Widgets Magazine
25
Mar / 2023
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടു നീളത്തിലുള്ള അസാൻമാർഗ്ഗിക പ്രവർത്തികളുടെ നിരയാണ് സിപിഎം ന്റെ ഇപ്പോഴത്തെ കൈമുതൽ.


വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടന്നാൽ അവർ അവിടെ സ്വീകരിക്കുന്ന സമീപനം ദേശിയതലത്തിൽ ഏറെ ശ്രദ്ധേയമാകും.


ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ ഉടനടി അയോഗ്യരാക്കുന്നത് ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി


അരിക്കൊമ്പൻ ദൗത്യത്തിന് സ്റ്റേ ലഭിച്ച സംഭവത്തിൽ ഹർജി...പരാതി നൽകിയ മഹതിയ്ക്ക് ഇവിടുള്ളവരുടെ ബുദ്ധിമുട്ട് അറിയില്ലല്ലോ...രൂക്ഷ വിമർശനവുമായി എം എം മണി രംഗത്ത്...


എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതോടെ രാഹുൽ ഗാന്ധി ദില്ലിയിലെ ഔദ്യോഗിക വസതി ഉടൻ ഒഴിയേണ്ടി വരും...ഒരു മാസത്തിനകം വീടൊഴിയാനാകും നോട്ടീസ് നൽകുക...

റിപ്പബ്ലിക് ദിനത്തില്‍ അത് സംഭവിക്കും. ഗവര്‍ണര്‍ തയ്യാറെടുപ്പില്‍ പിണറായി രണ്ടുംകല്പിച്ച്.

20 JANUARY 2023 01:07 PM IST
മലയാളി വാര്‍ത്ത

More Stories...

തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കെ കവിത ചർച്ചയാവുമ്പോൾ കേരള മുഖ്യമന്ത്രിയുടെ മകളും ചർച്ചയിൽ...?! ഇ ഡി യെ പേടിക്കുന്ന കവിതയും ഇ ഡി ഏതു നിമിഷവും എത്താം എന്ന് കരുതുന്ന വീണയും..?ശക്തികേന്ദ്രങ്ങളായി മാറിയ മുഖ്യമന്ത്രി പുത്രിമാർ...!

ഡേറ്റിങ്ങ് ആപ്പുവഴി പരിചയപ്പെട്ട സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ നിന്ന് എയര്‍ഹോസ്റ്റസ് വീണ് മരിച്ച സംഭവത്തിൽ ആൺസുഹൃത്തിനെതിരെ അമ്മ രംഗത്ത്: മകളെ തള്ളിയിട്ട് കൊലപ്പെടുത്തിയതെന്ന് ആരോപണം

കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി വേനൽ മഴ: ഇന്ന് മുതൽ ഒറ്റപെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത...

ഇ ഡിയോട് ഇപ്പോഴും സഹകരിക്കുന്നത് 'ആ ഒരൊറ്റ' കാരണത്താൽ; തനിക്ക് ആ കാര്യം 100 % ഉറപ്പാണ്; അയാൾ അങ്ങനെ ചെയ്യുമോ എന്നറിയില്ല; രവീന്ദ്രന്റെ ചങ്കിടിപ്പ് കൂട്ടി സ്വപ്ന സുരേഷിൻറെ ആ വെളിപ്പെടുത്തൽ

നിങ്ങൾക്കും ക്ലിഫ് ഹൗസിലെ സ്ത്രീകൾക്കും അടുത്ത വർഷം സ്വർണം അടങ്ങിയ ബിരിയാണി ചെമ്പ്...! വീണ്ടും മുഖ്യമന്ത്രിയെ പരിഹസിച്ച് സ്വപ്ന സുരേഷ് രംഗത്ത്...

ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനത്തില്‍ കേരളത്തില്‍ വലിയ മഞ്ഞുരുകലിന്റെ കാലമാണ്. സര്‍ക്കാരിന്റെ മനസിലെ കരടായും ഗവര്‍ണറുടെ മനസിലെ പകയായും നിന്ന വികാരങ്ങള്‍ക്ക് താല്കാലികമായി വെടിനിറുത്തലുണ്ടാകുമെന്ന ധാരണയിലാണ് കേരള സര്‍ക്കാര്‍. റിപ്പബ്ലിക് ദിന സത്കാരത്തിന് ഗവര്‍ണര്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും ക്ഷണിച്ചു. മന്ത്രിമാരും,മുഖ്യമന്ത്രിയും കുടുംബസമേതം പങ്കെടുക്കുമെന്ന് അറിയിക്കുകയും ചെയ്തതോടെ ഇരുകൂട്ടര്‍ക്കും തല്കാലം ആശ്വസിക്കാം. ഇതെല്ലാം കണ്ടും കേട്ടും നിന്ന ജനത്തിനാകട്ടെ കാര്യങ്ങളൊന്നും മനസിലാകാത്ത അവസ്ഥയും.

സര്‍ക്കാരുമായുള്ള നേര്‍ക്കുനേര്‍ ഏറ്റുമുട്ടലിനു ശേഷം, നിയമസഭയില്‍ നയപ്രഖ്യാപനത്തിന് സര്‍ക്കാര്‍ ക്ഷണിച്ചതോടെ ഉടലെടുത്ത അനുനയത്തിന്റെ പശ്ചാത്തലത്തില്‍ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഉള്‍പ്പെടെ സത്കാരം നടത്താന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ക്ഷണക്കത്ത് അയച്ചു. രാജ്ഭവന്‍ മുറ്റത്ത് പന്തലിട്ടാവും സത്കാരം. സത്കാരത്തിന് സര്‍ക്കാര്‍ 15ലക്ഷം രൂപ അനുവദിച്ചു കൊടുത്തു. ജനുവരി  23നാണ് നയപ്രഖ്യാപനം. നേരത്തെ ക്രിസ്മസ് ആഘോഷത്തിന് ഗവര്‍ണര്‍ ക്ഷണിച്ചിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവനില്‍ എത്തിയിരുന്നില്ല. എന്നിട്ടും ഗവര്‍ണര്‍ പൗരപ്രമുഖരേയും മതമേലധ്യക്ഷന്‍മാരെയും ക്ഷണിച്ച് വിപുലമായ രീതിയില്‍ ക്രിസ്തുമസ് ആഘോഷം നടത്തി. മറിച്ച് സര്‍ക്കാരിന്റെ ക്രിസ്തുമസ് ആഘോഷങ്ങളില്‍ ഗവര്‍ണറേയും ക്ഷണിച്ചില്ല.

 ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ വിസമ്മതിക്കുകയും അവ അസാധുവാകുകയും ചെയ്തതിനു പിന്നാലെ സര്‍ക്കാരുമായി ഉടക്കി കഴിഞ്ഞവര്‍ഷം സ്വാതന്ത്ര്യ ദിനത്തില്‍ നടത്താറുള്ള സത്കാര ചടങ്ങ് അവസാന നിമിഷം ഗവര്‍ണര്‍ റദ്ദാക്കിയിരുന്നു. ഗവര്‍ണറുടെ സെക്രട്ടറിയുടെ ആവശ്യപ്രകാരം സര്‍ക്കാര്‍ 15ലക്ഷം അനുവദിച്ച ശേഷമായിരുന്നു ഇത്. കനത്ത മഴമൂലമുണ്ടായ ദുരിതം കണക്കിലെടുത്താണ് തീരുമാനമെന്നും സത്കാരത്തിന് നീക്കിവച്ച തുക ദുരിതമനുഭവിക്കുന്നവരുടെ സഹായത്തിന് വിനിയോഗിക്കുമെന്നും അന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു. ചാന്‍സലര്‍ പദവി എടുത്തുമാറ്റാനുള്ള നീക്കം സര്‍ക്കാര്‍ സജീവമാക്കുകയും വി.സി നിയമനത്തില്‍ ഗവര്‍ണറെ നോക്കുകുത്തിയാക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ ശ്രമിക്കുകയും ചെയ്തതിന് പിന്നാലെയാണ് അന്ന് സത്കാരം റദ്ദാക്കിയത്. അതുപോലെ സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികളില്‍ നിന്നും ഗവര്‍ണറെ മാറ്റി നിറുത്തിയിരുന്നു. തിരുവന്തപുരത്ത് ഓണാഘോഷം നടക്കുമ്പോള്‍ ഗവര്‍ണര്‍ അട്ടപ്പാടിയിലെ ആദിവാസികളോടൊപ്പം ഓണം ആഘോഷിച്ച് ശ്രദ്ധേയനായതും കേരളം കണ്ടതാണ്.

