Widgets Magazine
19
Mar / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തില്‍.....രാവിലെ പാലക്കാട് മേഴ്‌സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി, റോഡ് മാര്‍ഗം റോഡ് ഷോ തുടങ്ങുന്ന അഞ്ചുവിളക്കിലെത്തി ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് ഷോ,സന്ദര്‍ശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തില്‍ കനത്ത സുരക്ഷ


സംസ്ഥാനത്ത് നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ്.... ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത


പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കൂടുതല്‍ കേസുകള്‍ പിന്‍വലിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍...


മുജീബ് റഹ്‌മാനെ പൊലീസ് സാഹസികമായി പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്... ‘ഒരു പാര എടുക്ക്’ എന്നുൾപ്പെടെ ഉദ്യോഗസ്ഥർ പറയുന്നത് വിഡിയോ ദൃശ്യങ്ങളിൽ കേൾക്കാം...


സുരേഷ് ഗോപിക്കെതതിരെ കേസെടുത്തെങ്കിലും, തൃശൂരിലെ വോട്ടര്‍മാര്‍ കേസിനു പുല്ലുവിലയാണ് കല്‍പിക്കുന്നത്... സുരേഷ് ഗോപി പ്രചരണത്തിനു ഇറങ്ങുന്നിടത്തെല്ലാം ആരാധകരെ പോലെ വോട്ടര്‍മാര്‍ ഇളകിമറിയുന്നു....

നിങ്ങളുടെ കുഞ്ഞുങ്ങളുടെ ജന്മദിനം നിങ്ങളുടെ കുട്ടിയുടെ കൂടെ അനാഥാലയത്തിൽ ആണോ ആഘോഷിക്കുന്നത്? അതിനു പകരം എന്നെങ്കിലും അവിടെ ഉള്ള കുട്ടികളിൽ ഒരാളുടെ എങ്കിലും ജന്മദിനം ചോദിച്ച് അറിഞ്ഞ് ആഘോഷിക്കാൻ പോവാറുണ്ടോ അതോ അതിനുളള സൗകര്യം ചെയ്തു കൊടുക്കാറുണ്ടോ ? വൈറലായി കുറിപ്പ്

27 JANUARY 2022 09:09 AM IST
മലയാളി വാര്‍ത്ത

More Stories...

ഗുണാ കേവിലൊളിഞ്ഞിരുന്ന മരണം!!! 'ചെകുത്താന്റെ അടുക്കളയിൽ' വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്!!!! ‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...! ഇത് മഞ്ഞുമ്മലിന്റെ കഥ

ലോക നന്മയ്ക്കായി കാളകൂട വിഷം ഏറ്റുവാങ്ങിയ പരമശിവൻ ..ഇന്ന് മഹാ ശിവരാത്രി

SFIO പേടിയില്‍ ഇച്ചിമുള്ളി മുഖ്യന്‍! 'മരപ്പട്ടി'യെ ഡയപ്പറിടീച്ച് ഗോവിന്ദന്‍, ക്ലിഫ് ഹൗസ് പൊളിക്കണം

രാംലല്ലയുടെ വസ്ത്രം രൂപകൽപന ഭഗവൻ കാട്ടിത്തന്ന പോലെഎന്ന് മനീഷ് ത്രിപാഠി; കാശിയിൽ നിർമ്മിച്ച വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് സ്വർണം, വെള്ളി; ആദ്യ ഏഴ് ദിവസത്തെ വസ്ത്രങ്ങൾ തയ്യാറാക്കിയത് ദിവസങ്ങൾക്കനുസരിച്ചു

വിവാഹദിവസം തന്നെ അതും പുറത്തായി!!! കുഞ്ചാക്കോ ബോബൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി നിൽക്കുന്നത്! ഭാ​ഗ്യയുടെ റിസപ്ഷനെത്തിയ കുഞ്ചാക്കോ ബോബനെയും കുടുംബത്തെയും ഞെട്ടിച്ച് സുരേഷ്‌ഗോപിയുടെ തുറന്നു പറച്ചിൽ...

നമ്മുടെ സമൂഹത്തിൽ നമുക്ക് ചുറ്റും നന്മയുള്ള ഒത്തിരി ഹൃദയങ്ങൾ ഉണ്ട്. പാവങ്ങളെ ചേർത്ത്പിടിക്കുകയും അവരുടെ കണ്ണീരൊപ്പിയും അശരണർക്ക് തണലായും ഒത്തിരിപ്പേർ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ സഹായം സ്വീകരിക്കുന്നവരുടെ അഭിമാന ബോധത്തെ ചോദ്യം ചെയ്യുന്നത് എന്തിനെന്ന ചോദ്യം മുന്നോട്ടു വയ്ക്കുകയാണ് അഞ്ജലി ചന്ദ്രൻ എന്ന യുവതി. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. ഒരു കൈ കൊണ്ട് ചെയ്യുന്ന സഹായം മറുകൈ അറിയരുത് എന്നത് സോഷ്യൽ മീഡിയ കാലഘട്ടത്തിൽ നടക്കില്ല എങ്കിലും നമ്മളുടെ സഹായം സ്വീകരിച്ച ആളുകളുടെ ആത്മാഭിമാനത്തെ കുറിച്ച് ഓർക്കുന്നത് നല്ലതാണെന്ന് അഞ്ജലി കുറിക്കുകയാണ്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

1. നിങ്ങളുടെ കുഞ്ഞുങ്ങളുടെ ജന്മദിനം നിങ്ങളുടെ കുട്ടിയുടെ കൂടെ അനാഥാലയത്തിൽ ആണോ ആഘോഷിക്കുന്നത്? അതിനു പകരം എന്നെങ്കിലും അവിടെ ഉള്ള കുട്ടികളിൽ ഒരാളുടെ എങ്കിലും ജന്മദിനം ചോദിച്ച് അറിഞ്ഞ് ആഘോഷിക്കാൻ പോവാറുണ്ടോ അതോ അതിനുളള സൗകര്യം ചെയ്തു കൊടുക്കാറുണ്ടോ ?

2. നിങ്ങളുടെ ജീവിതത്തിലെ പ്രധാന ദിവസങ്ങളിൽ അനാഥാലയം, വൃദ്ധ സദനങ്ങൾ എന്നിവ സന്ദർശിച്ചത്, അവിടെ ഭക്ഷണം കൊടുത്തത് ഒക്കെ അവിടെ ഉള്ള ആളുകളുടെ ഫോട്ടോ വരെ എടുത്തു പോസ്റ്റ് ചെയ്യാറുണ്ടോ?

3. പഠനസഹായം ആവശ്യമുള്ള കുട്ടികൾക്ക് അത് ചെയ്താൽ ഞാൻ /ഞങ്ങൾ ആ കുട്ടിയെ പഠിക്കാൻ സഹായിച്ചു എന്നത് കുട്ടിയുടെ ഫോട്ടോ എടുത്ത് പോസ്റ്റ് ഇടാറുണ്ടോ ? ഇടയ്ക്കിടെ നിങ്ങളുടെ സഹായം സ്വീകരിച്ച ആളെ മറ്റു ആളുകളുടെ സാന്നിധ്യത്തിൽ പഠന നിലവാരം അന്വേഷിക്കുന്നു എന്നു കാണിക്കാറുണ്ടോ?

4. വീടുകളിൽ വിവാഹം, ഗൃഹ പ്രവേശം എന്ന ചടങ്ങുകൾക്ക് ശേഷം ബാക്കി വരുന്ന ഭക്ഷണം അഗതി മന്ദിരങ്ങൾക്ക് എത്തിക്കാം എന്ന് ചിന്തിക്കാറുണ്ടോ ?

5. സ്വന്തം കുഞ്ഞിനെ അവൻ/അവള് എത്ര സൗകര്യങ്ങളിൽ ആണ് ജീവിക്കുന്നത് എന്ന് കാണിക്കാൻ അനാഥ മന്ദിരം സന്ദർശിക്കാൻ കൊണ്ട് പോവാറുണ്ടോ?

