Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമിത്ഷായുടേയും മോദിജിയുടേയും കിടുക്കാച്ചി ഐഡിയ, ഹിമാലയത്തില്‍ എഴുത്ത് പരിശീലനത്തിന് തുടക്കമായി

26 NOVEMBER 2022 01:46 PM IST
മലയാളി വാര്‍ത്ത
പണി തുടങ്ങി..പണി തുടങ്ങി . നിങ്ങള്‍ ചോദിക്കും ആരാ പണി തുടങ്ങിയതെന്ന്. നമ്മുടെ മോദിജിയും അമിത്ഷാജിയും . അവരല്ലേ നല്ല പണിക്കാര്‍. രണ്ടും കല്പിച്ചാണ് ഇറങ്ങിയിരിക്കുന്നത്. ഹിന്ദുരാഷ്ട്രം സിന്ദാബാദ് വിളിക്കുന്നതിന്റെ അന്നേ രണ്ടാളും ഇനി ഉറങ്ങുകയുള്ളൂ. ഇപ്പോള്‍ ഗുജറാത്താണേല്ലോ താരം. ആ താരശോഭയില്‍ ബിജെപി അവിടെയങ്ങ് അടിച്ച് കസറുകയാണ്. എന്താണ് സംഭവിക്കുന്നതെന്ന് ചുറ്റുമിള്ള മറ്റ് പാര്‍ട്ടിക്കാര്‍ക്കും മനസിലാകുന്നില്ല. എഴുപത് ശതമാനത്തിന് മേല്‍ ഹിന്ദുസമൂഹമുള്ള അവിടെ ഹിന്ദുത്വ അജന്‍ഡ ഏശുന്നില്ലെന്ന് തന്നെ പറയാം. ഹിന്ദുത്വം പറഞ്ഞിരുന്നാല്‍ വയറ്റിന്‍ ആളല്‍ മാറില്ലല്ലോ. പട്ടിണി, ദാരിദ്ര്യം, തൊഴിലില്ലായ്മ, കാര്‍ഷിക നഷ്ടം, കലാപങ്ങള്‍ ഇങ്ങനെയുള്ള വാക്കുകള്‍ക്ക് ഗുജറാത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അബദ്ധത്തില്‍ പോലും ആരും അങ്ങനെയൊന്നും പറയരുത് .   അവിടെ ഹിന്ദു, ഹിന്ദുത്വം, പൗരത്വബില്‍, ഏകവ്യക്തി നിയമം ഇതൊക്ക മാത്രമേ പറയാന്‍ പാടുള്ളൂ എന്ന് സാരം.ആശാനും ശിഷ്യനും ഡല്‍ഹിയിലെ ഓഫീസൊക്കെ അടച്ചു പൂട്ടി. ഇങ്ങ് സ്വന്തം തട്ടകമായ ഗുജറാത്തിലാണ് ഊണും ഉറക്കവുമൊക്ക. അകമ്പടിക്കാരായി സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരും. എന്ത് ചെയ്യാം ജനാധിപത്യമായി പോയില്ലേ . വോട്ട് പിടിച്ചാലല്ലേ കഞ്ഞി കുടിച്ച് കിടക്കാന്‍ പറ്റൂ. വോട്ട് പിടിക്കണമെങ്കില്‍ മിനിമം ജനത്തിന്റെ റേഷന്‍ കാര്യമെങ്കിലും സംസാരിക്കണമല്ലോ. ഗുജറാത്തില്‍ റേഷനും വേണ്ട. പള്ളിക്കൂടവും വേണ്ട. ജനങ്ങളെല്ലാം ബിജെപിക്ക് വോട്ട് ചെയ്താല്‍ മതി. താമര വിരിഞ്ഞാല്‍ ഭഗവാന്‍ നേരിട്ട് വന്ന് എല്ലാം പരിഹരിച്ച് തരും. വിശ്വാസം അല്ലാതെന്തു പറയാന്‍.   ചരിത്രകാരന്മാര്‍ എഴുതിയ ചരിത്രമൊന്നും ഹിന്ദുത്വ അജന്‍ഡയ്ക്ക് ശരിയാകുന്നില്ല.അതുകൊണ്ട് ഹിമാലയത്തിലെ സ്വാമിമാരെ ഇറക്കി നിരത്തിയിരുത്തി ചരിത്രം തിരുത്തിക്കണം. അമിത് ഷായുടേതാണ് വാക്കെങ്കിലും തിരക്കഥ ആര്‍ എസ് എസിന്റേതാണെന്ന് ഏത് പൊട്ടനും മനസിലാകും. പാവം ഗോഡ്‌സെ അളിയനെ തീവ്രവാദി പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അയ്യാള്‍ എന്തു ചെയ്തു. ഗാന്ധിജിയെ ചെറിയ തോക്കെടുത്ത് ഒന്ന് വെടിവെച്ചതല്ലേയുള്ളൂ. അതൊരു വലിയ തെറ്റൊന്നുമല്ല. പിന്നെ സര്‍വക്കറെ കുറിച്ച് രാഹുല്‍ ഗാന്ധി പോലും അസഭ്യം പറഞ്ഞു നടക്കുന്നു. അതും പോരാഞ്ഞ് അയ്യാള്‍ ചില ചരിത്ര  രേഖകളൊക്കെ കാണിക്കുകയും ചെയ്തു. ആണ്ടൊക്കെ എഴുതിപിടിപ്പിച്ച തോന്ന്യാസങ്ങളേ. എന്താ പറയുക.