ഗവര്‍ണറുടെ നയപ്രഖ്യാപനം ഒഴിവാക്കാന്‍ കഴിഞ്ഞ ഡിസംബറിലെ നിയമസഭാ സമ്മേളനം നീട്ടാന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നെങ്കിലും പിന്നീട് അത് വേണ്ടെന്നുവച്ച് ഗവര്‍ണറെ ക്ഷണിക്കുകയായിരുന്നു.ഇതിനിടയില്‍ സജി ചെറിയാന്റെ മന്ത്രി സഭാപ്രവേശനം ഗവര്‍ണര്‍ അവസാന നിമിഷം വരെ സര്‍ക്കാരിനെ മുള്‍മുനയില്‍ നിറുത്തി. സര്‍ക്കാരിന്റെ അവസ്ഥ കണ്ട് ഇടനിലക്കാര്‍ ഇടപെട്ടാണ് ഒടുവില്‍ സജി ചെറിയാന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അവസരമുണ്ടായത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രിയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മില്‍ സംസാരിക്കുകയും ചെയ്തു. ഗവര്‍ണര്‍ കാശ്മീരില്‍ നിന്നു കൊണ്ടു വന്ന മധുരപലഹാരങ്ങള്‍ മുഖ്യമന്ത്രിയുടെ വീട്ടിലേയ്ക്ക് പ്രത്യേക ദൂതന്‍ വഴി കൊടുത്തു വിടുകയും ചെയ്തതോടെ സര്‍ക്കാര്‍ നയപ്രഖ്യാപനം നടത്തണമെന്ന തീരുമാനമെടുത്തു.

എന്നാല്‍ മുഖ്യമന്ത്രി പിണറായിവിജയന്റെ ഡെല്‍ഹി യാത്രയും മോദി സന്ദര്‍ശനവുമാണ് ഗവര്‍ണര്‍ സര്‍ക്കാര്‍ പോരിന് അന്ത്യം വരുത്തിയതെന്നും പറയപ്പെടുന്നുണ്ട്. ഡെല്‍ഹിയിലെത്തിയ മുഖ്യമന്ത്രി കേരളത്തില്‍ ഗവര്‍ണര്‍ സര്‍ക്കാരുമായി നിരന്തരം നടത്തുന്ന പോരിനെ കുറിച്ച് സംസാരിച്ചെന്നും ഉടന്‍തന്നെ പ്രധാനമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെട്ടെന്നും അനുമാനിക്കുന്നു. എന്തായാലും സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നയപ്രഖ്യാപനത്തിനും ഗവര്‍ണറുടെ വിരുന്നിനും തീരുമാനമെടുക്കാന്‍ കാരണമായി.

ഗവര്‍ണറെ പ്രകോപിപ്പിക്കാതെ നയപ്രഖ്യാപനമൊരുക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ക്യാബിനറ്റിലെടുത്ത തീരുമാനവും ശ്രദ്ധേയമാണ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ 23നു നിയമസഭയില്‍ നടത്തുന്ന നയപ്രഖ്യാപന പ്രസംഗത്തില്‍ അത്യാവശ്യത്തിനുമാത്രമേ കേന്ദ്രവിരുദ്ധ പരാമര്‍ശങ്ങള്‍ ഉണ്ടാകാന്‍ പടുള്ളൂ എന്ന നിബന്ധനയില്‍ നയപ്രഖ്യാപന പ്രസംഗത്തിന് മന്ത്രിസഭ അംഗീകാരം നല്കി.

