നടി ഷക്കീല മരണപ്പെട്ടെന്ന് സോഷ്യല്‍ മീഡിയിൽ വ്യാജ പ്രചരണം; ഇപ്പോഴും ജീവനോടെയുണ്ടെന്ന് പ്രതികരിച്ച് താരം!! വൈറലായി താരത്തിന്റെ വീഡിയോ
നടി ഷക്കീല മരണപ്പെട്ടെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം. തന്റെ മരണ വാര്‍ത്തയുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. താന്‍ പൂര്‍ണ ആരോഗ്യത്തോടെയുണ്ടെന്നും മരിച്ചിട്ടില്ലെന്നും പറഞ്ഞ് താരം ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു.
ഇപ്പോഴുള്ള പ്രചാരണം വ്യാജമാണെന്ന് താരം വീഡിയോയില്‍ പറഞ്ഞു. നേരത്തെ നടന് ജനാര്ദ്ദനന് മരിച്ചെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം ഉണ്ടായിരുന്നു. ഇതിന് അദ്ദേഹം മറുപടിയുമായി രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha