Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.

സംഭാവനകള്‍ കുന്നുകൂടുന്നു.. പരിപാടികള്‍ കെങ്കേമമം.

01 DECEMBER 2022 02:12 PM IST
മലയാളി വാര്‍ത്ത

സംഭാവനകള്‍ കുന്നുകൂടുമ്പോള്‍ പരിപാടികള്‍ ഗംഭീരമാകും എന്നു പറഞ്ഞതു പോലയാണ് ബിജെപിയുടെ പ്രകടനം. രാജ്യത്തിന്റെ സകല വിഭവങ്ങളും കൈപിടിയിലൊതുക്കാന്‍ തീവ്രഓട്ടം നടത്തുന്ന ബിജെപിയുടെ വളര്‍ച്ച മറ്റുള്ളവര്‍ക്ക് അനുകരിക്കാനേ കഴിയില്ല. താഴെത്തട്ടില്‍ വലിയ ചലനങ്ങളുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും മേല്‍ത്തരക്കാരുടെ പാര്‍ട്ടിയായി തന്നെ ഇന്നു നില്ക്കുന്നു.

കേന്ദ്രവും ഭൂരിഭാഗം സംസ്ഥാനങ്ങളും ഭരിക്കുന്ന ബിജെപിയുടെ പണപിരിവ് രഹസ്യമല്ല പരസ്യമാണ് . കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷന് കൊടുത്ത കണക്കുകള്‍ പ്രകാരം 615 കോടിയോളം രൂപ സംഭവനയായി ലഭിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന് കൊടുത്ത കണക്കുകളിതാണെങ്കില്‍ ബിജെപിയുടെ ഫണ്ട് വരവ് സാധാരണ പാര്‍ട്ടിക്കാരന്‍ ഊഹിക്കുന്നതിനും അപ്പുറമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന് സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പിന് ശേഷം കമ്മിഷന് കൊടുക്കുന്ന കണക്ക് പോലെയാണിത്.

ഓരോ തിരഞ്ഞെടുപ്പിലും കോടിക്കണക്കിന് രൂപ ചിലവഴിച്ച് പ്രചരണവും മറ്റും നടത്തുന്നത് കണക്ക് കൂട്ടിയാല്‍ കണക്കുകളില്‍ പറയുന്ന തുക വളരെ ചെറുതാണ്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് 95.46 കോടി രൂപയാണ് സംഭവനയായി ലഭിച്ചത്. കോണ്‍ഗ്രസിന് കിട്ടിയതിന്റെ ആറിരട്ടി സംഭവനയാണ് ബിജെപി സ്വരൂപിച്ചിരിക്കുന്നത്. പശ്ചിമബംഗാളില്‍ അധികാരത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിന് 43 ലക്ഷം രൂപയാണ് കഴിഞ്ഞ വര്‍ഷം സംഭാവനയിനത്തില്‍ ലഭിച്ചത്. ആംആദ്മിപാര്‍ട്ടിയ്ക്ക് 44.54 കോടിയും , സിപിഎം ന് 10.05 കോടി രൂപയും കിട്ടിയിട്ടുണ്ട്. ഇരുപതിനായിരം രൂപയുല്‍ കൂടുതല്‍ സംഭാവന ലഭിച്ചാല്‍ വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കണമെന്നാണ് വ്യവസ്ഥ.

കോടികള്‍ പിരിച്ചെടുക്കുന്നതു കൊണ്ട് ബിജെപിയില്‍ തന്നെയാണ് കോര്‍പ്പറേറ്റുകള്‍ കൂടുതലായി വിശ്വാസം അര്‍പ്പിച്ചിരിക്കുന്നതും. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ബിജെപിയുടെ ഇഷ്ടത്തിനനുസരിച്ചുള്ള തുകകളാണ് നല്കി കൊണ്ടിരിക്കുന്നതെന്നതാണ് യാഥാര്‍ത്ഥ്യം.
ബിജെപിയുടെ എല്ലാ ഘടകത്തിലും ഫണ്ട് പിരിവ് സംബന്ധിച്ച വിവാദം ശക്തമായി നടന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഫണ്ട് പിരിവ് സംബന്ധിച്ച വിവാദം ഒഴിവാക്കുന്നതിനായി നീക്കവുമായി ബിജെപി. ക്യൂആര്‍ കോഡ് വഴിയാണ് ഇപ്പോള്‍  ഫണ്ട് പിരിക്കുന്നത്.. ഒപ്പം വ്യവസായികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും വലിയ തുക പിരിക്കുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്. പാര്‍ട്ടി ഫണ്ടിലേക്ക് കിട്ടുന്ന തുകയുടെ ഓഡിറ്റ് കൃത്യമായി നടത്താനും തീരുമാനമുണ്ട്.