6. വിവാഹത്തിന് നിർധനരായ ഒരു കുടുംബത്തിന് സഹായം ചെയ്താൽ അത് ആളുകളോട് നിങ്ങളുടെ മനസ്സിൻ്റെ വലുപ്പം കാണിക്കാൻ വേണ്ടി പറയാറുണ്ടോ?

7. ചില സംഘടനകളുടെ ഭാഗമായി സോഷ്യൽ പ്രോജക്ട് ചെയ്യുക എന്ന ടാർഗറ്റ് അവാർഡ് നേടാൻ വേണ്ടി ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളെ പ്രദർശനവസ്തു ആക്കാൻ കൂട്ട് നിൽക്കാറുണ്ടോ?

8.ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളെ ബുദ്ധിമാന്ദ്യം വന്ന കുഞ്ഞുങ്ങൾ എന്ന പേരിട്ടു വിളിച്ച് ആളുകളുടെ സഹതാപം നേടുന്നവർക്ക് പണം സംഭാവന ചെയ്ത വാർത്ത ആ കുട്ടികളുടെ ഫോട്ടോ വെച്ച് പ്രസിദ്ധ പെടുത്താറുണ്ടോ?

9. ജീവിതത്തിൽ നിങ്ങളുടെ സഹായം സ്വീകരിച്ച ആളുടെ പേരും ഫോട്ടോയും ചേർത്ത് നിങ്ങളുടെ അല്ലെങ്കിൽ നിങ്ങളുടെ സംഘടനയുടെ മികവ് കാണിക്കാറുണ്ടോ?

10. സ്വന്തം വീട്ടിലെ പഴകിയ ഉപയോഗ ശൂന്യമായ വസ്ത്രങ്ങൾ ഒഴിവാക്കുക എന്നത് പറയാതെ ദാനം ചെയ്യാറുണ്ടോ?

11. സഹായം നൽകുന്ന ചടങ്ങളിൽ നിങ്ങളുടെ പേര് വെച്ച ഫ്ലക്സ് അടിക്കാൻ സമ്മതം നൽകാറുണ്ടോ?

12. ഒരു ദുരന്ത സ്ഥലത്ത് ഒരു പാക്കറ്റ് ബ്രഡ് അവിടത്തെ കുട്ടികൾക്ക് വാങ്ങി കൊടുത്താൽ പോലും കുട്ടികളുടെ കൂടെ ഉള്ള ഫോട്ടോ ഇടാറുണ്ടോ?

ഒരു കൈ കൊണ്ട് ചെയ്യുന്ന സഹായം മറുകൈ അറിയരുത് എന്നത് സോഷ്യൽ മീഡിയ കാലഘട്ടത്തിൽ നടക്കില്ല എങ്കിലും നമ്മളുടെ സഹായം സ്വീകരിച്ച ആളുകളുടെ ആത്മാഭിമാനത്തെ കുറിച്ച് ഓർക്കുന്നത് നല്ലതാണ്. മേൽപറഞ്ഞ പോയിൻ്റുകളിൽ ഏതെങ്കിലും ഒക്കെ ചെയ്യുന്നുവെങ്കിൽ നമ്മൾ അറിയാതെ നമ്മളും സെൽഫി ചാരിറ്റിയുടെ ഭാഗം ആയി മാറുന്നുണ്ട് . സഹായം സ്വീകരിക്കുന്ന ആളുകളുടെ സ്ഥാനത്ത് നമ്മളെയും നമ്മളുടെ കുഞ്ഞുങ്ങളെയും പ്രിയപ്പെട്ടവരെയും വെച്ച് ആലോചിച്ച് ഇതിൽ ഏതൊക്കെ ഒഴിവാക്കാൻ പറ്റും എന്നത് ആത്മപരിശോധന നടത്താവുന്നതാണ്.

