Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജനാർദനന് പിന്നാലെ ഷക്കീല.. മലയാളികളെ ഞെട്ടിച്ച് ഇരുവരുടെയും മരണം! പിന്നാലെ സാക്ഷാൽ താരങ്ങൾ തന്നെ നേരിട്ടിറങ്ങി....വ്യാജ പ്രചാരണത്തിന് പിന്നാലെ താരങ്ങളുടെ മറുപടി വൈറൽ... ഏറ്റെടുത്ത് ആരാധകരും...

30 JULY 2021 08:20 AM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ഇഷ്ട സിനിമാ താരം ജനാർദനന്‍ മരിച്ചതായി സോഷ്യല്‍ മീഡിയയിൽ വ്യാജ പ്രചാരണം. കഴിഞ്ഞ ദിവസം മുതലാണ് ചില സോഷ്യല്‍ മീഡിയ പേജുകളിലും വാട്സാപ്പ് ഗ്രൂപ്പുകളിലും ഇത്തരം പ്രചാരണം ആരംഭിച്ചത്. ജനാര്‍ദ്ദനന്റെ ചിത്രം വെച്ചുളള ആദരാഞ്ജലി കാര്‍ഡുകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരം പ്രചാരണങ്ങളോട് പ്രതികരിച്ച് നടൻ ജനാര്‍ദ്ദനന്‍ തന്നെ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. പ്രമുഖരുടെ വ്യാജ മരണ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പറന്നു നടക്കുന്നത് പുതിയ കാര്യമല്ല.

മലയാളത്തിന്റെ അഭിമാന താരം ജഗതി ശ്രീകുമാർ മുതൽ ബിഗ് ബി അമിതാഭ് ബച്ചന്‍ വരെ സോഷ്യല്‍ മീഡിയയുടെ ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് ഇരയായിട്ടുണ്ട്. ഏറ്റവും ഒടുവില്‍ സോഷ്യല്‍ മീഡിയ വ്യാജ വാര്‍ത്തകളുടെ ഇരയായിരിക്കുന്നത് മലയാളത്തിലെ മുതിര്‍ന്ന നടന്‍ ജനാർദനന്‍ ആണ്. അദ്ദേഹം മരണപ്പെട്ടതായി വ്യാപക പ്രചാരണമാണ് വാട്സാപ്പ് ഗ്രൂപ്പുകളിലും മറ്റും നടക്കുന്നത്. ഒട്ടനവധി പേരാണ് വ്യാജ വാര്‍ത്തയും ചിത്രങ്ങളും പങ്കുവെക്കുന്നത്.

പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമായ വാര്‍ത്തകളാണ് എന്നും ജനാര്‍ദ്ദനന്‍ ആരോഗ്യത്തോടെ തന്നെ ഇരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ പേരിലുളള ഫേസ്ബുക്ക് ഫാന്‍ ഗ്രൂപ്പ് പ്രതികരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ വ്യാജ മരണ വാര്‍ത്തകളോട് ജനാർദനന്‍ തന്നെ പ്രതികരിച്ചു.

വാര്‍ത്തകളുടെ നിജസ്ഥിതി അറിയാനായി സിനിമാ രംഗത്ത് നിന്ന് നിരവധി പേരാണ് തന്നെ വിളിക്കുന്നുവെന്ന് ജനാർദനൻ വ്യക്തമാക്കി. താന്‍ പൂര്‍ണ ആരോഗ്യവാനാണ്. സൈബര്‍ ഭ്രാന്തന്മാരുടെ ഇത്തരം വൈകൃതങ്ങളോട് പ്രതികരിക്കാനില്ലെന്നും ജനാര്‍ദ്ദനന്‍ പറഞ്ഞു.