അതുകൊണ്ടാണ് അമിത്ഷാ പറയുന്നത് ചരിത്രം മാറ്റി എഴുതണം. കേന്ദ്രഭരണം കയ്യിലുള്ളപ്പോള്‍ ആരെക്കൊണ്ട് എങ്ങനെ വേണമോ എഴുതിക്കാമല്ലോ. മിടുക്കന്‍ കളിയൊക്ക പഠിച്ചു കളഞ്ഞു. ഇപ്പോഴിതാ സാക്ഷാല്‍ മോദിജിയും രംഗത്തിറങ്ങി. ചരിത്രത്തെ ചവിട്ടി കുഴയ്ക്കണം. കുഴച്ച് മറിച്ച് നമ്മുടെ ആള്‍ക്കാരെ മാന്യന്‍മാരുടെ പട്ടികയിലെത്തിക്കണം. വിദേശികളും, അറബികളും, മുഗളന്‍മാരും കൂടെ ഇവിടത്തെ ചരിത്രത്തെ എഴുതി നശിപ്പിച്ചിരിക്കുന്നെന്നാണ് ഇവരുടെ പക്ഷം.   പഴയ നൂറ്റാണ്ടുകളില്‍ ഇത്തരം കൂശ്മാണ്ഡങ്ങള്‍ ഇല്ലാതെ പോയത് നന്നായി. സിന്ധൂനദീതട സംസ്‌കാരം മുതലേ ഹിന്ദുവും ഹിന്ദുമതവും ഉണ്ടെന്ന് അണികളെ  പഠിപ്പിച്ചു കൊണ്ടിരിക്കുന്നവരാണിവര്‍. വേദങ്ങളേക്കാള്‍ പ്രായം ഈ മതത്തിനുണ്ടോ. വെറുതെ ഒരു സംശയം. ദയവു ചെയ്ത് സംവാദത്തിനൊന്നും വിളിക്കരുത്. പതിനഞ്ച് ശതമാനനം വരുന്ന ന്യൂനപക്ഷങ്ങളെയാണിവര്‍ ഭയക്കുന്നത്. ഭയം മൂത്ത് മൂത്ത് ഇപ്പോള്‍ ഒരു തരം ആവേശമായി മാറിയിരിക്കുകയാണ്.

