വിശുദ്ധ വസ്ത്രമണിഞ്ഞവർക്ക് നട്ട പാതിരാത്രിക്ക് കാമം ജ്വലിച്ചു; ഫാദറിന്റെയും സിസ്റ്ററിന്റെയും കാമകേളികൾ കണ്ടതിന് ബലിയാടാകേണ്ടി വന്നത് സകല സ്വപ്നങ്ങളേയും ഉപേക്ഷിച്ച് വിശുദ്ധയായി ജീവിക്കാൻ തിരുവസ്ത്രമണിഞ്ഞ നിഷ്കളങ്കയായ സിസ്റ്റർ അഭയ്ക്ക്; വർഷങ്ങൾക്കിപ്പുറം അഭയ കേസ് പ്രതികൾ ജാമ്യത്തിൽ പുറത്തിറങ്ങിയപ്പോൾ പറഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങൾ! 'കുറ്റബോധമില്ല' 'വീണ്ടും കിട്ടിയ അവസരം'; ഞെട്ടിത്തരിച്ച് കേരളം

പ്രതികളുടെ അവിഹിതം കണ്ടതിനെ തുടർന്ന് കൈക്കോടാലിയുടെ പിടികൊണ്ട് നെറുകയിൽ മാരകമായി മർദ്ദിച്ചശേഷം അബോധാവസ്ഥയിലായപ്പോൾ മരിച്ചെന്ന് കരുതി കിണറ്റിൽ ഉപേക്ഷിച്ചുവെന്നാണ് കേസ്.അബോധാവസ്ഥയിലായിരുന്ന അഭയ കിണറ്റിലെ വെളളം കുടിച്ച് മുങ്ങിമരിച്ചതായാണ് സി.ബി.ഐ കണ്ടെത്തിയത്. മലയാളികളുടെ മനസ്സാക്ഷിയെ ഞെട്ടിച്ചതും ഏറെ കോളിളക്കം സൃഷ്ടിച്ചതുമായ ഒരു കേസായിരുന്നു അഭയാകേസ്. ആ കേസിൽ തുടക്കം മുതൽക്ക് തന്നെ പ്രതികളായി കുറ്റം ആരോപിക്കപ്പെട്ടവർക്ക് തക്കതായ ശിക്ഷ കിട്ടണമെന്ന ധ്വനി എല്ലായിടത്തും ഉയർന്നിരുന്നു.
പക്ഷേ വിധി വന്നപ്പോൾ നീതിക്കു വേണ്ടി പോരാടിയ പലരും വിഷമിക്കേണ്ട അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം രണ്ടു പ്രതികൾക്കും ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധി കൂടെ വന്നിരുന്നു. സിസ്റ്റർ സെഫിയും ഫാദർ തോമസ് കോട്ടൂരുമാണ് പുറത്തായത്. എന്നാൽ ജയിൽ മോചിതരായ അവരുടെ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു. അഭയകേസും പ്രതികളുടെ പ്രതികരണവുമെല്ലാം വീണ്ടും ആ കേസിലേക്ക് എത്തി നോക്കാനുള്ള പ്രചോദനമാകുകയാണ്.
*സിസ്റ്റർ അഭയയെ കൊന്നു തള്ളിയ ഫാദറിന്റെയും സിസ്റ്ററിന്റെയും ഞെട്ടിക്കുന്ന പ്രതികരണം
‘ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’ എന്നും മാത്രമായിരുന്നു അഭയ കേസിൽ ജയിൽ മോചിതയായ സിസ്റ്റർ സെഫി പറഞ്ഞത്. കുറ്റബോധമുണ്ടോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു സിസ്റ്റര്‍ സെഫി പറഞ്ഞത്.‘ ഫാദർ തോമസ് കോട്ടൂരിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു 'ജാമ്യം കിട്ടിയത് ദൈവം തന്ന അവസരമായാണ് കാണുന്നത്. എല്ലാം കോടതി നോക്കിക്കൊള്ളും. ഒന്നും അറിയില്ല’.