 

മറ്റുള്ളവരുടെ ദയനീയത നമ്മളുടെ നന്മയുടെ പരസ്യത്തിന്റെ ഫ്ലക്സ് വിരിക്കാൻ ഉള്ള സ്ഥലം അല്ല എന്നെങ്കിലും മനസ്സിലാക്കാൻ ഉള്ള വെളിച്ചം മനസ്സിൽ ഉണ്ടാവട്ടെ. ഒരു പെൻസിൽ പോലും ആർക്കും കൊടുക്കാത്തവർക്ക് ഇത്രയും ഒന്നും ചിന്തിക്കേണ്ട അവശ്യം ഇല്ല എന്നത് വേറെ കാര്യം . അനാഥലയങ്ങളും ആശുപത്രികളും ദുരന്ത സ്ഥലങ്ങളും നമുക്ക് വിനോദയാത്ര നടത്താൻ ഉള്ള സ്ഥലങ്ങൾ അല്ല...

അഞ്ജലി ചന്ദ്രൻ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൗരത്വ നിയമഭേദഗതിയെ ചോദ്യം ചെയ്തുള്ള കേസുകള്‍ ഇന്ന് സുപ്രീംകോടതി പരിഗണനയില്‍...  (6 minutes ago)

അടയ്ക്കാത്തോട് നാട്ടില്‍ ഇറങ്ങിയ കടുവയെ പിടികൂടാനായില്ല.... ജനസുരക്ഷ കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ  (36 minutes ago)

സമ്പന്ന കുടുംബത്തിലെ ആര്‍മിക്കാരനുമായുള്ള വിവാഹത്തെ എതിര്‍ത്തതിനും പ്രണയത്തില്‍ നിന്ന് പിന്മാറാത്തതിനും സ്വകാര്യ തെളിവുകള്‍ പുറം ലോകം കാണാതിരിക്കാനും ജ്യൂസ് - കഷായ ട്രയല്‍ റണ്ണിലൂടെ കഷായത്തില്‍ തുരിശ്  (53 minutes ago)

 കൊടുംക്രൂരതയ്‌ക്കൊടുവില്‍... ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി....  (1 hour ago)

മൂന്നാറില്‍ ജനവാസമേഖലയിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടുകൊമ്പന്‍ പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ഇന്ന് മുതല്‍ ആരംഭിക്കും....  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തില്‍.....രാവിലെ പാലക്കാട് മേഴ്‌സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി, റോഡ് മാര്‍ഗം റോഡ് ഷോ തുടങ്ങുന്ന അഞ്ചുവിളക്കിലെത്തി ഹെഡ് പോസ്റ്റ് ഓ  (1 hour ago)

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിന് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനിയും അവസരം...  (2 hours ago)

അത് സഹിക്കാനായില്ല.... കടം കൊടുത്ത പണവും സ്വര്‍ണവും തിരികെ ലഭിച്ചില്ല.... വീട്ടമ്മ സ്വയം തീ കൊളുത്തി മരിച്ചു....  (3 hours ago)

കല്‍പ്പറ്റയില്‍ പനമരം നടവയലില്‍ തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു  (3 hours ago)

സംസ്ഥാനത്ത് നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ്.... ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത  (3 hours ago)

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കൂടുതല്‍ കേസുകള്‍ പിന്‍വലിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍...  (4 hours ago)

ദളപതി വിജയ് തിരുവനന്തപുരത്ത് എത്തി...  (8 hours ago)

'കഴിക്ക് മോനേ.. ഫ്രണ്ട്‌സിനും കൊടുക്കൂ'... സോഷ്യല്‍ മീഡിയ ട്രെന്‍ഡിനൊപ്പം മോഹന്‍ലാലും  (8 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി...  (9 hours ago)

ലാഹവത്തോടെ നിങ്ങള്‍ ഇലക്ഷനെ കാണരുത്... കോളേജ് വിദ്യാര്‍ത്ഥികളില്‍ ആവേശമുയര്‍ത്തി ഗോഡ് ഫാദര്‍ സിനിമയിലെ പഞ്ച് ഡയലോഗുമായി എം മുകേഷ്  (11 hours ago)

Malayali Vartha Recommends