മൗനത്തിന് പിന്നാലെ മാസ് വരവ്... ചിലതൊക്കെ തുറന്ന് പറയാനുണ്ട്.... ഇനി എല്ലാം പബ്ലിക്കായി! ആരാധകരെ ഞെട്ടിച്ച് മുകേഷ്... കിടുകിടാ വിറച്ച് ഭാര്യമാർ...

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നടൻ മുകേഷ്. നായകനായും ഹാസ്യനടനായും, സഹനടനായും ഒക്കെ മലയാളത്തിൽ തിളങ്ങുന്ന മുകേഷ് നല്ലൊരു രാഷ്ട്രീയ പ്രതിനിധി കൂടിയാണ്. മുകേഷ് നായകനായി 1989ൽ ഇറങ്ങിയ റാംജിറാവു സ്പീക്കിംഗ് എന്ന സിനിമയുടെ വൻ വിജയം അദ്ദേഹത്തിനെ മലയാളത്തിലെ മുൻനിര നായകനായി മാറ്റി.
ഇൻ ഹരിഹർ നഗർ, കൗതുക വാർത്തകൾ, തൂവൽസ്പർശം, ഗോഡ് ഫാദർ… എന്നിങ്ങനെ ധാരാളം ഹിറ്റ് സിനിമകൾ മുകേഷിന്റെതായി ഇറങ്ങി. തൊണ്ണൂറുകളിൽ ആയിരുന്നു മുകേഷ് ഏറ്റവും കൂടുതൽ സിനിമകളിൽ നായകനായി അഭിനയിച്ചത്. അവയിൽ ഭൂരിഭാഗവും കോമഡി സിനിമകളായിരുന്നു. മുകേഷ് – മോഹൻലാൽ, മുകേഷ് – ജയറാം, മുകേഷ് – ജഗദീഷ് കൂട്ടുകെട്ടിൽ ധാരാളം ഹിറ്റ് സിനിമകൾ ഇറങ്ങിയിരുന്നു.
കുറച്ചുവർഷങ്ങൾക്കുശേഷം അദ്ദേഹം നായകസ്ഥാനത്തുനിന്ന് മാറി കാരക്ടർ റോളുകൾ ചെയ്യാൻ തുടങ്ങി. വിനോദയാത്ര, ഉദയനാണ് താരം എന്നീ സിനിമകളിലെ സപ്പോർട്ടിംഗ് റോളുകൾ പ്രേക്ഷക പ്രീതിനേടിയെടുത്തു. മുകേഷ് ഒരു നിർമ്മാണ കമ്പനി തുടങ്ങുകയും 2007 ൽ കഥപറയുമ്പോൾ എന്ന സിനിമ നിർമ്മിയ്ക്കുകയും ചെയ്തു. തുടർന്ന് തട്ടത്തിൻ മറയത്ത് എന്ന സിനിമ കൂടി നിർമ്മിച്ചു. മുകേഷ് പല ചാനലുകളിലും പ്രശസ്തമായ ഷോകൾ ചെയ്തിട്ടുണ്ട്. കരിയറിൽ താരം തിളങ്ങിയപ്പോഴും ദാമ്പത്യ ജീവിതം മുകേഷിനെ സംബന്ധിച്ച് തീർത്തും പരാജയമാകുകയായിരുന്നു.
23 വർഷത്തെ ആദ്യ വിവാഹവും, 8 വർഷം മാത്രം നീണ്ടു നിന്ന രണ്ടാമത്തെ വിവാഹവും സിനിമാ രംഗത്ത് ഏറെ ചർച്ചകൾക്ക് വഴിവെച്ചാണ് അവസാനിച്ചത്. 1988 സെപ്റ്റംബർ 2 നായിരുന്നു മുകേഷും നടി സരിതയുമായുള്ള ആദ്യ വിവാഹം.
സരിതയുടേത് അത് രണ്ടാമത്തെ വിവാഹമായിരുന്നു. തെലുങ്ക് നടൻ വെങ്കട സുബ്ബായിയുമായുള്ള അവരുടെ വിവാഹത്തിന് കേവലം ഒരു വർഷം മാത്രമായിരുന്നു ആയുസ്. അക്കാലത്ത് സരിത മലയാളത്തിലേക്ക് പിച്ച വെച്ച് തുടങ്ങിയിട്ടേ ഉള്ളു.1984-ൽ പുറത്തിറങ്ങിയ ഒരു കൊച്ച് കഥയിൽ അഭിനയിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ട വേഷം സന്ദർഭത്തിൽ മമ്മൂട്ടിക്കൊപ്പമായിരുന്നു.