കുറ്റബോധം ഉണ്ടോ എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് കുറ്റബോധം ഇല്ലെന്ന മറുപടിയും ലേശം ഇല്ല എന്ന്. ഇത്രയും വലിയൊരു തെറ്റ് ചെയ്തു കേസിൽ അകപ്പെട്ടെങ്കിലും ജാമ്യം കിട്ടി പുറത്തിറങ്ങിയപ്പോൾ ആ സംഭവത്തിൽ യാതൊരു കുറ്റവും ഇല്ല എന്ന് പറയുന്ന കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു പ്രതികരണമായി മാറിയിരിക്കുകയാണ്. ഒരു പാവം പിടിച്ച സിസ്റ്ററിനെ കൊന്നിട്ട് കുറ്റബോധമില്ലെന്ന് പറയാൻ ഇവർക്ക് എങ്ങനെ സാധിച്ചു എന്ന ചോദ്യമാണ് കേരളം പ്രധാനമായി ഉയർത്തുന്നത്.
എന്നാൽ ഫാദറുടെ പ്രതികരണമാകട്ടെ ദൈവം തന്ന അവസരം എന്നാണ് പറഞ്ഞിരിക്കുന്നത്. എന്ത് അവസരമാണ് ദൈവം അദ്ദേഹത്തിന് കൊടുത്തത് എന്ന വലിയൊരു ചോദ്യം കേരള മനസ്സാക്ഷിക്ക് മുന്നിൽ ഉയർന്നു വരികയാണ്. കുറ്റം ചെയ്തിട്ട് ഇപ്പോൾ ജാമ്യം കിട്ടിരിയിരിക്കുന്നത് അദ്ദേഹത്തിന് കിട്ടിയ വലിയ അവസരമാണ്. പാപം ഏറ്റുപറഞ്ഞ് രക്ഷപ്പെടാനുള്ള അവസരം ആയിട്ടാണോ കണ്ടത്? അതോ ഇനിയും തെറ്റുകൾ ചെയ്യാനുള്ള അവസരം കിട്ടി എന്നാണോ അദ്ദേഹം ഉദേശിച്ചത്. ആദ്യത്തേത് തന്നെ ആയിരിക്കട്ടെ അങ്ങനെ തന്നെ ആയിരിക്കണം എന്നാണ് ഓരോ മനസ്സാക്ഷിയും ആഗ്രഹിക്കുന്നത്.
*എന്താണ് സിസ്റ്റർ അഭയ്‌ക്ക് സംഭവിച്ചത്?
1992 മാർച്ച് 27ന് പുലർച്ചെയാണ് സിസ്റ്റർ അഭയയെ പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം അരീക്കര അയ്ക്കരക്കുന്നേൽ വീട്ടിൽ എം. തോമസിന്റെ മകളായിരുന്ന അഭയ. മരിക്കുന്ന സമയത്ത് കോട്ടയം ബി.സി.എം കലാലയത്തിൽ രണ്ടാം വർഷ പ്രീഡിഗ്രി വിദ്യാർത്ഥിനിയായിരുന്നു. രാവിലെ പ്രാർത്ഥനയ്‌ക്ക് മണിയടിച്ചിട്ടും അഭയയെ കാണാതിരുന്നപ്പോൾ നടത്തിയ അന്വേഷണത്തിൽ കിണറിന് സമീപത്ത് ചെരുപ്പ് കിടക്കുന്നത് കണ്ടതാണ് സംശയത്തിന് ഇടവരുത്തിയത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പതിനേഴ് ദിവസം ലോക്കൽ പൊലീസും പത്തുമാസത്തോളം ക്രൈം ബ്രാഞ്ചും അന്വേഷിച്ചെങ്കിലും ആത്മഹത്യയെന്നായിരുന്നു കണ്ടെത്തൽ.
1993 മാർച്ച് 29ന് കേസ് സിബിഐയ്ക്ക് വിട്ടു. മരണം കൊലപാതകമാണെന്ന് 1995 വരെ സി.ബി.ഐ സമ്മതിച്ചിരുന്നില്ല.1995 ഏപ്രിൽ ഏഴിനു നടത്തിയ ഡമ്മി പരീക്ഷണത്തിലൂടെയാണ് അഭയയുടെ മരണം കൊലപാതകമെന്ന് സി.ബി.ഐ കണ്ടെത്തുന്നത്. എന്നാൽ, കൊലപാതകമെങ്കിലും തെളിവുകൾ നശിപ്പിക്കപ്പെട്ടതിനാൽ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി 97ലും 2000ലും. 2006ലും സി.ജെ.എം കോടതിയിൽ സി.ബി.ഐ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും മൂന്നു തവണയും തുടരന്വേഷണത്തിന് കോടതി ഉത്തരവിടുകയായിരുന്നു. തുടർന്ന് സിസ്റ്റർ അഭയയുടെ മരണത്തിന് ഉത്തരവാദികളെന്ന് സി.ബി.ഐ കണ്ടെത്തിയ ഫാദർ തോമസ് എം. കോട്ടൂർ, ഫാദർ ജോസ് പൂത്തൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരുടെ അറസ്റ്റ് 2008 നവംബർ 18ന് രേഖപ്പെടുത്തി.
