വീട്ടുവളപ്പില്‍ മാലിന്യം നിക്ഷേപിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ യുവാവിന്റെ കൈപ്പത്തി വാക്കത്തി കൊണ്ട് വെട്ടിമാറ്റിയ കേസില്‍ പ്രതിയായ വീട്ടമ്മ പോലീസ് പിടിയില്‍....
വീട്ടുവളപ്പില്‍ മാലിന്യം നിക്ഷേപിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ യുവാവിന്റെ കൈപ്പത്തി വാക്കത്തി കൊണ്ട് വെട്ടിമാറ്റിയ കേസില്‍ പ്രതിയായ വീട്ടമ്മ പോലീസ് പിടിയില്‍.
അണക്കര ഏഴാംമൈയില്‍ കോളനി പട്ടശേരിയില്‍ ജോമോളാണ് ഇന്നലെ രാത്രി നെടുങ്കണ്ടത്ത വീട്ടുവളപ്പില്‍ നിന്നും പിടിയിലായത്. അതിനിടെ ജോമോളുടെ ആക്രമണത്തില്‍ പരിക്കേറ്റ മനുവിന്റെ കൈപ്പത്തി ശസ്ത്രക്രിയയില്‍ തുന്നിച്ചേര്‍ത്തിട്ടുണ്ട്.
വ്യാഴാഴ്ച ഏഴ് മണിയോടെയാണ് ജോമോള്‍ അയല്‍വാസിയായ മനുവിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. സംഭവം നടന്നതിന് തൊട്ടുപിന്നാലെ ജോമോളും കുടുംബവും രക്ഷപ്പെട്ടിരുന്നു.
ഇവരുടെ ബന്ധുവീട്ടില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ജോമോള്‍ ജില്ലയ്ക്ക് പുറത്തേയ്ക്ക് രക്ഷപ്പെട്ടെന്ന നിഗമനത്തിലായിരുന്നു പോലീസ്.
എന്നാല്‍ പോലീസ് ജോമോളിന്റെ കുടുംബവുമായി ബന്ധം സ്ഥാപിച്ചിരുന്ന യുവാവുമായി രക്ഷപ്പെടുത്താനെന്ന വ്യാജേന ബന്ധം സ്ഥാപിക്കുകയും ഇവരെ കുടുക്കുകയുമായിരുന്നു.
ശനിയാഴ്ച ഉച്ചയോടെ ഇവര്‍ നെടുങ്കണ്ടത്തെ ബന്ധുവിന്റെ വീട്ടിലുണ്ടെന്ന വിവരം പോലീസിന് ലഭിച്ചു. എന്നാല്‍ വീട് കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ജോമോളോട് നെടുങ്കണ്ടത്തെ ആശുപത്രിയില്‍ അഡ്മിറ്റാകാന്‍ യുവാവ് നിര്‍ദ്ദേശിക്കുകയായിരുന്നു.
ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ രാത്രിയാണ് ജോമോള്‍ പോലീസിന്റെ പിടിയിലാകുന്നത്.
https://www.facebook.com/Malayalivartha