Widgets Magazine
04
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശൂരിൽ വൻ തീപിടുത്തം.... റെയിൽവേ സ്റ്റേഷനിലെ പാർക്കിങ്ങിൽ തീപിടുത്തം.. ബൈക്കുകൾ കത്തി നശിച്ചു.... ഷെഡ് പൂർണമായി കത്തി.... തീ പടർന്നത് രണ്ടാം ഫ്ലാറ്റ് ഫോമിനടുത്ത്.... തീ അണയ്ക്കാൻ ശ്രമം തുടരുന്നു


സ്ത്രീ സുരക്ഷാ പദ്ധതി... രജിസ്ട്രേഷനും അനുബന്ധ സേവനങ്ങള്‍ക്കും അക്ഷയ കേന്ദ്രങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് 40 രൂപ


സങ്കടക്കാഴ്ചയായി...മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം


ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ ആൻ്റണി രാജുവിന് 3 വർഷം തടവും 10,000 രൂപ പിഴയും...


ഏത് രാഹുൽ മാങ്കൂട്ടത്തിൽ..? വിജയ സാധ്യത കൂടുതലുള്ളതിനാൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടും: നിയമസഭാ തെരഞ്ഞെടുപ്പിൽ രാഹുലിന് കോണ്‍ഗ്രസ് സീറ്റ് നൽകുമോയെന്ന ചോദ്യത്തിനോട് പ്രതികരിച്ച് സണ്ണി ജോസഫ്...

ട്രെയിന്‍ വരുന്നതിന് തൊട്ടുമുന്‍പ് റെയി‍ല്‍വേ തുരങ്കത്തില്‍ കയറിയത് കൊലകൊമ്പനായ കാട്ടാന! അരക്കിലോമീറ്റര്‍ അകലെ ട്രെയിന്‍; കൊല്ലം - ചെങ്കോട്ട റെയില്‍വേ പാതയില്‍ ഉറുകുന്ന് ആനപ്പെട്ടകൊങ്കല്‍ ഒന്നാം തുരപ്പില്‍ കഴിഞ്ഞ ദിവസം അർദ്ധരാത്രി സംഭവിച്ചത്....

13 APRIL 2021 08:34 AM IST
മലയാളി വാര്‍ത്ത

More Stories...

പുതിയ വീട്, പ്രണയ വിജയം, ഐശ്വര്യം: ഈ 2 രാശിക്കാർക്ക് ഇന്ന് വൻ ഭാഗ്യം

അനാചാരങ്ങൾക്കെതിരെ ഉയർന്ന ശബ്ദമായിരുന്നു മന്നത്തിന്റേത് ...സമുദായത്തിന്റെ വേലിക്കെട്ടുകൾക്കുള്ളിൽ ഒതുങ്ങാതെ, സാമൂഹിക ഐക്യത്തിനായി നിലകൊണ്ട കർമ്മയോഗി.. ഒരു നൂറ്റാണ്ട് മുമ്പ് സ്വന്തം വീട്ടിൽ ഇലയിട്ട് പുലയർക്ക് വിളമ്പി പന്തിഭോജനം നടത്തി സാമൂഹിക അദ്ദേഹം വിപ്ലവം സൃഷ്ടിച്ചു. അവർണ്ണർക്ക് ക്ഷേത്രപ്രവേശനം നൽകാനുള്ള വൈക്കം ഗുരുവായൂർ സത്യാഗ്രഹങ്ങളിലും സജീവമായി പങ്കെടുത്തു. അനാചാരങ്ങളും ആർഭാടങ്ങളും നിർത്തലാക്കി.

പുതുവർഷം വൻ ഭാഗ്യങ്ങളുമായി: ഈ 3 രാശിക്ക് ഇന്ന് തൊഴിൽ വിജയം

ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം, പ്രത്യേകിച്ച് ശിരോ രോഗങ്ങൾ വരാൻ ഇടയുള്ളതിനാൽ ജാഗ്രത പുലർത്തുന്നത്

ശത്രുവിനുമേൽ വിജയം, കോടതി കാര്യങ്ങളിൽ അനുകൂലമായ വിധി, ഭക്ഷണ സുഖം എന്നിവ അനുഭവപ്പെടാം. എന്നാൽ കുടുംബബന്ധുജനങ്ങളുമായി

ട്രെയിന്‍ വരുന്നതിന് തൊട്ടുമുന്‍പ് റെയി‍ല്‍വേ തുരങ്കത്തില്‍ കയറിയ കാട്ടാന പരിഭ്രാന്തി പരത്തി.

ഒടുവില്‍ സമീപവാസികള്‍ ബഹളം വച്ച്‌ വിരട്ടിയതോടെ ട്രെയിന്‍ തുരങ്കത്തിലേക്ക് കടക്കുന്നതിന് തൊട്ടുമുന്‍പ് കാട്ടാന പുറത്തു കടന്നു.

കൊല്ലം - ചെങ്കോട്ട റെയില്‍വേ പാതയില്‍ ഉറുകുന്ന് ആനപ്പെട്ടകൊങ്കല്‍ ഒന്നാം തുരപ്പില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലാണ് സംഭവം.

പാലക്കാട് നിന്നു തിരുനെല്‍വേലിക്കു പോയ പാലരുവി എക്സ്പ്രസ് തുരങ്കത്തിന് അര കിലോമീറ്റര്‍ അകലെയെത്തിയപ്പോഴും കാട്ടാന തുരങ്കത്തിനുള്ളിലായിരുന്നു.