നാലും അഞ്ചും പ്രതികളായി സി.ബി.ഐ കണ്ടെത്തിയിരുന്ന എ.എസ്.ഐ വി.വി അഗ്റ്റിൻ, മുൻ ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥൻ കെ.സാമുവൽ എന്നിവർ അറസ്റ്റിന് മുമ്പെ മരിച്ചു. പ്രതികളുടെ അവിഹിതം കണ്ടതിനെ തുടർന്ന് കൈക്കോടാലിയുടെ പിടികൊണ്ട് നെറുകയിൽ മാരകമായി മർദ്ദിച്ചശേഷം അബോധാവസ്ഥയിലായപ്പോൾ മരിച്ചെന്ന് കരുതി കിണറ്റിൽ ഉപേക്ഷിച്ചുവെന്നാണ് കേസ്.അബോധാവസ്ഥയിലായിരുന്ന അഭയ കിണറ്റിലെ വെളളം കുടിച്ച് മുങ്ങിമരിച്ചതായാണ് സി.ബി.ഐ കണ്ടെത്തിയത്.2009 ജൂലൈ പതിനേഴിന് കുറ്റപത്രം സമർപ്പിച്ചു. ഒരുവർഷം മുമ്പാണ് കേസിന്റെ വിചാരണ തുടങ്ങിയത്. 49 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. സഭയുമായി ബന്ധമുള്ള പത്തോളം സാക്ഷികൾ കൂറുമാറി.
അഭയയുടെ മരണവുമായി ബന്ധപ്പെട്ട് 2008 നവംബർ 28, ഒക്‌ടോബർ 18, 19 തീയതികളിലായി ഫാ. തോമസ് കോട്ടൂർ, ഫാ. ജോസ് പൂത്തൃക്കയിൽ, സിസ്റ്റർ സെഫി എന്നീ മൂന്നു പേരെ സി.ബി.ഐ പ്രത്യേക സംഘം അറസ്‌റ്റു ചെയ്‌തു. അഭയ താമസിച്ചിരുന്ന പയസ് ടെൻത് കോൺവെന്റിനു സമീപത്തുനിന്ന് സി.ബി.ഐ സംഘം കസ്‌റ്റഡിയിൽ എടുത്ത സഞ്‌ജു പി. മാത്യു എന്നയാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്‌റ്റ്. അറസ്റ്റ് ചെയ്ത മൂന്നു പ്രതികളെയും 2008 നവംബർ 19ന് കോടതിയിൽ ഹാജരാക്കിയെങ്കിലും കോടതി ജാമ്യം നിഷേധിച്ച് കൂടുതൽ ചോദ്യം ചെയ്യലിനായി സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു കൊടുക്കുകയായിരുന്നു.
സി.ബി.ഐ ഇവരെ നുണപരിശോധനയ്ക്ക് വിധേയരാക്കി. പ്രതികൾക്കെതിരെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചശേഷം ഫാ. ജോസ് പൂത്തൃക്കയിൽ സമർപ്പിച്ച വിടുതൽ ഹർജി പ്രകാരം ഫാ. ജോസിനെതിരെ പര്യാപ്തമായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന കാരണത്താൽ പ്രത്യേക സി.ബി.ഐ കോടതി ഇദ്ദേഹത്തെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി.