മോദിജിയ്ക്കാണെങ്കില്‍ ഇന്‍ഡ്യയുടെ നാലതിര്‍ത്തിക്കുള്ളില്‍ മാത്രമാണ് ഹിന്ദു പ്രേമം. അതിര് വിട്ടാലോ തികഞ്ഞ മതേതരവാദി. ഏത് രാജ്യത്തും പോയി ആരെയും കെട്ടിപിടിക്കും. ലോകത്തിലെ അത്യുന്നത നേതാവാകാനാണ് പുള്ളിക്കാരന്റെ ഉലകം ചുറ്റല്‍. ഭൂമിയില്‍ ഇനി വേറെ രാജ്യമൊന്നുമില്ല ബാലിബന്‍ കറങ്ങാത്തതായി. അപ്പോ പറഞ്ഞു വന്നത് ചരിത്രം മാറ്റണം. കുട്ടികളൊക്കെ ഇനി പഠിക്കാനുള്ളത് ഹിന്ദു ചരിത്രം മാത്രം. ഗാന്ധിയും സഹനസമരങ്ങളുമൊന്നും പഠിക്കണ്ട. അതൊക്കെ പഠിച്ച് സമരത്തിനൊന്നും ഇറങ്ങാന്‍ പാടില്ല.

പൂജയും മന്ത്രവുമായി വീട്ടില്‍ ഒതുങ്ങിക്കോണം. വിദ്യാഭ്യാസം തീരെ പാടില്ല. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ താമരയില്‍ കുത്താനുള്ള അറിവ് മതി , ധാരാളം. ഹിന്ദിയില്‍ പഠിച്ച് ഡോക്ടറാകുന്നവന് വിദേശത്ത് പോയി ജോലി നോക്കാന്‍ കഴിയില്ല. അതുകൊണ്ട് ഒള്ള ചക്കയും കഞ്ഞിയും കുടിച്ച് കോപ്പും തൂക്കി ഇവിടെ കിടന്നു കൊള്ളും. വിദേശത്ത് പോയി പഠിച്ചു വന്നാലോ ഹിന്ദിയില്‍ തുണ്ടെഴുതണം. മെഡിക്കല്‍ സ്‌റ്റോറുകാരെല്ലാം ഹിന്ദി പഠിച്ചു തുടങ്ങിയെന്നാണ് കേള്‍വി. ചരിത്രത്തിലെ വിഡ്ഡിയാസുരന്മാരുടെ കൂട്ടത്തില്‍ ഇവരുടെ ഭരണകാലം എഴുതി ചേര്‍ക്കേണ്ടി വരുമോ ആവോ.   കൗപീനത്തിലും അല്ലാതെയും യാത്ര ചെയ്യുന്ന സ്വാമിമാരുടെ കാലില്‍ വീണ് എന്തിനുള്ള അനുഗ്രഹമാണിക്കൂട്ടര്‍ വാങ്ങുന്നതെന്ന സംശയം ബാക്കിയാണ്. ഗുജറാത്തിലിപ്പോള്‍ എന്തു കൊണ്ടും ശോഭനമാണ് .കേന്ദ്രം മൊത്തം അവിടെ ഇളക്കി മറിക്കുകയാണ്.   പാവം ഗ്രാമീണരുണ്ടോ ഇതൊക്കെ ശ്രദ്ധിക്കാന്‍. പൊരിവെയിലത്ത് കഷ്ടപ്പെടുന്നവന്റെ പണം വാങ്ങി കൊണ്ട് അവരെ തമ്മിലടിപ്പിക്കാന്‍ ഓരോ ഉടായിപ്പുമായിട്ട് ഇറങ്ങിയിരിക്കുകയാണ് ബിജെപിയും ആര്‍ എസ് എസും സംഘപരിവാരങ്ങളും. തല്ലല്ലമ്മാവാ.. ഓന്‍ നന്നാവില്ല  എന്നുറപ്പുള്ളതു കൊണ്ട് ആ വഴിയ്ക്ക് ആരും പോകാറില്ല.  ആ ഒരു കാര്യം പറയാന്‍ വിട്ടു പോയി ചരിത്രം മാറ്റുമ്പോള്‍ ആ ഗോഡ്‌സയെ അല്ലെങ്കില്‍ സര്‍വക്കറെ മിനിമം ഒരു രാഷ്ട്ര പിതാവെങ്കിലുമാക്കാന്‍ മറക്കരുത് . പ്ലീസ്.    
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (7 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (7 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (8 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (9 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (11 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (12 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (12 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (12 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (13 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (13 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (13 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (14 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (15 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (15 hours ago)

Malayali Vartha Recommends