തമിഴ്നാട്ടിലെപ്പോലെ ഗവര്‍ണറുമായി ഏറ്റുമുട്ടലിനു പോകേണ്ടതില്ലെന്ന് തമാശരൂപേണയാണെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭായോഗത്തില്‍ പറഞ്ഞതായാണ് വിവരം. ഗവര്‍ണറെ പ്രകോപിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ടായി. ഉന്നത വിദ്യാഭ്യാസമേഖലയില്‍ വരുത്താന്‍ പോകുന്ന മാറ്റങ്ങള്‍ പ്രസംഗത്തിലുണ്ടാകും. എന്നാല്‍ ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ നടത്തിയ ഇടപെടലും മറ്റും പരാമര്‍ശിക്കില്ല. സംസ്ഥാനത്തിന്റെ വായ്പപരിധി ഉയര്‍ത്താന്‍ അനുമതി നല്‍കാത്തതടക്കമുള്ള നയപരമായ കാര്യങ്ങളില്‍ മാത്രമായിരിക്കും കേന്ദ്ര വിമര്‍ശനം. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഗവര്‍ണറെക്കൊണ്ടു വായിപ്പിക്കേണ്ടതില്ല എന്നാണു ധാരണ. മന്ത്രിസഭാ ഉപസമിതി ഒരിക്കല്‍കൂടി ചര്‍ച്ച നടത്തിയശേഷം പ്രസംഗത്തിന് അന്തിമരൂപം നല്‍കും.

മുന്‍ നയപ്രഖ്യാപനങ്ങളില്‍നിന്നു വ്യത്യസ്തമായി വകുപ്പു തിരിച്ചുള്ള വിപുല പദ്ധതിപ്രഖ്യാപനങ്ങള്‍ ഉണ്ടാകാനിടയില്ല. കൃഷി, സേവനം, വ്യവസായം തുടങ്ങി മേഖല തിരിച്ച് ഓരോ വകുപ്പിലെയും നയം ചുരുക്കത്തില്‍ പറയും. കാര്‍ഷിക മേഖലയില്‍ കൃഷിയും ക്ഷീരവികസനവും പരാമര്‍ശിക്കുമ്പോള്‍ സേവന മേഖലയില്‍ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവ വരും. ഓരോ വകുപ്പിലും നടപ്പാക്കാന്‍ പോകുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നയപ്രഖ്യാപനത്തില്‍ വിശദീകരിക്കില്ല. ചെയ്തതും ചെയ്യാനുള്ളതുമായ കാര്യങ്ങളുടെ ചുരുക്കിയ പരാമര്‍ശമേ ഉണ്ടാകൂ. വികസന പദ്ധതികള്‍ ബജറ്റിലായിരിക്കും പ്രഖ്യാപിക്കുക. നയപ്രഖ്യാപനത്തിലും ബജറ്റിലും ഒരേ കാര്യം ആവര്‍ത്തിക്കില്ല. നയപ്രഖ്യാപനത്തിന്റെ കരടു തയാറാക്കുന്ന മന്ത്രിസഭാ ഉപസമിതിയുടെ കണ്‍വീനര്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ തന്നെയാണ്.

മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനത്തിന് 192 ഖണ്ഡികയുണ്ട്. ഇനി ചെറിയ മാറ്റങ്ങള്‍ വന്നേക്കും. കഴിഞ്ഞ വര്‍ഷത്തെ നയപ്രഖ്യാപനത്തില്‍ വകുപ്പു തിരിച്ച് 212 ഖണ്ഡിക ഉണ്ടായിരുന്നു. ഖണ്ഡികകളുടെ വലുപ്പവും കുറച്ചിട്ടുണ്ട്. ഒന്നോ ഒന്നരയോ മണിക്കൂര്‍ കൊണ്ടു ഗവര്‍ണര്‍ക്കു വായിച്ചു തീര്‍ക്കാനായേക്കും. കഴിഞ്ഞ നയപ്രഖ്യാപന പ്രസംഗങ്ങളില്‍ നിന്ന് കേന്ദ്രവിരുദ്ധ പരാമര്‍ശങ്ങള്‍ അടങ്ങിയ ഭാഗങ്ങള്‍ ഒഴിവാക്കിയാണ് ഗവര്‍ണര്‍ സഭയില്‍ വായിച്ചത് ഇത് വലിയ വിവാദങ്ങള്‍ക്കിടയാക്കി. എന്നാല്‍ ഇത്തവണ അത്തരം ഒരു ഏറ്റുമുട്ടലിനോ പരാമര്‍ശത്തിനോ നില്‌ക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നല്കിയിരിക്കുന്ന നിര്‍ദ്ദേശം. കേന്ദ്രസര്‍ക്കാരിനെ കൂടുതല്‍ കടന്നാക്രമിച്ചാല്‍ സ്വാഭിവകമായും വായ്പാ പരിധി കൂട്ടാനുള്ള സര്‍ക്കാര്‍ നീക്കത്തിന് അത് വലിയ തരിച്ചടിയാകാനാണ് സാധ്യതയെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു.

സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ നിയനത്തില്‍ ഗവര്‍ണറും സര്‍ക്കാരും കോടതിയുടെ അന്തിമ വിധി കാക്കുകയാണ്. കെടിയു , ഫിഷറീസ് സര്‍വ്വകലാശാലകളുടെ വൈസ് ചാന്‍സിലര്‍മാരെ കോടതി ഒഴിവാക്കിതിനാല്‍ മറ്റ് സര്‍വ്വകലാശാലകളിലും അതേ വിധിയുണ്ടാകുമെന്നാണ് ഗവര്‍ണറുടെ പ്രതീക്ഷ. അങ്ങനെയായാല്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് വീണ്ടും വൈസ് ചാന്‍സിലര്‍ നിയമന ലിസ്റ്റ് ആവശ്യപ്പെടും. സാധാരണ ഇടതു സംഘടനകള്‍ക്ക് ഏറ്റവും വേണ്ടപ്പെട്ടവരെയാണ് വിസിമാരായി നിയമിക്കുന്നത്. അതിന് അക്കാദമിക് നിലവാരമോ, പരിചയമോ, സീനിയോറിറ്റിയോ നോക്കാറില്ല. എന്നാല്‍ കോടതി വിധിയിലൂടെ മറ്റ് വിസിമാരും പുറത്തായാല്‍ സീനിയോറിറ്റി, അക്കാദമിക് പരിചയം എന്നിവ നിര്‍ബന്ധമാകും. കൂടാതെ നിയമിക്കപ്പെടാന്‍ യോഗ്യതയുള്ളതില്‍ മൂന്നില്‍ കുറയാത്ത പേരുകളടങ്ങിയ ലിസ്റ്റ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറേണ്ടി വരും.

അതില്‍ നിന്നും യുജിസി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഏറ്റവും യോഗ്യരായവരെ ഗവര്‍ണര്‍ നിയമിച്ചാല്‍ സര്‍വ്വകലാശാലകളില്‍ സിപിഎം ആധിപത്യം എന്നന്നേയ്ക്കും നഷ്ടപ്പെടും. സംഘപരിവാര്‍ സംഘങ്ങളുമായി ബന്ധമുള്ളവര്‍ വിസി പോസ്റ്റുകളില്‍ എത്തിയേക്കുമെന്ന് സര്‍ക്കാര്‍ ഭയ്ക്കുന്നുണ്ട്. കാരണം സര്‍വ്വകലാശാലകളിലെ നിയമനങ്ങളെല്ലാം പാര്‍ട്ടിക്കാര്‍ക്കും പാര്‍ട്ടി ബന്ധുക്കള്‍്ക്കും പതിച്ചു നല്കിയിരിക്കുകയാണ്. ഇത്തരം അനധികൃത നിയമനങ്ങള്‍ നടക്കാതെ വരികയും സര്‍വ്വകലാശാല തലത്തിലെ പാര്‍ട്ടി തകര്‍ച്ച എല്ലാ മേഖലകളിലും ബാധിക്കുകയും ചെയ്യുമെന്ന് സിപിഎം വിലയിരുത്തുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയവര്‍ഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേയ്ക്ക് സ്ഥാനകയറ്റം നല്കി നിയമിക്കാനുള്ള സര്‍വ്വകലാശാലയുടെ തീരുമാനം കോടിത തള്ളിയതോടെ നിയമനങ്ങളിലെ സുതാര്യത ചോദ്യം ചെയ്യപ്പെട്ടു.

