ഭീഷണികള്‍ കൊണ്ട് കേരളത്തെ വട്ടം കറക്കുകയാണ് ഭരണപക്ഷം എന്നു പറയുന്നതില്‍ തെറ്റില്ല. കൈകാല്‍ വെട്ട് മുതല്‍ തലയെടുപ്പുവരെ ഭീഷണിയായി പലര്‍ക്കെതിരെയും ഉയരുന്നുണ്ട്.

ഭീഷണികള്‍ കൊണ്ട് കേരളത്തെ വട്ടം കറക്കുകയാണ് ഭരണപക്ഷം എന്നു പറയുന്നതില്‍ തെറ്റില്ല. കൈകാല്‍ വെട്ട് മുതല്‍ തലയെടുപ്പുവരെ ഭീഷണിയായി പലര്‍ക്കെതിരെയും ഉയരുന്നുണ്ട്. ഏറ്റവും ഒടുവിലായി കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ക്കെതിരെയാണ് ഇടതു യുവജന സംഘടനാ നേതാവിന്റെ ഭീഷണി. സഞ്ചാര സ്വാതന്ത്ര്യത്തെ തകിടം മറിക്കുന്ന തരത്തിലാണ് സഖാക്കള്‍ ഭീഷണികള്‍ മുഴക്കുന്നത്. സൂചന കണ്ട് പഠിച്ചില്ലെങ്കില്‍ സമരം ശക്തമാകുമെന്ന് മുന്‍പൊക്കെ സമരക്കാര്‍ വിളിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഡി വൈ എഫ് ഐ , എസ് എഫ് ഐ സഖാക്കള്‍ വിളിക്കുന്നത് ഭീഷണി കേട്ട് ഒതുങ്ങിയില്ലെങ്കില്‍ പെട്ടിയില്‍ കയറ്റുമെന്നാണ് . ഇത്തരം ഭീഷണികള്‍ പലരോടായി ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു.
കാര്‍ഷിക സര്‍വ്വകലാശാലയിലെ സമരം അവസാനിപ്പിക്കാന്‍ മുന്‍ കൈ എടുത്തില്ലെങ്കില്‍ രജിസ്ട്രാറെ തെരുവില്‍ നേരിടുമെന്ന ഭീഷണിയാണ് ഡി വൈ എഫ് ഐ യുടെ ഭാഗത്ത് നിന്നും ഇപ്പോള്‍ ഉയരുന്നത്. ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ വഴിയില്‍ ഡി വൈ എഫ് ഐ യും , എസ് എഫ് ഐയും ഉള്ളതായി ഓര്‍ത്താല്‍ ജീവനോടെയിരിക്കാം എന്ന മുന്നറിയാപ്പാണ് നല്കിയിരിക്കുന്നത്. സിപി എം സംഘടനകള്‍ നടത്തുന്ന സമരത്തില്‍ ഡിഫി മണ്ണുത്തി മേഖല സെക്രട്ടറിയും കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായി അനീസ് അഹമ്മദാണ് രജിസ്ട്രാറെ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ പ്രസംഗിച്ചത്. സിപിഎം സംഘടന നേതാവ് അഴിമതി നടത്തിയതിന് സര്‍വ്വീസില്‍ നിന്നും തരംതാഴ്ത്തിയിരുന്നു. ഈ നോതാവിനെ തിരിച്ചെടുത്ത് തരംതാഴ്ത്തല്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഇടതു സംഘടനകള്‍ കാര്‍ഷിക സര്‍വ്വകലാശാല സ്തംഭിപ്പിച്ച് സമരം നടത്തുന്നത്. ഒന്നര മാസമായി കാര്‍ഷിക സര്‍വ്വകലാശാല പ്രവര്‍ത്തിക്കാന്‍ സിപിഎം അനുവദിക്കുന്നില്ല.
