Widgets Magazine
31
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള അഞ്ചാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് കാര്യവട്ടത്ത്... ആവേശത്തോടെ തലസ്ഥാനന​ഗരം


അന്തരിച്ച എന്‍സിപി നേതാവ് അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും... 


ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഇടംപിടിച്ച മലയാളി വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ.റോയിയുടെ സംസ്കാരം ഇന്ന് ..


സോണിയാഗാന്ധിക്കെതിരായ ദുഷ്പ്രചാരണം സിപിഎം അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല...


വാക്‌പോര് കടുക്കുന്നു.. വി ഡി സതീശനെതിരെ ശിവന്‍കുട്ടി വീണ്ടും രംഗത്തെത്തി..പറവൂരില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് ഉറപ്പാക്കുക.. ഈ നീക്കം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും..

'ഒരു ദേശീയ അവാർഡിന് കാരണമായ ഗാനം രചിച്ച പ്രതിഭാധനനായ വ്യക്തിയ്ക്ക് പോലും ഈ അവസ്ഥ ഉണ്ടാകുന്നുവെന്നത് സത്യത്തിൽ വേദനയുണ്ടാക്കുന്ന കാര്യമാണ്. ജീവനുള്ള ആ വരികൾക്ക് ജന്മം നൽകിയ കൈകളിൽ തൂലികയ്ക്ക് പകരം ഇന്ന് കത്രികയേന്തേണ്ടി വരുന്നത് നമ്മുടെ കൂടി പരാജയമാണ്...' ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ കുറിക്കുന്നു

10 JUNE 2021 04:37 PM IST
മലയാളി വാര്‍ത്ത

മായാലോകമാണ് സിനിമ. അവിടെ വാഴുന്നവര്‍ ഏറെ വീഴുന്നവര്‍ ഏറെയാണ്. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കേണ്ടയിരുന്ന പ്രേം ദാസെന്ന മനുഷ്യന്റെ കഥയും അതുപോലെ തന്നെയാണ്. ഗാനരചയിതാവിന്റെ കുപ്പായം ഒരിക്കല്‍ അണിഞ്ഞ പ്രേമിന് ഇന്ന് ജീവിതം നല്‍കിയിരിക്കുന്നത് തോട്ടക്കാരന്റെ വേഷമാണ്. ആർഎസ്പി നേതാവ് ഷിബു ബേബി ജോണാണ് ഇക്കഥ സോഷ്യല്‍ മീഡിയക്ക് പരിചയപ്പെടുത്തുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:

RSP നേതാവ് ഷിബു ബേബി ജോൺ എഴുതുന്നു.

കഴിഞ്ഞ 14 വർഷമായി കഴിവതും സ്ഥിരമായി ഞാൻ ആയുർവേദ ചികിൽസയ്ക്ക് വരുന്ന സ്ഥലമാണ് തൃശൂരിലെ മജ്ലീസ് ആയുർവേദ പാർക്ക്. വർഷങ്ങളായി വരുന്നതിനാൽ ഇവിടത്തെ എല്ലാ ജീവനക്കാരുമായി നല്ല സൗഹൃദമാണ് ഉള്ളത്.

ഇന്നലെ രാവിലെ ലൈറ്റ് എക്സർസൈസിൻ്റെ ഭാഗമായി നടക്കാനിറങ്ങിയപ്പോൾ ഒരു പുതിയ ജീവനക്കാരൻ ഇവിടത്തെ പൂന്തോട്ടത്തിൽ പണിയെടുക്കുന്നത് കണ്ടു. അദ്ദേഹത്തിൻ്റെ അടുത്തേക്ക് പോയി പരിചയപ്പെട്ടു. അത് ആരാണെന്നറിഞ്ഞ അമ്പരപ്പിൽ നിന്നും ഞാൻ ഇപ്പോഴും മോചിതനായിട്ടില്ല.

അദ്ദേഹത്തിൻ്റെ പേര് പ്രേം ദാസ്. 2017 ൽ ഗാനഗന്ധർവൻ ഡോ. കെ.ജെ യേശുദാസിന് ദേശീയ പുരസ്കാരം നേടിക്കൊടുത്ത പി.ടി കുഞ്ഞുമുഹമ്മദിൻ്റെ 'വിശ്വാസപൂർവം മൻസൂർ' എന്ന ചിത്രത്തിലെ 'പോയ്മറഞ്ഞ കാലം' എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ രചയിതാവാണ് പ്രേംദാസ്. മനസ്സിൽ ഒരുപാട് സ്വപ്നങ്ങളുണ്ടെങ്കിലും ജീവിത പ്രാരാബ്ദങ്ങൾ മൂലം ഇവിടെ തോട്ടക്കാരനായി ജോലി ചെയ്യേണ്ടി വരുന്ന ആ ജീവിതം ശരിക്കും കരളലിയിക്കുന്നതാണ്.

