ഇത്രയും നാൾ ഞാൻ വേണ്ടന്ന് വെച്ചു.. ഇനി കിട്ടുന്ന അവസരങ്ങളൊന്നും ഞാന്‍ പാഴാക്കില്ല! ഇപ്പോള്‍ ചിന്തിച്ചപ്പോള്‍ ഒരു പ്രത്യേക ഇഷ്ടം തോന്നുന്നുണ്ട്... ഒടുക്കം ഞെട്ടിച്ച് അമൃത
മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരില്‍ ഒരാളാണ് അമൃത സുരേഷ്. അമൃത സുരേഷിന്റെ മകള്‍ പാപ്പുവെന്ന അവന്തികയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്.
ബാലയുമായി വിവാഹമോചനം നേടിയതോടെ സിംഗിൾ മദർ ആയി കുട്ടിയെ വളർത്തുന്നതിനെ കുറിച്ചും മറ്റുമൊക്കെ അടുത്തിടെ അമൃത മാധ്യങ്ങളിലുടെ വെളിപ്പെടുത്തിയിരുന്നു. കൂടാതെ വീട്ടിലെ വിശേഷങ്ങളും താരം സോഷ്യൽമീഡിയയിൽ പങ്കിടാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ അമൃത മകൾക്കൊപ്പമുള്ള നിമിഷങ്ങളും പങ്കിടാറുണ്ട് .
ഇപ്പോഴിതാ സിനിമാഭിനയത്തിലും ഒരു കൈ നോക്കാന്‍ തയ്യാറെടുക്കുകയാണ് താരം. അമൃതയുടെ വാക്കുകള്‍ ഇനങ്ങനെയായിരുന്നു. രണ്ടാഴ്ചയായി അഭിനയക്കളരിയിലായിരുന്നു ഞാന്‍. സംഗീതരംഗത്ത് സജീവമായിത്തുടങ്ങിയ കാലത്ത് തന്നെ സിനിമയിലേയ്ക്ക് അവസരങ്ങള്‍ ലഭിച്ചിരുന്നുവെന്നും എന്നാല്‍ അഭിനയത്തെ പാഷന് ആയി കണാതിരുന്നതിനാല് അവയെല്ലാം ഉപേക്ഷിയ്ക്കുകയായിരുന്നു.
എന്നാല്‍ ഇനി നല്ല അവസരങ്ങള്‍ കിട്ടിയാല്‍ ഒരിക്കലും പാഴാക്കില്ല. മാറി ചിന്തിച്ചപ്പോഴാണ് അഭിനയിക്കണം എന്ന ഒരു ആഗ്രഹം ഉണ്ടായത്. റിയാലിറ്റി ഷോ കഴിഞ്ഞ സമയത്ത് സിനിമാ അവസരങ്ങള്‍ വന്നിരുന്നുവെന്നും എന്നാല്‍ അന്ന് പക്ഷേ അതേക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും ഇപ്പോള്‍ ചിന്തിച്ചപ്പോള്‍ ഒരു പ്രത്യേക ഇഷ്ടം തോന്നുന്നുണ്ട്.
ഇപ്പോള്‍ കുറച്ച് അവസരങ്ങള്‍ വന്നിട്ടുണ്ട്. ഒന്നും അറിയാത്ത അവസ്ഥയില്‍ ഒരു മേഖലയിലേയ്ക്കു കടന്നു ചെല്ലുന്നതു ശരിയല്ലല്ലോ എന്ന് വിചാരിച്ചാണ് ഒരു തയ്യാറെടുപ്പ് നടത്തുന്നത്.
ഒരു കലയിലേക്ക് അരങ്ങേറുമ്പോള്‍ അതില്‍ ജ്ഞാനം അത്യാവശ്യമാണ്, ആരും മോശം പറയരുതല്ലോ, പരിശീലനം നേടിയാല്‍ നമ്മുടെ ഭാഗത്തുണ്ടാകുന്ന പിഴവുകള്‍ മനസ്സിലാക്കാന്‍ നമുക്കു സാധിക്കുമെന്നും അമൃത കൂട്ടിച്ചേർത്തു.
അമ്മയെപ്പോലെ തന്നെ പാപ്പുവും സോഷ്യൽമീഡിയയിൽ സജീവമാണ്. അമൃതയുടെ അമ്മയായ ലൈലയുമൊത്തുള്ള പാപ്പു ആൻഡ് ഗ്രാൻഡ്മാ വ്ളോഗ് യൂട്യൂബിൽ വൈറലാണ്. ലോക്ഡൗൺ സമയത്തായിരുന്നു ഇവരുടെ വീഡിയോകൾ ഏറെ ശ്രദ്ധ നേടിയിരുന്നത്. കൂടാതെ ഗായികമാരായ അമൃതയുടെയും അഭിരാമിയുടെയും പേജുകളിലും പാപ്പുവിന്റെ ചിത്രങ്ങളും വീഡിയോകളും വരാറുമുണ്ട്.
https://www.facebook.com/Malayalivartha