കാര്‍ഷിക സര്‍വ്വകലാശാലയില്‍ സിപിഎം സംഘടനയെ ദുര്‍ബലാമാക്കാനാണ് രജിസ്ട്രാര്‍ ശ്രമിക്കുന്നതെന്ന് കൗണ്‍സിലര്‍ അനീസ് അഹമ്മദ് പറയുന്നു.എംപ്ലോയീസ് അസോസിയേഷന്‍ നേതാവിനെ തരം താഴ്ത്തിയ നടപടി ഭരണസമിതി മരവിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ രജിസ്ട്രാര്‍ തയ്യാറാകുന്നില്ല. സര്‍വ്വകലാശാലയില്‍ സിപി ഐ സംഘടന വളര്‍ത്തുന്നതിനായാണ് രജിസ്ട്രാര്‍ സിപിഎം നേതാക്കള്‍ക്കെതിരെ പ്രതിഷേധ നടപടികള്‍ എടുക്കുന്നതെന്നും ആരോപിക്കുന്നുണ്ട്. സിപി ഐ ക്കാരനായ കൃഷി മന്ത്രി കെ.രാജന്റെ വ്യക്തമായ നിര്‍ദ്ദേശ പ്രകാരമാണ് നേതാനിനെതിരെ വിസി നടപടിയെടുത്തതെന്നും സിപിഎം ആരോപണം ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ ഒന്നര മാസമായി കാര്‍ഷിക സര്‍വ്വകലാശാല സ്തംഭനത്തിലാണ് . സമരക്കാരെ നിയന്ത്രിക്കാനെത്തിയ പോലീസാകട്ടെ കാഴ്ചക്കാരായി മാറി നില്ക്കുകയാണ്.
സമരത്തെ തുടര്‍ന്ന് കാമ്പസില്‍ പൊലീസിനെ വിളിച്ചുവരുത്തി വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യിച്ച തൃശൂര്‍ മഹാരാജാസ് ടെക്നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിന്റെ കാല് തല്ലിയൊടിക്കുമെന്ന എസ്.എഫ്.ഐ നേതാവിന്റെ ഭീഷണിയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ട് ഏതാനും നാളുകളേ ആയിട്ടുള്ളൂ.. കഴിഞ്ഞമാസം 25നായിരുന്നു സംഭവം. വിദ്യാര്‍ത്ഥി സമരത്തിനിടെ കോളേജിലെത്തിയ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ഹസന്‍ മുബാറക്കും സംഘവുമാണ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. പി. ദിലീപിനെ പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ ഭീഷണിപ്പെടുത്തിയത്.
തൃശൂര്‍ കേരള വര്‍മ്മ കോളെജ് പ്രിന്‍സിപ്പല്‍ എ.പി.ജയദേവനെതിരെയും എസ് എഫ് ഐ നടത്തിയ അക്രമങ്ങള്‍ കേരളം കണ്ടതാണ്. വഴിവിട്ട് എസ് എഫ് ഐ പ്രവര്‍ത്തകന് കോളെജില്‍ പ്രവേശനം നല്കാന്‍ പ്രിന്‍സിപ്പാള്‍ എതിര് നിന്നതാണ് അദ്ദേഹത്തെ പൂട്ടിയിടുന്നതില്‍ വരെ എത്തിയത്.
ഇചതു സംഘടനാ നേതാവായിട്ടും എസ് എഫ് ഐ ധാര്‍ഷ്ട്യത്തിന് മുന്നില്‍ അദ്ദേഹം മുട്ടു മടക്കിയില്ല. സ്വയം രാജി വെച്ച് മാറി. ഒടുവില്‍ രായ്ക്കുരായ്മാനം അദ്ദേഹത്തെ തേടിപിടിച്ചു കൊണ്ട് വന്ന് രാജി പിന്‍വലിച്ച് എസ് എഫ് ഐ നാണക്കേടില്‍ നിന്നും രക്ഷപ്പെട്ടു.
പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ പ്രിന്‍സിപ്പലിന്റെ കയ്യും കാലും തലയും വെട്ടുമെന്ന മുദ്രാവാക്യവുമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. സ്റ്റുഡന്‍സ് സെന്റര്‍ ക്ലാസ് മുറിയാക്കിയതിലും വനിതാ ഹോസ്റ്റലിലെ നിയന്ത്രണങ്ങളിലും പ്രതിഷേധിച്ചായിരുന്നു ഉപരോധം. വനിതാ പ്രവര്‍ത്തകരാണ് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. വനിതാ ഹോസ്റ്റലിലെ പ്രാകൃത നിയന്ത്രണങ്ങള്‍ക്കെതിരെ പെണ്‍കുട്ടികള്‍ എസ്എഫ്‌ഐക്ക് പരാതി നല്‍കിയിരുന്നുവെന്നും സാധാരണ വിളിക്കാറുള്ള മുദ്രാവാക്യങ്ങളില്‍ കവിഞ്ഞൊന്നുമില്ലെന്നുമാണ് എസ്എഫ്‌ഐ നേതാക്കള്‍ മറുപടിയായി പറഞ്ഞത്.
https://www.facebook.com/Malayalivartha