പാര്‍ട്ടി ഫണ്ടുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി ഉയര്‍ന്ന പരാതികളെ തുടര്‍ന്ന് പുതിയ സംവിധാനം നടപ്പിലാക്കാന്‍ ദേശീയ നേതൃത്വം നിര്‍ദ്ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മുന്‍കൂട്ടി അറിയിച്ച ശേഷം സംസ്ഥാന നേതൃത്വം നിയോഗിക്കുന്ന രണ്ടംഗ സംഘത്തിന് മാത്രമേ സംഭാവന നല്‍കാവൂ എന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അല്ലാതെ വാങ്ങുന്ന പണം അത് വാങ്ങുന്ന നേതാക്കളുടെ വ്യക്തിപരമായ പിരിവായിരിക്കുമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. അതില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ലെന്നാണ് ബിജെപി വ്യക്തമാക്കുന്നത്.

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് പിരിവ് സംബന്ധിച്ച ആരോപണങ്ങളും കാസര്‍ഗോഡ്, വയനാട്, കൊടകര വിവാദങ്ങളും പരിഗണിച്ചാണ് ഫണ്ട് പിരിവ് കൂടുതല്‍ സുതാര്യമാക്കാന്‍ ബിജെപി തീരുമാനിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒരു പാര്‍ട്ടി ഡിജിറ്റലായി ഫണ്ട് ശേഖരിക്കുന്നതെന്ന് ബിജെപി അവകാശപ്പെടുന്നു. സംഭാവന സ്വീകരിക്കാനെത്തുന്ന പ്രവര്‍ത്തകര്‍ ക്യുആര്‍ കോഡ് നല്‍കും.

100 കോടി രൂപയാണ് ഇക്കുറി സംസ്ഥാന ഘടകത്തിന് നല്‍കിയിരിക്കുന്ന ടാര്‍ഗറ്റ്. സംഘമായി പിരിക്കുന്നതിനും ഒറ്റയായി പിരിക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്. 10,000 രൂപയില്‍ കൂടുതലുള്ള സംഭാവനകള്‍ ചെക്കായാണ് സ്വീകരിക്കേണ്ടത്. ക്യൂആര്‍ കോഡ് വഴി നല്‍കുന്ന സംഭാവനകള്‍ പാര്‍ട്ടിയുടെ സംസ്ഥാന ഫണ്ടിലേക്ക് നേരിട്ടാണ് എത്തുക. മണ്ഡലം കമ്മിറ്റികള്‍ക്ക് ഇനി പല ബാങ്കുകളില്‍ അക്കൗണ്ട് ഉണ്ടായിരിക്കില്ല. നേതൃത്വത്തിന് നേരിട്ട് നിരീക്ഷിക്കാന്‍ കഴിയുന്ന ഏകീകൃത സംവിധാനം ഒരുക്കും.

ഫണ്ട് പിരിവലൂടെ പാര്‍ട്ടി പ്രധാമായും ലക്ഷ്യമിടുന്നത് ഗൃഹസമ്പര്‍ക്ക പരിപാടിയാണ്. ഓരോ വീട്ടിലും നേരിട്ടെത്തി ബന്ധം പുതുക്കുകയെന്ന ഉദ്ദേശ്യമാണ് പ്രവര്‍ത്തകര്‍ക്ക് നല്കിയിരിക്കുന്നത്.

 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗവർണർ YES പറഞ്ഞാൽ അടുത്ത മണിക്കൂറിൽ EX മന്ത്രിയുടെ അറസ്റ്റ് ഉടന്‍ പിണറായി കൈമലർത്തി  (59 minutes ago)

മരിച്ചുപോയവരെ വെറുതെ വിടടോ..! സുഹൈലിന്റെ സെബി വക്കീലിനെ കുടഞ്ഞ് കോടതി കോടതി മുറിയിൽ നടന്നത്  (1 hour ago)

പിണറായിയുടെ സിദ്ധാര്‍ത്ഥ് വക്കീലിന്റെ കുരുട്ടുബുദ്ധി EX മുഖ്യമന്ത്രിയെ ഉടൻ ICU-ൽ കയറ്റും 23 ന് അറസ്റ്റ് നടന്നാലും ട്വിസ്റ്റ്  (1 hour ago)

ലക്ഷങ്ങൾ ശബളം..! 2 ദിവസമായി പുറത്ത് ഇറങ്ങിയില്ല..! ഫ്ലാറ്റ് കൂട്ട മരണം...! അസ്‍ലമിനും ഫർസാനക്കും സംഭവിച്ചത്  (1 hour ago)

ഉമ്മൻ ചാണ്ടിയുടെ കരുത്തിൽ കോൺഗ്രസിൽ പുതുച്ചേരി: നയിക്കാൻ കുഴൽനാടൻ: ചാണ്ടി ഉമ്മനും നായക സ്ഥാനത്തേക്ക്  (1 hour ago)

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (2 hours ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (2 hours ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (3 hours ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (3 hours ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (3 hours ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (4 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (4 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (4 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (4 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (4 hours ago)

Malayali Vartha Recommends