

ആരക്കുന്നം ടോക്‌ എച്ച്‌ എഞ്ചീനിയറിംഗ്‌ കോളേജിലെ ഒന്നാം വര്‍ഷ ബിടെക്‌ വിദ്യാര്‍ത്ഥിനി അഞ്‌ജലി അനില്‍കുമാര്‍ അപകടത്തില്‍ മരിച്ച വാര്‍ത്ത ഞെട്ടലോടെയാണ്‌ സഹപാഠികളും കോളേജ്‌ അധികൃതരും കേട്ടത്‌.

കോളേജില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരത്തിനടുത്ത്‌ വച്ചാണ്‌ അപകടം. സ്‌കൂട്ടര്‍ ബസിനടിയിലേക്ക്‌ പാഞ്ഞുകയറിയ കാഴ്‌ച നേരില്‍ കണ്ട ബസ്‌ യാത്രക്കാര്‍ വാവിട്ടു കരഞ്ഞു.കൂട്ട നിലവിളി കേട്ട നാട്ടുകാര്‍ സംഭവസ്‌ഥലത്തേക്ക്‌ ഓടിയെത്തി.

നാട്ടുകാരും അഗ്നിശമന അംഗങ്ങളും ചേര്‍ന്ന്‌ നടത്തിയ ശ്രമത്തില്‍ ബസിനടിയില്‍ നിന്നും വിദ്യാര്‍ത്ഥിനിയുടെ ശരീരം പുറത്തെടുത്തു. ആരക്കുന്നത്തെ സ്വകാര്യ ആശുപത്രിയിലേക്ക്‌ കൊണ്ട്‌ പോയി.

ദാരുണ സംഭവത്തിന്‌ ദൃക്‌സാക്ഷിയായ ബസിലെ യാത്രക്കാര്‍ പലരും ജോലി സ്‌ഥലത്തേക്ക്‌ പോകാന്‍ കഴിയാതെ വീടുകളിലേക്ക്‌ തിരികെ പോയി.അര മണിക്കൂറിനുള്ളില്‍ വിദ്യാര്‍ത്ഥിനിയുടെ സഹോദരനും മാതാവും സ്‌ഥലത്ത്‌ എത്തി.

അപകടസ്‌ഥലത്തെ ഹൃദയഭേദകമായ കാഴ്‌ച അവരെ തളര്‍ത്തിക്കളഞ്ഞു. അവരെ ആശ്വസിപ്പിക്കാന്‍ നാട്ടുകാര്‍ നടത്തിയ ശ്രമവും വിഫലമായി.

തകര്‍ന്ന സ്‌കൂട്ടര്‍ പുറത്തെടുത്ത ശേഷം റോഡില്‍ തളം കെട്ടി നിന്ന രക്‌തം അഗ്നിശമന സേനാംഗങ്ങള്‍ കഴുകി ശുചീകരിച്ചു.

മുളന്തുരുത്തി പൊലീസ്‌ സ്‌ഥലത്തെത്തി നടപടിക്രമങ്ങള്‍ സ്വീകരിച്ചു.അപകടത്തെ തുടര്‍ന്ന്‌ ഏറെ സമയം ഗതാഗത തടസം ഉണ്ടായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (7 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (8 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (8 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (9 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (11 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (12 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (12 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (12 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (13 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (13 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (13 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (14 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (15 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (15 hours ago)

Malayali Vartha Recommends