ആ നടനോടുണ്ടായിരുന്ന കടുത്ത പ്രണയം എല്ലാം തകിടം മറിച്ചു... ശോഭന ഇന്നും അവിവാഹിതയായി തുടരുന്നത്തിന്റെ കാരണം ആ മലയാളനായകനോ? വർഷങ്ങൾക്ക് ശേഷം ആ രഹസ്യം പുറത്ത്....

ശോഭന എന്ന പേരു കേൾക്കുമ്പോൾ തന്നെ മലയാളികൾക്ക് അതൊരു വികാരമാണ്. ആ പേരു കേൾക്കുമ്പോൾ തന്നെ മനസിലേക്ക് ഓടിയെത്തുന്ന നിരവധി കഥാപാത്രങ്ങളിൽ ഒന്ന് മാത്രമാണ് മണിച്ചിത്രത്താഴിലെ നാഗവല്ലി. ഗംഗ നാഗവല്ലിയായി മാറുന്നതും 'ഇന്നേക്ക് ദുർഗാഷ്ടമി നാൾ' എന്നു തുടങ്ങുന്ന ഡയലോഗും എല്ലാം ഇന്നലെയെന്ന പോലെയാണ് നമ്മുടെ മനസിൽ തെളിഞ്ഞു വരുന്നത്.
എന്നാൽ ഒരു മികച്ച നടി മാത്രമല്ല താരം. ഒരു മികച്ച നൃത്തകലാകാരി കൂടിയാണ് ശോഭന. 1984-ൽ പുറത്തിറങ്ങിയ ഏപ്രിൽ പതിനെട്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തിലേക്കെത്തുന്നത്. എന്നെന്നും മലയാളത്തിന് പ്രിയങ്കരിയായി മാറിയ ശോഭന തമിഴ്-തെലുങ്ക് സിനിമാ മേഖലയിൽ സൂപ്പർ താരങ്ങളുടെ കൂടെ വളരെ മികച്ച അഭിനയം കാഴ്ച വെച്ചു.
അതുപോലെ മോളിവുഡിന്റെ താരരാജാക്കന്മാരായ മോഹൻലാൽ, മമ്മൂട്ടി അങ്ങനെ നിരവധി താരങ്ങളുടെ നായികയായി ശോഭന തിളങ്ങി. മോഹൻലാലും ശോഭനയും നിരവധി സിനിമകളിലാണ് ഒരുമിച്ച് എത്തിയത്. മണിച്ചിത്രത്താഴിലെ ഗംഗ, തേൻമാവിൻ കൊമ്പത്തിലെ കാർത്തുമ്പി, പപ്പയുടെ സ്വന്തം അപ്പൂസിലെ ഭാമ, യാത്രയിലെ തുളസി, ചിലമ്പിലെ അംബിക, ഇന്നലയിലെ മായ, മിന്നാരത്തിലെ നീന, ഹിറ്റ്ലറിലെ ഗൗരി എന്നിങ്ങനെ ശോഭന അനശ്വരമാക്കിയ എത്രയെത്ര കഥാപാത്രങ്ങൾ.
രണ്ടു തവണയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ശോഭനയെ തേടിയെത്തിയത്. വിവിധ ഭാഷകളിലായി 14 ഫിലിംഫെയർ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ കലൈമാമാണി പുരസ്കാരം , കേരള സംഗീത നാടക അക്കാദമിയുടെ കലാരത്‌ന പുരസ്‌കാരം , പത്മശ്രീ പുരസ്കാരം , ഒരു തവണ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം എന്നിവ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളാണ് ശോഭന നേടിയിട്ടുള്ളത്. പത്മരാജൻ, ഭരതൻ, അടൂർ, മണിരത്നം, കെ എസ് സേതുമാധവൻ, പി ജി വിശ്വംഭരൻ, ബാലു മഹേന്ദ്ര, ഐ വി ശശി, ജോഷി, പ്രിയദർശൻ, സത്യൻ അന്തിക്കാട്, കമൽ, സിബി മലയിൽ, ഫാസിൽ തുടങ്ങി പ്രമുഖരായ ഒട്ടുമിക്ക സംവിധായകർക്ക് ഒപ്പവും ശോഭന പ്രവർത്തിച്ചിട്ടുണ്ട്.