എഴുത്തു പരീക്ഷയും അഭിമുഖവും നടത്തി വേണ്ടപ്പെട്ടവര്‍ക്ക് അധിക മാര്‍ക്ക് നല്കി ജോലിയില്‍ പ്രവേശിപ്പിക്കുന്ന രീതിയാണ് നാളിതുവരെ നടന്നിരുന്നതെന്ന വിവരം പുറത്തായതോടെ സിപിഎം നുള്ളില്‍ തന്നെ വലിയ കലാപമാണുണ്ടായത്. പൊതു സമൂഹത്തിന്റെ വികാരത്തോടൊപ്പം ഗവര്‍ണറും നില്ക്കുന്നവെന്ന ധാരണയും ഉണ്ടായി. ഇത് ഭാവിയില്‍ ബിജെപിയ്ക്ക് വലിയ ഗുണം ചെയ്യുമെന്ന് സിപിഎം ബുദ്ധികേന്ദ്രങ്ങള്‍ വിലയിരുത്തിയിരുന്നു. നിമയങ്ങളിലെ അഴിമതികള്‍ ഓരോന്നായി പുറത്തു വന്നു കൊണ്ടിരുന്നു. അല്ലെങ്കില്‍ ഗവര്‍ണര്‍ പ്രതിപക്ഷത്തിന്റെ ഭാഷയില്‍ എല്ലാം എടുത്ത് പുറത്തിട്ടു കൊണ്ടിരുന്നു. ഈ ആവസരത്തില്‍ കോണ്‍ഗ്രസിനേക്കാളേറെ രാഷ്ട്രീയ നേട്ടം ബിജെപി കൈവരിക്കുന്നുവെന്ന ധാരണ പരന്നു. ഇനിയും ഗവര്‍ണറുമായി ഏറ്റുമുട്ടി ന്ിന്നാല്‍ കേരളത്തില്‍ ബിജെപി വളരാന്‍ ഇടതു സര്‍ക്കാര്‍ സഹായം ചെയ്യുന്നതിന് തുല്യമായിരിക്കും എന്ന പ്രതീതി എല്ലാ ഘടകത്തിലും ചര്‍ച്ചയായി. അതിന്റെ ഭാഗമാണ് പിണറായിയുടെ ഡെല്‍ഹിയാത്രയും മോദി സന്ദര്‍ശനവും തുടര്‍ന്നുള്ള റിപ്പബ്ലിക് ദിന സത്കാരവും.

റിപ്പബ്ലിക് ദിന സത്കാരത്തില്‍ സര്‍ക്കാരിനോട് ഗവര്‍ണര്‍ പതിനഞ്ച് ല്കഷം രൂപയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ തുക അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാരില്‍ എതിര്‍ അഭിപ്രായമുണ്ടായില്ല. അതുപോലെ സത്കാരത്തില്‍ പങ്കെടുക്കുന്ന കാര്യത്തിലും. എങ്ങനെയെങ്കിലും സര്‍ക്കാരിന് ഗവര്‍ണറുമായിട്ടുള്ള പോര് അവസാനിപ്പിച്ചാല്‍ മതിയെന്ന അവസ്ഥയിലെത്തിക്കാന്‍ കഴിഞ്ഞ ആരിഫ് മുഹമ്മദ് ഖാന്റെ നയതന്ത്ര മകിവാണ്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം, പെന്‍ഷന്‍ , സര്‍വ്വകലാശാല നിയമനങ്ങള്‍ എന്നിവയെല്ലാം പൊതുമധ്യത്തില്‍ വലിയ ചര്‍ച്ചയാക്കാനും അതുവഴി സര്‍ക്കാരിനെതിരെ ജനരോക്ഷം ആളിക്കത്തിക്കാനും ഗവര്‍ണര്‍ക്കായി. ഇനിയും സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് തുടര്‍ന്നാല്‍ സര്‍ക്കാരിന്റെ വിഴിവിട്ട മറ്റ് വിവരങ്ങളും ഗവര്‍ണര്‍ പുറത്തുവിടുമെന്ന ഭയംവും സര്‍ക്കാരിനെ വേട്ടയാടിയിരുന്നു.

