Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു മാസമായി കരമന തളിയിലിന് സമീപത്തെ അപ്പാര്‍ട്ട്‌മെന്റില്‍ രണ്ടു മുറികള്‍ വാടകയ്‌ക്കെടുത്ത് പെണ്‍വാണിഭം പൊടിപൊടിച്ചു! കവിതയെന്ന യുവതിയെ ബാംഗ്ലൂരിൽ നിന്നുമെത്തിച്ചത് ദിവസങ്ങൾക്ക് മുൻപ്; പക്ഷെ ഇതിനിടയിൽ വില്ലത്തിയായി മാറിയത് വെഞ്ഞാറമൂട് സ്വദേശി ഷീബ... യുവാവിന്റെ ജനനേന്ദ്രിയത്തില്‍ അടക്കം ഇരുപതിലധികം ഇടങ്ങളില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കുത്തി ക്രൂരമായ കൊലപാതകം; പിന്നൽ പെണ്‍വാണിഭ സംഘമെന്ന് അന്വേഷണ സംഘം...

05 APRIL 2021 01:09 PM IST
മലയാളി വാര്‍ത്ത

കരമനയില്‍ യുവാവ് കൊല്ലപ്പെട്ടത് പെണ്‍വാണിഭ സംഘവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നെന്ന് പൊലീസ്. സംഭവത്തില്‍ വെഞ്ഞാറമൂട് സ്വദേശിനി ഷീബ ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കരമന സ്വദേശി വൈശാഖ് ശനിയാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്. രാവിലെ അപാര്‍ട്ട്‌മെന്റിലെ മുറിയില്‍ നെഞ്ചില്‍ കുത്തേറ്റ നിലയിലാണ് വൈശാഖിനെ കണ്ടെത്തിയത്. ഒരു മാസമായി കരമന തളിയിലിന് സമീപത്തെ അപ്പാര്‍ട്ട്‌മെന്റില്‍ രണ്ടു മുറികള്‍ വാടകയ്‌ക്കെടുത്താണ് പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചിരുന്നത്.

ഷീബയാണ് ഇതിന് പിന്നിലെന്നും പൊലീസ് പറഞ്ഞു. നവീന്‍ സുരേഷ്, ശിവപ്രസാദ്, സുജിത്ത് ഷീബ, കവിത എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയാണു സംഭവം നടന്നതെന്നു പൊലീസ് പറയുന്നു .

പെണ്‍വാണിഭം നടക്കുന്നതായി ആരോപിച്ചു അപ്പാര്‍ട്‌മെന്റില്‍ എത്തി ബഹളം വച്ച വൈശാഖിനെ പ്രതികള്‍ സംഘം ചേര്‍ന്നു ആക്രമിക്കുകയായിരുന്നു. നെഞ്ചിലും വയറ്റിലും സ്‌ക്രൂ ഡ്രൈവര്‍ പോലുള്ള ആയുധം കൊണ്ടു ക്രൂരമായി കുത്തി മുറിവേല്‍പിച്ച ശേഷം ബാല്‍ക്കണിയിലേക്കു തള്ളിയിടുകയായിരുന്നെന്നു പൊലീസ് അറിയിച്ചു.

ഒരു മാസമായി കരമന തളിയിലിന് സമീപത്തെ അപ്പാര്‍ട്ട്‌മെന്റില്‍ രണ്ടു മുറികള്‍ വാടകയ്‌ക്കെടുത്താണ് പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചിരുന്നത്. ബെംഗളൂരു സ്വദേശിനിയായ കവിതയെ കഴിഞ്ഞ ദിവസമാണ് ഇവിടേക്ക് എത്തിച്ചത്.

 

പൊലീസ് പിടിയിലായ വെഞ്ഞാറമൂട് സ്വദേശിനി ഷീബയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും പൊലീസ് അറിയിച്ചു. യുവാവിന്റെ ജനനേന്ദ്രിയത്തില്‍ ഉള്‍പ്പെടെ ഇരുപതിലധികം ഇടങ്ങളില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കുത്തിയിട്ടുണ്ട്.

കസ്റ്റഡിയിലുള്ള മണക്കാട് സ്വദേശി നവീന്‍ സുരേഷാണ് കൊലപാതകം നടത്തിയതെന്നാണ് ഷീബയുടെ മൊഴി. എന്നാല്‍ ഷീബയുടെ ഒപ്പമുണ്ടായിരുന്ന നാലു പേരാണ് കൊലപാതകം നടത്തിയതെന്നാണ് നവീന്‍ സുരേഷ് പറയുന്നത്.

കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു. നവീന്‍ സുരേഷ്, ശിവപ്രസാദ്, സുജിത്, ഷീബ, കവിത എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (2 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (2 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (3 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (3 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (3 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (6 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (6 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (7 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (7 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (7 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (8 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (8 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (9 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (9 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (9 hours ago)

Malayali Vartha Recommends