Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുറച്ച് നാളുകള്‍ ഭയങ്കര ബുദ്ധിമുട്ടുകളായിരുന്നു; ഏകദേശം നാല് മാസം വരെ ഭയങ്കര ബുദ്ധിമുട്ടുകളായിരുന്നു; ഭക്ഷണമൊന്നും ശരിയായി കഴിക്കാന്‍ സാധിച്ചിട്ടില്ല; എപ്പോഴും ഓക്കാനവും ഛര്‍ദ്ദിലുമൊക്കെയായിരുന്നു; പിന്നെ തന്റെ വീട്ടിലേയ്ക്ക് പോയി; ഞാന്‍ ഗര്‍ഭിണിയായ ശേഷം അത് ഇത് വരെ സംഭവിച്ചിട്ടില്ല; എനിക്ക് കള്ളം പറയേണ്ട ആവശ്യമില്ല; തുറന്നടിച്ച് നടി അനുശ്രീ

05 AUGUST 2022 05:00 PM IST
മലയാളി വാര്‍ത്ത

അഭിനയം കൊണ്ടും വ്യക്തി ജീവിതം കൊണ്ടും മലയാളികളുടെ പ്രീതി നേടിയ താരമാണ് അനുശ്രീ. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു അനുശ്രീയുടെ പ്രണയവും വിവാഹവും കുടുംബ ജീവിതവും. തനിക്ക് കുഞ്ഞ് പിറന്നതിന്റെ സന്തോഷത്തിലാണ് താരം ഇപ്പോൾ. ഗര്‍ഭിണിയായതോടെ സീരിയലില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് താരം. ഇപ്പോൾ ഗർഭ കാലത്തേ കുറിച്ച് താരം തുറന്ന് പറഞ്ഞിരിക്കുകയാണ്.

ഗര്‍ഭിണിയായി കുറച്ച് നാളുകള്‍ ഭയങ്കര ബുദ്ധിമുട്ടുകളായിരുന്നു. ഏകദേശം നാല് മാസം വരെ ഭയങ്കര ബുദ്ധിമുട്ടുകളായിരുന്നു. ഭക്ഷണമൊന്നും ശരിയായി കഴിക്കാന്‍ സാധിച്ചിട്ടില്ല. എപ്പോഴും ഓക്കാനവും ഛര്‍ദ്ദിലുമൊക്കെയായിരുന്നു. പിന്നെ തന്റെ വീട്ടിലേയ്ക്ക് പോകുകയായിരുന്നു. വീട്ടില്‍ വെജിറ്റേറിയനാണ്. ഇവിടെ വിഷ്ണുവേട്ടന്റെ വീട്ടില്‍ നോണ്‍വെജാണ് ഉപയോഗിക്കുക. ആ സമയത്ത് എനിക്ക് അതൊക്കെ വല്ലാത്ത ബുദ്ധിമുട്ടായി തോന്നി. ഭക്ഷണത്തിന്റ മണം പിടിക്കാറില്ലാത്ത അവസ്ഥ ഒരുപാട് ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്.

 

നാല് മാസത്തിന് ശേഷം ഈ ബുദ്ധിമുട്ടുകളൊന്നും തോന്നിയിട്ടേയില്ല. പിന്നെ ആവശ്യത്തിനനുസരിച്ച് ഭക്ഷണം കഴിക്കാനൊക്കെ തുടങ്ങി. പലരു പറഞ്ഞ് കേട്ടിട്ടുണ്ട് മാങ്ങ, മസാലദോശ ഇതൊക്കെ കഴിക്കുന്നതിനെക്കുറിച്ച്. എന്നാല്‍ ഞാന്‍ ഗര്‍ഭിണിയായി ഇതുവരെ മസാലദോശ ഒന്നും കഴിച്ചിട്ടില്ല. എനിക്ക് തീരെ താല്‍പ്പര്യം തോന്നിയിട്ടില്ല. അതുപോലെ ആദ്യമൊക്കെ പുളി കഴിക്കാന്‍ തോന്നിയിരുന്നു. അത് പക്ഷേ മാങ്ങ തന്നെ വേണമെന്നില്ലായിരുന്നു. എന്തെങ്കിലും പുളി കിട്ടിയാല്‍ മതിയായിരുന്നു.

