Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശരണ്യയുടെ 41-ാം ചരമദിനത്തില്‍ സീമാ ജി നായരെ തേടി ആ നേട്ടം... ഇത് കണ്ട് മറ്റൊരു ലോകത്തിരുന്ന് അവൾ സന്തോഷിക്കും... നടി സീമ ജി നായര്‍ക്ക് മദര്‍ തെരേസ പുരസ്കാരം! ഗവര്‍ണര്‍ സമ്മാനിക്കും

20 SEPTEMBER 2021 03:43 PM IST
മലയാളി വാര്‍ത്ത

സീരിയല്‍-സിനിമാതാരം സീമ ജി നായരെ കുറിച്ചുള്ള വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി പ്രചരിച്ച് കൊണ്ടിരിക്കുന്നത്. അര്‍ബുദ ബാധിതയായി അന്തരിച്ച നടി ശരണ്യ ശശിയ്ക്ക് താങ്ങും തണലുമായി നിന്ന നിന്നത് നടി സീമയായിരുന്നു. മകളെ പോലെ കണ്ട് ശരണ്യയുടെ എല്ലാ ആവശ്യങ്ങളിലും സീമ മുന്നില്‍ നിന്നു. ശരണ്യയുടെ അവസാന നിമിഷങ്ങളിലും എല്ലാ കാര്യത്തിനും മുന്നിൽ നിന്നതും നടിയുടെ അമ്മയ്ക്ക് ആശ്വസമേകിയതുമെല്ലാം സീമയായിരുന്നു.

ഇപ്പോഴിതാ സീമയെ തേടി വലിയൊരു അംഗീകാരം തന്നെ തേടിയെത്തിയിരിക്കുകയാണ്. സാമൂഹികക്ഷേമ പ്രവർത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകൾക്കായുള്ള കേരള ആർട്ട് ലവേഴ്സ് അസോസിയേഷനായ ‘കല’യുടെ പ്രഥമ മദർ തെരേസ പുരസ്കാരമാണ് താരത്തെ തേടിയെത്തിയിരിക്കുന്നത് . സെപ്റ്റംബര്‍ 21 ചൊവ്വാഴ്ച രാജ് ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവാര്‍ഡ് സമ്മാനിക്കും. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

ജീവകാരുണ്യമേഖലയില്‍ സീമയുടെ പ്രവര്‍ത്തനങ്ങള്‍ മാനിച്ചാണ് ഈ അവാര്‍ഡ്. "നടി ശരണ്യയുടെ ജീവന്‍​ രക്ഷിക്കാന്‍ സീമ ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനം നടത്തിയെങ്കിലും സീമയുടെ കാരുണ്യത്തിന്റെയും കരുതലിന്റെയും കൈപ്പിടിയില്‍ നിന്ന് വഴുതി ശരണ്യ വിടപറഞ്ഞ് 41 ദിവസം തികയുന്ന നാളിലാണ് സീമയ്ക്ക് അവാര്‍ഡ് സമ്മാനിക്കപ്പെടുക. ഇത് ആകസ്മികമാണ്," 'കല'യുടെ രക്ഷാധികാരികളായ സുനില്‍ ജോസഫ് കുഴാംപാല, ഇ എം രാധ, ലാലു ജോസഫ്​ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

കേരളത്തിലെ ജീവകാരുണ്യ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മഹനീയ മാതൃകകള്‍ സൃഷ്ടിക്കുന്ന വനിതകള്‍ക്കാണ് മദര്‍ തെരേസ അവാര്‍ഡ് സമ്മാനിക്കുന്നതെന്ന് കേരള ആര്‍ട്ട്സ് ലവേഴ്സ് അസ്സോസിയേഷന്‍ 'കല'യുടെ രക്ഷാധികാരിയും ദീപികയുടെ മുന്‍ മാനേജിങ് ഡയറക്ടറുമായ അമേരിക്കന്‍ മലയാളി സുനില്‍ ജോസഫ് കൂഴാംപാല (ന്യൂയോര്‍ക്ക്) കലയുടെ ട്രസ്റ്റിയും വനിതാ കമ്മീഷന്‍ അംഗവുമായ ഇ.എം. രാധ, കലയുടെ മാനേജിങ് ട്രസ്റ്റി ലാലു ജോസഫ് എന്നിവര്‍ അറിയിച്ചു.

സിനിമാ സീരിയല്‍ രംഗത്തെ അഭിനയ മികവിനു പുറമെ ആയിരത്തിലധികം വേദികളില്‍ നാടകാഭിനയം കാഴ്ചവച്ചിട്ടുള്ള പ്രതിഭ കൂടിയാണ് സീമ ജി നായര്‍. മികച്ച നടിക്കുള്ള സംസ്ഥാന അമച്വര്‍ നാടക, ടെലിവിഷന്‍, അവാര്‍ഡുകള്‍ ഉള്‍പ്പടെ നിരവധി നേട്ടങ്ങള്‍ ലഭിച്ചിട്ടുണ്ട്.

 

സീമയുടെ ജീവകാരുണ്യ പ്രവര്‍ത്തികള്‍ മാനിച്ചാണ്, ദുഃഖിതരും ദുര്‍ബലരുമായ സഹജീവികള്‍ക്ക് മാതൃവാല്‍സല്യത്തോടെ തണലൊരുക്കിയ മദര്‍ തെരേസയുടെ നാമത്തിലുളള അവാര്‍ഡ് സീമയ്ക്ക് നല്‍കുന്നത്. കലയുടെ ട്രസ്റ്റികളായ അഭിരാം കൃഷ്ണന്‍, സുഭാഷ് അഞ്ചല്‍, ബിജുപ്രവീണ്‍ (എസ്‍.എല്‍. പ്രവീണ്‍കുമാര്‍) എന്നിവര്‍ രാജ്ഭവനിലെ ചടങ്ങില്‍ പങ്കെടുക്കും.

അതേ സമയം സീമയ്ക്ക് ആശംസകളും പിന്തുണയും അറിയിച്ച് ആരാധകരും എത്തിയിരിക്കുകയാണ്. സീമാ... ഓരോ ദിവസം കഴിയുംതോറും നിങ്ങളോടുള്ള ഇഷ്ട്ടം കൂടി കൂടി വരികയാണ്. നിങ്ങള്‍ മറ്റുള്ളവര്‍ക്കു ഒരു മാതൃക ആണ്. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും ദൈവം നടത്തി തരട്ടെ എന്ന് ആത്മാര്‍ത്ഥമായിട്ട് പ്രാര്‍ത്ഥിക്കുന്നു. സീമേച്ചി ഉയിരാണ് ശരണ്യേച്ചിയെയും നന്ദൂട്ടനേയും പൊന്നു പോലെ നോക്കുന്നത് കണ്ടപ്പോള്‍ തുടങ്ങിയ സ്‌നേഹം ആണ് ചേച്ചിയോട് കാണാന്‍ വലിയ ആഗ്രഹം ഉണ്ട് ചേച്ചി എന്നൊക്കെയാണ് ചില ആരാധകര്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (7 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (7 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (8 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (9 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (11 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (12 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (12 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (12 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (13 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (13 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (13 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (14 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (15 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (15 hours ago)

Malayali Vartha Recommends