പിന്നീട് സരിതക്ക് നിരവധി വേഷങ്ങൾ മലയാളത്തിൽ കിട്ടി. സരിത മലയാള സിനിമയിലേക്ക് എത്തുന്നതിന് രണ്ട് വർഷം മുൻപ് 1982-ൽ ബലൂണിലൂടെയായിരുന്നു മുകേഷിൻറെ മലയാളത്തിലേക്കുള്ള വരവ്. സഹതാരമായും,കോമഡി താരമായും,നായകനായും പിന്നീടങ്ങോട്ട് മുകേഷിന് കരിയറിൽ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
മുകേഷിനും മുൻപ് തെലുങ്കിലും കന്നടയിലും തകർത്ത് അഭിനയിച്ചിരുന്നതിനാലാവണം സരിതക്കൊപ്പം തൻറെ ജീവിതം തുടങ്ങാമെന്ന് മുകേഷും തീരുമാനിച്ചത്. ഇരുവരുടെയും പ്രണയം പിന്നീട് വിവാഹത്തിലേക്ക് എത്തി. 23 വർഷത്തെ ദാമ്പത്യത്തിൽ സരതി-മുകേഷ് ദമ്പതികൾക്ക് രണ്ട് ആൺ മക്കളാണ്.
ശ്രാവണും,തേജസും ഇരുവരും ഇപ്പോൾ വിദേശ സർവ്വകലാശാലകളിൽ പഠനവും ജോലിയുമായി കഴിയുകയാണ്. 2011ലായിരുന്നു മുകേഷ് സരിതാ ദമ്പതികൾ വിവാഹമോചിതരാവുന്നത്. നിരവധി ആരോപണങ്ങൾ അന്ന് സരിത മുകേഷിനെതിരെ ഉന്നയിച്ചിരുന്നു. മുകേഷിനെ കാണാൻ പാടില്ലാത്ത പല സാഹചര്യങ്ങളിലും താൻ കാണേണ്ടി വന്നതായും,തന്നെ ഉപദ്രേവിച്ചുവെന്നും, മുകേഷിൻറെ മദ്യാസക്തിയും തുടങ്ങി ആരോപണങ്ങൾ നിരവധിയായിരുന്നു.
ഒടുവിൽ താനുമായുള്ള ബന്ധം വേർപ്പെടുത്താതെയാണ് മുകേഷ് ദേവികയെ വിവാഹം കഴിച്ചത് എന്ന് വരെയും സരിത പറഞ്ഞിരുന്നു. മേതിൽ ദേവികയുടേതും രണ്ടാം വിവാഹമായിരുന്നു. ആദ്യ ഭാര്യയായ സരിതയില്‍ നിന്നും വിവാഹ മോചനം നേടിയ ശേഷം ഏറെ കൊട്ടിഘോഷിക്കപ്പെട്ടതായിരുന്നു മേതില്‍ ദേവികയുമായുള്ള മുകേഷിന്‍റെ രണ്ടാം വിവാഹം.
എന്നാല്‍, കഴിഞ്ഞ ദിവസമാണ് ആരാധകരെ അമ്പരപ്പിച്ചകൊണ്ടാണ് ഇരുവരും പിരിയുവാന്‍ തീരുമാനിച്ച വാര്‍ത്ത പുറത്തു വന്നത്. മുകേഷും താനും പിരിയാന്‍ തീരുമാനിച്ചതായി മേതില്‍ ദേവിക മാധ്യമങ്ങളോട് വ്യക്തമാക്കിയപ്പോഴും മുകേഷ് നിശബ്ദത പാലിക്കുകയായിരുന്നു.
ഇപ്പോഴിതാ വിവാഹ മോചന വാർത്തകൾക്ക് പിന്നാലെ സിനിമ മേഖലയിൽ വീണ്ടും മുകേഷ് സജീവമായിരിക്കുകയാണ്. ഇപ്പോൾ ആരാധകർക്ക് ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് താരം.
തന്റെ കഥകൾ ഇനി യൂട്യൂബിലൂടെ നേരിട്ടറിയാം. സ്പീക്കിങ് എന്നാണ് യൂട്യൂബ് ചാനലിന് നടൻ മുകേഷ് പേരിട്ടിരിക്കുന്നത്. ഇതിന്റെ ടീസറും പുറത്തിറിക്കിയിട്ടുണ്ട്. നടൻ മമ്മൂട്ടിയും മോഹൻലാലും ആണ് താരത്തിന്റെ ചാനലിന്റെ ടീസർ പുറത്തിറക്കിയത്. ഇപ്പോൾ സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധ നേടുകയാണ് മുകേഷിന്റെ സ്വന്തം യൂട്യൂബ് ചാനൽ.
https://www.facebook.com/Malayalivartha