ഒരു ദേശീയ അവാർഡിന് കാരണമായ ഗാനം രചിച്ച പ്രതിഭാധനനായ വ്യക്തിയ്ക്ക് പോലും ഈ അവസ്ഥ ഉണ്ടാകുന്നുവെന്നത് സത്യത്തിൽ വേദനയുണ്ടാക്കുന്ന കാര്യമാണ്. ജീവനുള്ള ആ വരികൾക്ക് ജന്മം നൽകിയ കൈകളിൽ തൂലികയ്ക്ക് പകരം ഇന്ന് കത്രികയേന്തേണ്ടി വരുന്നത് നമ്മുടെ കൂടി പരാജയമാണ്. സാഹിത്യകാരും കലാകാരന്മാരുമൊക്കെ സമൂഹത്തിൻ്റെ സമ്പത്താണ്. അതാത് മേഖലയിൽ നിന്നും അവർ കൊഴിഞ്ഞുപോയാൽ ആ നഷ്ടം നമ്മുടേതാണെന്ന് നാം തിരിച്ചറിയണം.

മാന്യമായൊരു തൊഴിൽ ചെയ്താണ് ജീവിക്കുന്നതെന്ന് പ്രേമിന് അഭിമാനിക്കാം. എന്നാൽ നമ്മൾ മലയാളികൾക്ക് നഷ്ടപ്പെട്ടത് എത്രയോ മികച്ച ഗാനങ്ങളായിരിക്കും. പ്രതിഭയുടെ നിറവുള്ള ആ വിരലുകൾ വീണ്ടും പേനയേന്തുന്ന നാളുകൾക്കായി കാത്തിരിക്കുന്നു.

#Praveendas
#ShibuBabyJohn

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വത്ത് തർക്കത്തിൽ ഭാര്യാ സഹോദരനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 6 വർഷം തടവും  കാൽ ലക്ഷം പിഴയും ശിക്ഷ  (4 minutes ago)

കാര്യവട്ടത്ത് ഇന്ന് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള അഞ്ചാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ...  (14 minutes ago)

ചരിത്രത്തിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയെന്ന റെക്കോര്‍ഡോടെയാണ് അധികാര കേന്ദ്രത്തിലേക്ക് ...  (34 minutes ago)

മലയാളി വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ.റോയിയുടെ സംസ്കാരം ഇന്ന് ..  (51 minutes ago)

റോയ് സിജെയുടെ ആത്മഹത്യ; 'ആദായ നികുതി ഉദ്യോഗസ്ഥര്‍ക്കെതിരെ കോണ്‍ഫിഡന്റ് ഗ്രൂപ്പ്  (6 hours ago)

വേലിയേറ്റ വെള്ളപ്പൊക്കം ദുരന്ത നിവാരണത്തിന്റെ പരിധിയില്‍വരുമെന്ന് സര്‍ക്കാര്‍  (6 hours ago)

ഭര്‍ത്താവ് കളിയാക്കിയതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി  (6 hours ago)

സ്പ്രിന്‍ക്ലര്‍ കരാറില്‍ നടപടിക്രമങ്ങളില്‍ ഗുരുതര വീഴ്ചയെന്ന് ഹൈക്കോടതി  (6 hours ago)

പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സപ്പിഴവ് ആരോപണവുമായി യുവതി  (7 hours ago)

യഥാര്‍ത്ഥ ജീവിത കഥയുമായി 'ഇനിയും' പ്രേക്ഷകരുടെ മുമ്പില്‍  (7 hours ago)

ഭാര്യയും സുഹൃത്തും ചേര്‍ന്ന് നടത്തിയ ഗൂഡാലോചന; വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് കണ്ടെത്തി കോടതി  (8 hours ago)

ഉത്സവപ്പറമ്പില്‍ സംഘര്‍ഷം തടയാന്‍ ശ്രമിച്ച എസ്‌ഐക്ക് മര്‍ദ്ദനം  (8 hours ago)

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 42കാരന് 100 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (8 hours ago)

വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്ഥാനും ബംഗ്ലാദേശും നേരിട്ടുള്ള വ്യോമയാന ബന്ധം പുനരാരംഭിച്ചു  (8 hours ago)

ഇ.ശ്രീധരനെ പരിഹസിച്ച് എം.വി.ഗോവിന്ദന്‍  (9 hours ago)

Malayali Vartha Recommends