സര്‍ക്കാര്‍-ഗവര്‍ണര്‍ പോരിലെ മ്ഞ്ഞുരുക്കലിന് ഇനി ദിവസങ്ങള്‍ മാത്രമേയുള്ളൂ. എന്നാല്‍ സര്‍വ്വകലാശാല ചാന്‍സിലര്‍ നിയമന വിഷയത്തില്‍ ഗവര്‍ണറുടെ നിലപാടുകള്‍ സര്‍ക്കാരിന് ഇതുവരെ അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഗവര്‍ണറുടെ ചാന്‍സിലര്‍ പദവി ഭരണഘടന പദവിയല്ലെന്നും അത് നിയമസഭ നല്കിയിരിക്കുന്ന പദവിയാണെന്നുമാണ് സര്‍ക്കാര്‍ വാദം. അതു കൊണ്ട് നിയമസഭ പുതിയൊരു പരിഷ്‌കാരത്തിന് തയ്യാറായാല്‍ ഗവര്‍ണറ്# അത് അംഗീകരിക്കണമെന്നാണ് സര്‍ക്കാര്‍ വാദം. സര്‍ക്കാര്‍ ഗവര്‍ണര്‍ പോരില്‍ നിയമോപദോശത്തിനായി മാത്രം സര്‍ക്കാര്‍ ഒരു കോടിയിലേറെ രൂപയാണ് പൊടിച്ചു കളഞ്ഞത്. എന്നിട്ടും ഗവര്‍ണര്‍ ഒരിടി പിന്നോട്ടില്ലെന്ന സൂചനയാണ് ന്‌ലകിയിരുന്നത്. എന്നാല്‍ റിപ്പബ്ലിക് ദിനത്തില്‍ എല്ലാം മായും. ഇനി നടക്കാന്‍ പോകു്‌നനത് സര്‍ക്കാര്‍ ഗവര്‍ണര്‍ കൂട്ടായ്മയുടെ വിജയമായിരിക്കുമെന്ന മന്ത്രിസഭ പ്രത്യാശ പ്രകടിപ്പിച്ചു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നില ഗുരുതരം..കുടുംബത്തിന്റെ ആവശ്യപ്രകാരം മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്... നിലവിൽ എക്സ്ട്രകോർപോറിയൽ മെംബ്രേൻ ഓക്സിജനേഷൻ ചികിത്സയിലാണ്... ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവർത്തനം ഏറ്റെടുത് യന്ത്രങ്ങൾ...പ്ര  (7 minutes ago)

അവസ്ഥ വളരെ പരിതാപകരമാണ്  (38 minutes ago)

യൂറോപ്യന്‍ നേതാക്കള്‍ ചര്‍ച്ചയ്ക്ക് ചൈനയിലേക്ക്  (1 hour ago)

കുവൈത്തില്‍ ബോട്ടപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം...  (1 hour ago)

Modi ഓള് ..ഇപ്പോ നമ്മുടെ സ്വന്തമല്ലേ.  (1 hour ago)

പണമുണ്ടോ സര്‍ക്കാര്‍ രക്ഷകനാകും.  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്... പവന് 120 രൂപ കുറഞ്ഞു  (2 hours ago)

യൂറോ 2024 ലേക്കുള്ള ക്വാളിഫയര്‍ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ്  (2 hours ago)

ഗവര്‍ണറുടെ പൂഴിക്കടകന് ഉപദേശികളുട പാര. പറന്നെത്തും കുറ്റികള്‍ തെറിപ്പിക്കും.  (2 hours ago)

വയനാട്ടിൽ കടുക്കും  (2 hours ago)

ജനാധിപത്യം പുലരുമോ. ?  (2 hours ago)

 കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അയോഗ്യത ദേശീയ വിഷയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍  (2 hours ago)

മോദിക്ക് സന്തോഷം കൊണ്ടിരിക്കാന്‍ വയ്യേ!! പിണറായിയ്ക്കും നിയമോപദേശികളെ  കണ്ടം വഴി ഓടിച്ച് ഗവര്‍ണര്‍.  (2 hours ago)

  ഉത്സവത്തിനോടനുബന്ധിച്ച് ശബരിമല ക്ഷേത്ര നട നാളെ തുറക്കും.... തിങ്കളാഴ്ച കൊടിയേറ്റ്...  (3 hours ago)

സാമൂഹിക പ്രവർത്തക ആഭയാണ് ഹർജി നൽകിയത്.  (3 hours ago)

Malayali Vartha Recommends