അതൊക്കെ കൊണ്ട് തന്നെ താരം അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ അത്ര വേഗം മലയാളികൾ മറക്കില്ല. ഒരു ഇടവേളയ്ക്ക് ശേഷം യുവ നടൻ ദുൽഖർ സൽമാനും സുരേഷ് ഗോപിയും ഏറെ സുപ്രധാനമായ വേഷത്തിലെത്തിയ വരനെ ആവിശ്യമുണ്ട് മനോഹര ചിത്രത്തിലൂടെ കിടിലൻ തിരിച്ചു വരവാണ് ശോഭന നടത്തിയത്.അനൂപ് സത്യൻ ഒരുക്കിയ സിനിമയിലൂടെയാണ് താരം ഈ തിരിച്ചു വരവ് വളരെ ഗംഭീരമാക്കിയത്.
പക്ഷെ എന്നാൽ ശോഭന ഇതുവരേയും വിവാഹിതയാകത്തതിന്റെ കാരണം പ്രണയ നൈരാശ്യമാണോ എന്ന ചോദ്യം കാലങ്ങളായി ഉയർന്നു കേൾക്കുന്നു.ഇതിന് മുൻപ് ഒരു പ്രമുഖ അഭിനേതാവുമായുള്ള ഉള്ള വിവാഹം നടക്കാത്തതാണ് ശോഭന പിന്നീട് വിവാഹം കഴിക്കാത്തത് എന്ന് ഗോസിപ്പുകൾ വളരെ ശക്തമായ നിലനിന്നിരുന്നു. അതെ പോലെ തന്നെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അനിൽ കുബ്ലെയുമായും ചേർത്തും നിരവധി ഗോസിപ്പുകൾ മുൻപ് പ്രചരിച്ചിരുന്നു. അതിന് ശേഷം പിന്നീട് നായകന്മാരുടെ പേരിന്റെ കൂടെ ശോഭനയുടെ പേര് കേട്ടു.
എന്നാൽ ഒരു മോളിവുഡ് സൂപ്പർസ്റ്റാറും ശോഭനയും തമ്മിൽ വളരെ ദിവ്യമായ പ്രണയത്തിലായിരുന്നു വെന്നും പക്ഷെ എന്നാൽ ആ നടന്റെ വിവാഹം വേറെ ഒരാളുമായി നടന്നതാണെന്നും അതിന് ശേഷമാണ് ശോഭന മറ്റാരെയും വിവാഹം കഴിക്കാൻ തയ്യാറാക്കാതെന്നുമാണ് ചില ഗോസിപ്പുകൾ. അതെ പോലെ മലയാള സിനിമാ ലോകത്തിലെ ഒരു പ്രമുഖ നടനുമായി താരത്തിന് ഉണ്ടായിരുന്ന ദിവ്യപ്രണയമാണ് ഇപ്പോഴും അവിവാഹിതയായി തുടരാൻ കാരണം എന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ.
അതെ പോലെ അവർ ഒന്നിച്ച് അഭിനയിച്ച മിക്ക ചിത്രങ്ങളും വളരെ സൂപ്പർഹിറ്റായിരുന്നു. എന്നാൽ അയാൾ മറ്റൊരു വിവാഹം ചെയ്തതോടെ ശോഭന അവിവാഹിതയായി തുടരുകയായിരുന്നുവെന്നും ആ റിപ്പോട്ടിൽ പറയുന്നു. ഏറ്റവും അടുത്ത ബന്ധുവിനെ ശോഭന വിവാഹം കഴിക്കും എന്നുള്ള വാർത്തകൾ വന്നിരുന്നെങ്കിലും വിധിയുടെ വിളയാട്ടം എന്നോണം അതും നടക്കാതെ പോവുകയായിരുന്നു. എന്നാൽ വിവാഹം കഴിക്കാത്ത ശോഭന ഒരു പെൺകുട്ടിയെ ദത്ത് എടുത്തിരുന്നു, കുട്ടിയുടെ പേര് അനന്ത നാരായണിയെന്നാണ്. സിനിമാ ലോകത്ത് അത്ര സജീവമല്ലെങ്കിലും സാമൂഹിക മാധ്യങ്ങളിൽ വളരെ സജീവമാണ് ഇപ്പോഴും ശോഭന.
https://www.facebook.com/Malayalivartha