ഉറുകുന്ന് തുരപ്പിന്‍പുറം പുതുവേലില്‍ വീട്ടില്‍ സുദര്‍ശനന്റെ പുരയിടത്തിലെ വാഴകള്‍ കൂട്ടമായി പിഴുതെടുത്ത് റെയില്‍വേ ട്രാക്കില്‍ തിന്നുകൊണ്ട് നില്‍ക്കവെയാണ് ട്രെയില്‍ പാഞ്ഞടുത്തത്. വാഴത്തോട്ടം നശിപ്പിച്ച ആനയെ ഓടിച്ചപ്പോള്‍ നേരെ പോയത് തുരങ്കത്തിലേക്കാണ്.

ചൂളംവിളിയുമായി ട്രെയിന്‍ എത്തിയപ്പോള്‍ സുദര്‍ശനനും കുടുംബവും സമീപവാസികളും സമീപത്ത് ഉണ്ടായിരുന്നു.

ആനപ്പെട്ടകൊങ്കല്‍ ഈസ്റ്റ് ആറുകണ്ണറ പാലത്തിനടുത്തെത്തിയ ട്രെയിന്‍ ചൂളം മുഴക്കിയതോടെ സമീപവാസികള്‍ക്ക് അപകടം മണത്തു.

ഉടന്‍ തന്നെ ആനയെ തുരങ്കത്തില്‍ നിന്നു പുറത്തുകടത്തുന്നതിനായി കൂട്ടത്തോടെ ബഹളം വച്ചു.

ട്രെയിന്‍ എത്തുന്നതിനു മിനിറ്റുകള്‍ക്ക് മുന്‍പ് 145 മീറ്റര്‍ ദൂരമുള്ള തുരങ്കത്തിലൂടെ ആന ഓടി മറുവശത്ത് എത്തുകയായിരുന്നു. ഇതോടെ വന്‍ ദുരന്തമാണ് ഒഴിവായത്.

പശ്ചിമഘട്ടം ആയതിനാല്‍ ഇവിടെ 40 കിലോമീറ്റര്‍ വേഗത്തിലാണ് ട്രെയിന്‍ ഓടിയിരുന്നത്.

ഇടമണ്‍ മുതല്‍ തമിഴ്നാട് അതിര്‍ത്തിയായ കോട്ടവാസല്‍ വരെ കാട്ടാനക്കൂട്ടവും മറ്റു കാട്ടുമൃഗങ്ങളും റെയില്‍വേ ട്രാക്ക് വഴി കടന്നു പോകുന്ന പതിവുണ്ട്. എന്നാല്‍ ട്രെയിന്‍ എത്തുന്നതിന് തൊട്ടുമുന്‍പ് കാട്ടാന തുരങ്കത്തിനു ഉള്ളില്‍പ്പെട്ടുപോയ സംഭവം ഇത് ആദ്യമായാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

. കുറ്റ്യാടിയിൽ അവധി ആഘോഷിക്കാനെത്തിയ പെൺകുട്ടി പുഴയിൽ മുങ്ങിമരിച്ചു  (1 minute ago)

എസ്.ഐ.ആർ.വോട്ടർ പട്ടിക  (2 minutes ago)

തൊണ്ടിമുതലിൽ കൃത്രിമം നടത്തിയ കേസിൽ 3 വർഷത്തെ തടവ് ശിക്ഷ വിധിച്ച കേസിൽ  (5 minutes ago)

പുതിയ പെൻഷൻ പദ്ധതി അവതരിപ്പിച്ച് തമിഴ്നാട്...  (8 minutes ago)

രണ്ടാം പ്രതി ജോബി ജോസഫിന് സ്വാപാധിക മുൻകൂർ ജാമ്യം  (11 minutes ago)

ശീവേലിപ്പുരയിലും ഗോപുരത്തിലുമാണ് വിളക്കുകള്‍ തെളിയിക്കുന്നത്...  (14 minutes ago)

കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മദീനയിൽ നിര്യാതയായി....  (31 minutes ago)

ഓൺലൈൻ ബുക്കിങ് രണ്ടു ഘട്ടങ്ങളിലായി ... ഏഴു ദിവസത്തിനുള്ളിൽ നൽകുന്ന മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ‌...  (37 minutes ago)

നിമിഷനേരം കൊണ്ട് നൂറോളം ബൈക്കുകൾ...  (45 minutes ago)

അർഹരായ മുഴുവൻ കുടുംബങ്ങൾക്കും മുൻഗണനാ റേഷൻകാർഡ്  (1 hour ago)

വിജയ് ഹസാരെ ട്രോഫിയിൽ റൺവേട്ട തുടരുന്നു...  (2 hours ago)

റെയിൽവേ സ്റ്റേഷനിലെ പാർക്കിങ്ങിൽ തീപിടുത്തം..  (2 hours ago)

എൻജിനിയറിങ് പ്രവേശന പരീക്ഷയ്‌ക്ക്‌ നാളെ മുതൽ അപേക്ഷിക്കാം  (3 hours ago)

രജിസ്ട്രേഷനും അനുബന്ധ സേവനങ്ങള്‍ക്കും അക്ഷയ കേന്ദ്രങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് 40 രൂപ  (3 hours ago)

വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ ...  (3 hours ago)

Malayali Vartha Recommends