സീരിയലുകള്‍ ചെയ്യുമ്പോള്‍ ഇപ്പൊ ഞാന്‍ കുറച്ചുകൂടി കംഫര്‍ട്ടബിളാണ്. സിനിമകള്‍ വളരെ കുറച്ച് മാത്രമാണ് ചെയ്യുന്നത്. സീരിയലുകള്‍ക്കാണെങ്കില്‍ വളരെ പെട്ടെന്ന് തന്നെ ഷോട്ടുകളെല്ലാം റെഡിയാകും. സിനിമകള്‍ക്ക് കുറച്ചുകൂടി സമയം എടുക്കുന്ന പ്രോസസാണ്. ആളുകള്‍ പറയുന്നത് കേള്‍ക്കാം സിനിമയും സീരിയലും രണ്ടുതരം മെത്തേഡ് ഓഫ് ആക്ടിംഗാണെന്ന്. എന്നാല്‍ അങ്ങനെയല്ല. ഈ വ്യത്യാസം തോന്നുന്നത് സംവിധായകന്മാരിലാണ്.

അവര്‍ ആ സിനിമയെ എങ്ങനെ കാണിക്കാനാണോ ആഗ്രഹിക്കുന്നത് അതനുസരിച്ചാണ് ഓരോ കാര്യങ്ങളും മുന്നോട്ട് പോകുന്നത്. അദ്ദേഹത്തിന് ഒരുപക്ഷേ എക്‌സ്‌പ്രെഷനുകള്‍ കൂടുതല്‍ വേണമായിരിക്കാം. ചിലര്‍ക്ക് ഇത് വളരെ കുറച്ച് മതി. അതുകൊണ്ട് തന്നെ അവര്‍ക്ക് വേണ്ടത് ചെയ്തു കൊടുക്കുക മാത്രമാണ് ചെയ്യേണ്ടത്. എനിക്കങ്ങനെ വലിയ ബുദ്ധിമുട്ടൊന്നും തോന്നിയിട്ടില്ല. ചെറുപ്പം മുതല്‍ അങ്ങനെ ചെയ്തതുകൊണ്ടായിരിക്കും ഞാന്‍ കംഫര്‍ട്ടബിളായത് അനുശ്രീ പറയുന്നു .

ഇപ്പോള്‍ എന്ത് പറഞ്ഞാലും സോഷ്യല്‍ മീഡിയയില്‍ മോശം കമന്റുകളും അഭിപ്രായങ്ങളും വരും. അത് അങ്ങനെയാണ്. അത്‌പോലെ തന്നെ സപ്പോര്‍ട്ട് ചെയ്യുന്നവരും നല്ല അഭിപ്രായം പറയുന്നവരും ഉണ്ട്.  ഇപ്പൊ ഞാന്‍ നല്ലത് പറഞ്ഞാലും അതില്‍ മോശം കണ്ടെത്താനാഗ്രഹിക്കുന്നവരുണ്ട്. പറയുന്ന ഓരോ കാര്യത്തിലും ഇങ്ങനെ നോക്കിയിരിക്കുന്ന ആളുകളുണ്ട്. ഒരു ഇന്റര്‍വ്യൂവില്‍ അമ്മയെ മിസ് ചെയ്യുന്നുണ്ടോ എന്ന് എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞത് ഇല്ല എന്നാണ്.

കാരണം എനിക്ക് അമ്മയെ അന്ന് മിസ് ചെയ്യുന്നുണ്ടായിരുന്നില്ല. അതാണ് അങ്ങനെ പറയാന്‍ കാരണം. അമ്മയോട് സ്‌നേഹമുണ്ടോ എന്നാണ് ചോദിച്ചിരുന്നതെങ്കില്‍ ഞാന്‍ ഉറപ്പായും പറയും സ്‌നേഹമാണെന്ന്. നമ്മള്‍ പറയുന്നത് മുഴുവനായും ഒന്നും ആരും കേള്‍ക്കുന്നില്ല, അവര്‍ക്ക് താല്‍പ്പര്യമുള്ളത് മാത്രം കേട്ട് വെറുതെ വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്. അന്ന് ഞാന്‍ മറുപടി പറഞ്ഞത് വളരെ സത്യസന്ധമായാണിരുന്നത്. എനിക്ക് കള്ളം പറയേണ്ട ആവശ്യമില്ലെന്നും താരം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (7 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (8 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (8 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (9 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (11 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (12 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (12 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (12 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (13 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (13 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (13 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (14 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (15 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (15 hours ago)

Malayali Vartha Recommends