Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യയുടെ സ്വന്തം കൊവിഡ് അത്ഭുതമരുന്ന് അടുത്തയാഴ്ച മുതല്‍ രോഗികള്‍ക്ക് നല്‍കി തുടങ്ങും; മൂന്ന് ദിവസത്തിനുള്ളില്‍ രോഗം ഭേദമാക്കും; മരുന്നിന്റെ ഉല്‍പാദനം റെഡീസ് ലാബോറട്ടറീസില്‍ പൂര്‍ത്തിയായി; പതിനായിരം ഡോസ് മരുന്ന് ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്യും

15 MAY 2021 11:16 AM IST
മലയാളി വാര്‍ത്ത

കൊവിഡ് രണ്ടാം തരംഗത്തില്‍ പ്രതിസന്ധിലായ ഇന്ത്യക്ക് ആശ്വാസമാണ് ഈ വാര്‍ത്ത. കൊവിഡ് രോഗികള്‍ക്ക് നല്‍കാനായി ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച മരുന്ന് അടുത്തയാഴ്ച്ച രോഗികള്‍ക്ക് നല്‍കിതുടങ്ങുമെന്നാണ് പുതിയ വാര്‍ത്ത. ഇന്ത്യന്‍ പ്രതിരോധ ഗവേഷണ കേന്ദ്രം വികസിപ്പിച്ച മരുന്നിന്റെ ഉല്‍പ്പാദനം നടത്തുന്നത് ഹൈദരാബാദിലെ റെഡീസ് ലാബോറട്ടറീസാണ്.

പതിനായിരം ഡോസ് മരുന്നാണ് ആദ്യ ഘട്ടത്തില്‍ തയ്യാറാക്കിയിട്ടുള്ളത്. ചികിത്സാപദ്ധതിയിലെ തെറാപ്യൂട്ടിക് ആപ്ലിക്കേഷനെന്ന നിലയിലാണ് 2-ഡിജി എന്ന മരുന്ന് നല്‍കുന്നത്. ഇത് ഡി.ആര്‍.ഡി.ഒയുടെ ന്യൂക്ലിയര്‍ മെഡിസിന്‍ ആന്റ് അലയഡ് സയന്‍സാണ് വികസിപ്പിച്ചത്. കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവര്‍ക്കു വേണ്ടി മാത്രമാണ് മരുന്ന് വികസിപ്പിച്ചത്. ഇപ്പോള്‍ നല്‍കുന്ന മരുന്നിനൊപ്പം കുടിക്കാവുന്ന വിധം ലായനി രൂപത്തിലാക്കി നല്‍കേണ്ട പൊടിയാണ് നിര്‍മ്മിച്ചത്.

ഒക്‌സിജന്‍ ശരീരത്തില്‍ വേണ്ടവിധം കയറാത്തവര്‍ക്ക് അതിനുള്ള ക്ഷമത കൂട്ടാന്‍ പുതിയ മരുന്നിന് സാധിക്കുന്നുണ്ടെന്നാണ് നിലവിലെ പരീക്ഷണങ്ങള്‍ തെളിയിക്കുന്നത്. രോഗികള്‍ മൂന്ന് ദിവസത്തിനകം കൃത്രിമ ശ്വാസോച്ഛ്വാസം വേണ്ടത്ത സാധാരണ അവസ്ഥയിലേക്ക് എത്തുന്നുവെന്നതാണ് ഏറെ ആശ്വാസമായി പറയുന്നത്. ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന രാജ്യത്തിന് ഈ മരുന്ന് വലിയ ആശ്വാസമായിരിക്കും. ഗ്ലൂക്കോസാണ് മരുന്നിലെ പ്രധാന ഘടകം. അതിനാല്‍ രാജ്യത്ത് ഇത് ധാരാളമായി നിര്‍മിക്കാനും വിതരണം ചെയ്യാനും കഴിയുമെന്ന് ഡി.ആര്‍.ഡി.ഒ. അറിയിച്ചു.

2-ഡിജിയുടെ കണ്ടുപിടിത്തം കൊവിഡ് എതിരായ പോരാട്ടത്തില്‍ നിര്‍ണായക നേട്ടമെന്നാണ് ഡി.ആര്‍.ഡി.ഒ അവകാശപ്പെടുന്നത്. 1.5 ലക്ഷം യൂണിറ്റ് ഓക്‌സികെയര്‍ സിസ്റ്റത്തിന് പി.എം കെയര്‍ഫണ്ടില്‍ നിന്നും ചിലവഴിച്ചത് 322.5 കോടി രൂപയാണ്. ഓക്‌സിജന്റെ ആവശ്യം രോഗികളില്‍ കുറക്കാന്‍ കഴിയുന്നത് ചികിത്സക്ക് കൂടുതല്‍ ഫലപ്രാപ്തി നല്‍കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നത്.

പൊടി രൂപത്തിലുള്ള മരുന്ന് വെള്ളത്തില്‍ ലയിപ്പിച്ചാണ് കഴിക്കേണ്ടത്. മരുന്ന് വൈറസ് ബാധിച്ച കോശങ്ങളെ പൊതിയുകയും വൈറസിന്റെ പ്രജനനത്തെ തടയുകയും ചെയ്യുന്നു. വൈറസ് ബാധയുള്ള കോശങ്ങളെ മാത്രമേ ലക്ഷ്യമിടുന്നുള്ളൂ എന്നതാണ് ഈ ഗ്ലൂക്കോസ് മരുന്നിനെ വേറിട്ടതാക്കുന്നത്.

മരുന്ന് നല്‍കിയശേഷം ആര്‍.ടി.പി.സി.ആര്‍. പരിശോധനയില്‍ വലിയ വിഭാഗം രോഗികള്‍ നെഗറ്റീവായി. വളരെ വേഗംതന്നെ രോഗികള്‍ സാധാരണനിലയിലേക്ക് വരുന്നതിനാല്‍ ആശുപത്രിവാസവും കുറയ്ക്കാനായി. കഴിഞ്ഞവര്‍ഷം മേയ് മുതല്‍ ഒക്ടോബര്‍വരെ നടത്തിയ രണ്ടാംഘട്ട പരീക്ഷണത്തില്‍ മരുന്ന് സുരക്ഷിതമാണെന്നും കണ്ടെത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (7 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (8 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (8 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (9 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (11 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (12 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (12 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (12 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (13 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (13 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (13 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (14 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (15 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (15 hours ago)

Malayali Vartha Recommends