'പ്രശസ്ത നടന്‍ ജനാര്‍ദ്ദനന്‍ അന്തരിച്ചു. ഒട്ടനവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ നടന്‍ കാലയവനികയ്ക്ക് ഉള്ളില്‍ മറഞ്ഞു, പ്രണാമം' എന്നാണ് താരത്തിന്റെ ചിത്രത്തിനൊപ്പം പ്രചരിക്കുന്ന പോസ്റ്ററിലെ കുറിപ്പ്. ഇത് വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

നിർമാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എൻ എം ബാദുഷയും ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. 'ഇന്നലെ മുതൽ നടൻ ജനാർദനൻ മരിച്ചു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരണം നടക്കുകയാണ്.

ഇതറിഞ്ഞ് അദ്ദേഹവുമായി ഇന്നലെയും സംസാരിച്ചു. ജനാർദനൻ ചേട്ടൻ പൂർണ ആരോഗ്യവനായി, സന്തോഷവാനായി അദ്ദേഹത്തിന്റെ വീട്ടിലുണ്ട്. ഇത്തരത്തിലുള്ള തെറ്റായ വാർത്തകൾ യാതൊരു സ്ഥിരീകരണവുമില്ലാതെ ഷെയർ ചെയ്യുന്നത് അത്യന്തം അപലപനീയമാണ്. ഈ പ്രവണത ഇനിയെങ്കിലും നിർത്തണം; ഇതൊരു അപേക്ഷയാണെന്ന് ബാദുഷയും പ്രതികരിച്ചു.

കഴിഞ്ഞ ദിവസം കന്നഡ സിനിമാ താരമായ ജനാർദനന്‍ മരണപ്പെട്ടിരുന്നു. ഇതാണ് മലയാള തരം ജനാർദനന്റെ മരണവാര്‍ത്തയായി പ്രചരിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. നടന്‍ സലിം കുമാറും ജഗതിയും ഇന്നസെന്റും അടക്കമുള്ളവര്‍ മലയാളത്തില്‍ വ്യാജ മരണ വാര്‍ത്താ പ്രചരണത്തിന് ഇരയായിട്ടുളളതാണ്.

എന്നാൽ ജനാർദ്ദന്റെ വ്യാക വാർത്തയ്ക്ക് പിന്നാലെ സോഷ്യൽമീഡിയയിൽ ഇരയായത് ഷക്കീല ആയിരുന്നു. ചലച്ചിത്ര താരം ഷക്കീല മരണമടഞ്ഞതായി സമൂഹമാദ്ധ്യമങ്ങളില്‍ വന്ന വ്യാജ പ്രചാരണം. വ്യാജ സന്ദേശം വന്നതിന് പിന്നാലെ ട്വി‌റ്ററില്‍ പ്രതികരണവുമായി നടി എത്തി. കേരളത്തില്‍ നിന്നൊരാള്‍ സമൂഹമാദ്ധ്യമത്തില്‍ താന്‍ മരിച്ചതായി പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെടുത്തി. താന്‍ പൂര്‍ണ ആരോഗ്യവതിയാണ്, സന്തോഷവതിയുമാണെന്ന് ഷക്കീല പ്രതികരിച്ചു.

വ്യാജ സന്ദേശം പ്രചരിച്ചയുടന്‍ നിരവധി പേര്‍ ഫോണുകളിലും മെസേജുകളിലൂടെയും വിളിച്ചന്വേഷിച്ചു. കേരളത്തിലെ ജനങ്ങള്‍ നല്‍കുന്ന കരുതലിന് വളരെ സന്തോഷമുണ്ടെന്ന് ഷക്കീല പ്രതികരിച്ചു. ആ വാര്‍ത്ത നല്‍കിയയാളോടും താന്‍ നന്ദി പറഞ്ഞ നടി 'അയാള്‍ കാരണമാണ് നിങ്ങളെന്നെ ഓര്‍ത്തത്' എന്ന് പ്രതികരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (7 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (8 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (8 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (9 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (11 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (12 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (12 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (12 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (13 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (13 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (13 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (14 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (15 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (15 hours ago)

Malayali Vartha Recommends