സിസ്റ്റർ അഭയയെ കൊല്ലാൻ മുഖ്യ പങ്ക് വഹിച്ച പ്രതി തോമസ് കോട്ടൂർ ആണെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. കൊലപാതകം, കൊല ചെയ്യാൻ പൊതുവായ ഉദ്ദേശ്യം എന്നീ വകുപ്പുകൾ അനുസരിച്ചുള്ള കുറ്റങ്ങളാണ് സി.ബി.ഐ. ഇദ്ദേഹത്തിന്റെ മേൽ ചുമത്തിയിട്ടുള്ളത്. സിസ്റ്റർ അഭയയെ തലയ്‌ക്ക് ആദ്യം അടിക്കുന്നത് ഫാ. കോട്ടൂരാണെന്ന് സി.ബി.ഐ ആരോപിക്കുന്നു. ബി.സി.എം കോളജിൽ സൈക്കോളജി വിഭാഗം അദ്ധ്യാപകനായിരുന്നു ഫാ. തോമസ് കോട്ടൂർ. അതിനുശേഷം അമേരിക്കയ്ക്ക് പോയി. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ഫാ. തോമസ് കോട്ടൂർ കോട്ടയം അതിരൂപതാ ചാൻസലറായിരുന്നു.
സെഫി സിസ്റ്റർ അഭയ കേസിൽ ഒന്നും രണ്ടും പ്രതികൾക്കൊപ്പം കുറ്റകൃത്യങ്ങളിൽ പങ്കുചേർന്ന വ്യക്തിയാണ് സിസ്റ്റർ സെഫിയെന്ന് സി.ബി.ഐ. ആരോപിക്കുന്നു. ഫാ. കോട്ടൂർ അഭയയുടെ തലയ്ക്കടിച്ചപ്പോൾ, രണ്ടാം പ്രതി ഫാ. പൂത്തൃക്കയിലിനോടൊപ്പം കുറ്റകൃത്യത്തിന് സിസ്റ്റർ പ്രേരണ നൽകി. ഒന്നും രണ്ടും പ്രതികളെ ചോദ്യം ചെയ്‌തതിൽ നിന്നാണ് സിസ്റ്റർ സെഫിക്ക് കൊലയുമായി ബന്ധമുള്ള കാര്യം സി.ബി.ഐക്ക് കണ്ടെത്താൻ കഴിഞ്ഞത്. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ സിസ്റ്റർ സെഫി തിരുവല്ല സെന്റ് ജോസഫ് കോൺവെന്റിലെ അന്തേവാസിയായിരുന്നു.
*ജോമോൻ പുത്തൻ പുരയ്‌ക്കൽ ഇല്ലായിരുന്നെങ്കിൽ ഇരുട്ടറയിൽ അടയേണ്ടിയിരുന്ന കേസ്
ആരും ശ്രദ്ധിക്കാതെ ഒരു സാധാരണ ആത്മഹത്യ എന്നോണം ഇല്ലാതായിപ്പോകുമായിരുന്ന സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികളെ നിയമത്തിനു മുന്നില്‍ എത്തിക്കാന്‍ തന്റെ 28 വര്‍ഷക്കാലം നിയമപോരാട്ടങ്ങളുമായി, പലവിധ വെല്ലുവിളികൾക്കു മുന്നിലും മുട്ടുമടക്കാതെ പോരാടിയ ഒരു നല്ല മനുഷ്യനാണ് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ എന്ന പൊതുപ്രവര്‍ത്തകന്‍. നീണ്ട 28 വര്‍ഷക്കാലം സിസ്റ്റർ അഭയയുടെ നീതിയ്ക്കു വേണ്ടി നിയമപോരാട്ടം നടത്തിയത് അഭയ ആക്ഷൻ കൗൺസിൽ അധ്യക്ഷനായ ജോമോൻ പുത്തൻപുരയ്ക്കലിൻ്റെ നേതൃത്വത്തിലായിരുന്നു.
അദ്ദേഹത്തിന്റെ ഇടപെടല്‍ ഉണ്ടായില്ലായിരുന്നുവെങ്കില്‍ അഭയയുടെ മരണം ആത്മഹത്യയായി മാത്രം ഒതുങ്ങിപ്പോകുമായിരുന്നു. അത്രയ്ക്ക് ശക്തമായിരുന്നു അധികാരത്തിന്റെയും പണത്തിന്റെയും സ്വാധീനം ആ കേസിൽ. അതൊക്കെ അതിജീവിച്ച് ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത സിസ്റ്റര്‍ അഭയയ്ക്ക് നീതി കിട്ടുന്നതിന് വേണ്ടി പോരാട്ടം നടത്തിയ ജോമോന്‍ പുത്തന്‍പുരയ്ക്കലിനെ മലയാളി സമൂഹം തിരിച്ചറിഞ്ഞിരുന്നു.
https://www.facebook.com/Malayalivartha